അമേരിക്കയിലെ ഏറ്റവും പ്രസിദ്ധരാകാന്‍ ഭാഗ്യം ലഭിച്ച പ്രസിഡണ്ടുമാരാണ്‍ എബ്രഹാം ലിങ്കണും ജോണ്‍ എഫ് കെന്നഡിയും. 16-ആമത്തെ പ്രസിഡണ്ട് ലിങ്കണും 35-ആമത്തെ പ്രസിഡണ്ട് കെന്നഡിയും ബന്ദിപ്പിക്കുന്ന സാമ്യങ്ങള്‍ കൌതുകമാണ്.
1.എബ്രഹാം ലിങ്കണ്‍ തെരഞ്ഞെടുക്കപ്പെട്ടത് 1860ല്‍ കെന്നഡി തെരഞ്ഞെടുക്കപ്പെട്ടത് 1960ല്‍.
2.ലിങ്കണ്‍ന്റെ പ്രയിവറ്റ് സെക്രട്ടറിയുടെ പേര്‍ കെന്നഡി എന്നും കെന്നഡിയുടെ പി.എ.യുടെ പേര്‍ ലിങ്കണ്‍ എന്നുമായിരുന്നു.
3.ലിങ്കണ്‍ന്റെ മൂത്ത മകന്‍ റോബര്‍ട്ട് പിതാവിന്റെ മരണ ശേഷം പൊതുരംഗത്ത് കീര്‍ത്തി നേടി, കെന്നഡിയുടെ സഹോദരന്‍ റോബര്‍ട്ടും പൊതുരംഗത്ത് ഖ്യാതി നേടി.
4.ലിങ്കണു ശേഷം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ആന്‍ഡ്രൂ ജോണ്‍സണ്‍ കെന്നടിയുടെ പിന്‍ഗാമിയായി വന്നത് ലിന്‍സണ്‍ ജോണ്‍സണ്‍
5.ഇരുനേതാക്കളും കൊല്ലപ്പെട്ടത് വെള്ളിയാഴ്ച്ച ,മരണ സമയത്ത് ഇരുപേരുടെയും ഭാര്യമാര്‍ ഒപ്പമുണ്ടായിരുന്നു.
6.ലിങ്കന്റെ ഘാതകന്‍ ജനിച്ചത് 1839ല്‍ ,കെന്നഡിയുടെ ഘാതകന്‍ ജനിച്ചത് 1939ല്‍
7.ലിങ്കനെ തിയറ്ററില്‍ വച്ച് വെടിയേല്‍പിച്ച് കൊലയാളി കാറിലേക്ക് ഓടികയറി, കെന്നഡി നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങവെ വെടിവച്ച് ഘാതകന്‍ തീയറ്ററിലേക്ക് ഓടി കയറി
8.ഇരുകൊലയാളികളും പട്ടണക്കാരായിരുന്നു, ഇരുവരും കോടതിയില്‍ ഹാജരാകും മുമ്ബെ മരിച്ചു
ഉള്ളറകള്‍- share this blog to others
Facebook Badge
Blog Archive
-
▼
2010
(35)
- ▼ സെപ്റ്റംബർ (4)
counter
Recent Posts
Blogger പിന്തുണയോടെ.
Blog Archive
-
▼
2010
(35)
- ▼ സെപ്റ്റംബർ (4)
ഇ-പത്രം
->
ഉള്ളറകള്‍-
എന്നെക്കുറിച്ച്
- ഷിയാസ്
- ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....
1."മഹത്വം സ്ത്രീക്കു തന്നെയാണ്, പുരുഷന്‍ നിഷേധിച്ചാലും ഇല്ലെങ്കിലും മാതൃത്ത്വം സ്തായിയാണ്. അതിനു തെളിവുകലുടെയും, ശബ്ധങളുടെയും ആവശ്യമില്ല." -വിനയ(പൊലിസ് ഓഫിസര്‍
2."കന്യകക്കും വേഷ്യക്കും പുല്ലിങ്ഗമില്ല." -സാറ ജോസഫ്(എഴുത്തുകാരി)
"-_______ ഇവിടം നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കുള്ളതാണ്...............തന്നാല്‍ അതിവിടെ തീര്‍ച്ചയായും ചേര്‍ക്കും..........അതുകൊണ്ട് ഇവിടെ എഴുതാനുള്ളവ നിങ്ങളുടേതാണ്........ഇവിടെ അവളെ കുറിച്ച് കഥ പുലംഭാം, കവിത തുപ്പാം, അലിയുന്ന തുരുത്തിനെ തേടാം.....അങ്ങനെ എന്തും ചെയ്യാം. വിട്ടുപോകരുത് ആളിപടരുക ! ! ! -ഷിയാസ്
ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ് (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി,മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു.
പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ടോൾസ്റ്റോയി ജനിച്ചത്. അഞ്ചു മക്കളിൽ നാലാമത്തവനായിരുന്ന അദ്ദേഹത്തിന് രണ്ടുവയസ്സാകുന്നതിനു മുൻപ് അമ്മയും ഒൻപതാമത്തെ വയസ്സിൽ പിതാവും മരിച്ചു. ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്ന ടോൾസ്റ്റോയി കസാൻ സർവകലാശാലയിൽ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്‌ബർഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. ജീവിതത്തിന്റെ ആദ്യകാലമത്രയും ഉന്നതമായ ആദർങ്ങൾക്കും അവയ്ക്കു നിരക്കാത്ത ജീവിതത്തിനും ഇടക്കു ചാഞ്ചാടുകയായിരുന്ന ടോൾസ്റ്റോയി ചൂതാട്ടം വരുത്തി വച്ച കടത്തിൽ നിന്നു രക്ഷപ്പെടാനായി 1851-ൽ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യൻ സൈന്യത്തിൽ ചേർന്നു. ക്രീമിയൻ യുദ്ധത്തിൽ ഒരു പീരങ്കിസേനാവിഭാത്തിന്റെ തലവാനായി അദ്ദേഹം പങ്കെടുത്തു. 1854-55-ൽ ഉപരോധത്തിനുവിധേയമായ സെബാസ്റ്റോപോൾ എന്ന തുറമുഖനഗരത്തിന്റെ പ്രതിരോധത്തിന് ടോൾസ്റ്റോയിയും ഉണ്ടായിരുന്നു . ഇക്കാലത്ത് തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോൾസ്റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയിൽ ശ്രദ്ധേയനാക്കി. സൈന്യത്തിൽ വിരമിച്ചശേഷം 1857-ൽ ടോൾസ്റ്റോയി ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. യൂറോപ്യൻ പര്യടനത്തിനൊടുവിൽ യാസ്നിയ പോല്യാനായിൽ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി, കർഷകരുടെ കുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു.
1862-ൽ 34 വയസ്സുള്ളപ്പോൾ, ഒരു സുഹൃത്തിന്റെ സഹോദരി, 19 വയസ്സുള്ള സോഫിയ അഡ്രീനയെ അദ്ദേഹം വിവാഹം കഴിച്ചു. ടോൾസ്റ്റോയി കൃതികളുടെ കയ്യെഴുത്തുപ്രതികൾ തയ്യാറാക്കുകയും മറ്റും ചെയ്ത സോഫിയ, ഭാര്യയെന്നതിനുപുറമേ അദ്ദേഹത്തിന്റെ വിശ്വസ്തയായ സെക്രട്ടറിയുടേയും കൂടി ആയിരുന്നു. യുദ്ധവും സമാധാനവും എന്ന ബൃഹത്കൃതി അവർ ഏഴുവട്ടം പകർത്തി എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടോൾസ്റ്റോയ് ദമ്പതിമാർക്ക് പതിമൂന്നു കുട്ടികൾ ജനിച്ചു. വിവാഹത്തിനുമുൻപു ടോൾസ്റ്റോയി, തന്റെ പൂർവകാലജീവിതം രേഖപ്പെടുത്തിയിരുന്ന സ്വകാര്യ ഡയറി സോഫിയക്ക് വായിക്കാൻ കൊടുത്തു. വിവാഹത്തിന് തടസ്സമായില്ലെങ്കിലും ഡയറിയിലെ വെളിപ്പെടുത്തലുകളുടെ നിഴൽ അവരുടെ ജീവിതത്തെ ഒരിക്കലും വിട്ടുപിരിഞ്ഞില്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
യുദ്ധവും സമാധാനവും-
വിവാഹത്തെ തുടർന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവർഷങ്ങളിലാണ് ടോൾസ്റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോൾസ്റ്റോയി ഈ നോവലിൽ. ചരിത്രഗതിയിൽ എല്ലാം മുൻനിശ്ചിതമാണെന്നും അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന് കരുതിജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാനൊക്കുകയെന്നുമണ് ഈ കൃതിയിൽ ടോൾസ്റ്റോയി തെളിയിക്കാൻ ശ്രമിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് മഹദ്‌വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവർത്തനങ്ങളിലാണ് ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു. വിശ്വചരിത്രത്തിന്റെ കുത്തൊഴുക്കിൽ തങ്ങളുടെ കഴിവില്ലായ്മ തിരിച്ചറിയാതെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ് തങ്ങളെന്ന് ഭാവിക്കുക മാത്രമാണ് നെപ്പോളിയനെപ്പോലുള്ളവർ. അങ്ങനെയുള്ളവരെക്കാൾ ചരിത്രത്തെ സ്വാധീനിക്കുന്നത് കിറുക്കനും കോമാളിയുമെന്നു തോന്നിച്ച റഷ്യൻ സൈന്യാധിപൻ ഖുട്ടൂസോവിനെപ്പോലെയുള്ളവരാണ്. മോസ്കോയിലും പീറ്റേഴ്സ്ബർഗ്ഗിലുമായുള്ള അഞ്ചുകുടുംബങ്ങളുടെ കഥയിലൂടെയാണ് ടോൾസ്റ്റോയി ചരിത്രത്തെക്കുറിച്ചുള്ള ഈ നിലപാട് അവതരിപ്പിക്കുന്നത്. നോവൽ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത്‌രചനയാണ് യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580-ഓളം കഥാപാത്രങ്ങളുണ്ട് അതിൽ.
അന്നാ കരേനിന-
പത്തൊൻപതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്ത നോവലായ ഗുസ്താവ് ഫ്ലോബേറിന്റെ (Gustav Flaubert)മദാം ബോവറിയെപ്പോലെ, സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന.സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ് എന്ന പ്രശസ്തമായ വാക്യത്തിൽ തുടങ്ങുന്ന നോവൽ, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണട്. തീവണ്ടിക്കുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി.
പിന്നീടുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകൾ എഴുതുന്നത് നിർത്തിയപ്പോൾ ടോൾസ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയിൽ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവൽക്കരിക്കപ്പെട്ടിട്ടുണട്. അതിന്റെ ഏറെ പ്രശസ്തമായ ചലചിത്രാവിഷ്കരണങ്ങളിലൊന്നിൽ അന്നയായി അഭിനയിച്ചത് പ്രഖ്യാത നടി ഗ്രെറ്റ ഗാർബോ ആയിരുന്നു. 2007 ജനുവരിയിൽ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളിൽ യഥാക്രമം ഒന്നാമത്തേതും മൂന്നാമത്തേതും ആയി വിലയിരത്തി.
ആത്മീയപ്രതിസന്ധി, പരിവർത്തനം-
അന്നാ കരേനിനയുടെ രചനക്കുശേഷം ടോൾസ്റ്റോയി അതികഠിനമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയി. അതിനൊടുവിൽ, താൻ ജനിച്ചുവളർന്ന റഷ്യൻ ഓർത്തോഡൊക്സ് സഭപോലുള്ള വ്യവസ്ഥാപിതമതങ്ങളുടെ വിശ്വാസസംഹിതയേയും ജീവിതവീക്ഷണത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. 1901-ൽ ഒർത്തൊഡോക്സ് സഭ ടോൾസ്റ്റോയിയെ അതിന്റെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുകപോലും ചെയ്തു. മുഖ്യധാരാ സഭകളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരുതരം ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹം പരിവർത്തിതനാകുകുകയാണ് ചെയ്തതെന്നു പറയാം. ബൈബിളിൽ പുതിയനിയമത്തിലെ ഗിരിപ്രാഭാഷണത്തിലൂന്നിയ, മനുഷ്യസ്നേഹത്തിന്റേയും, സഹോദരഭാവത്തിന്റേയും, ലളിതജീവിതത്തിന്റേയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പുതിയ മതം. അക്രമരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും, ബ്രഹ്മചര്യനിഷ്ടക്കും അദ്ദേഹം ഊന്നൽ കൊടുത്തു. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്റെ സാഹിത്യ രുചികളെപ്പോലും, വിമർശനബുദ്ധ്യാ വിലയരുത്തുന്ന കുംബസ്സാരങ്ങൾ എന്ന കൃതി ഈ പ്രതിസന്ധിഘട്ടത്തിനൊടുവിൽ(1879) എഴുതിയതാണ്.
പിൽക്കാല രചനകൾ-
ടോൾസ്റ്റോയിയുടെ പിന്നീടുള്ള രചനകളിൽ ഒരു മുഖ്യപങ്ക്, സാധാരണ വായനക്കാർക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയിൽ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്. ഇവയിൽ പലതിലും സാഹിത്യകാരനായ ടോൾസ്റ്റോയിക്കും മേലെ വായനക്കാർ കണ്ടെത്തുന്നത് ധർമ്മപ്രഭാഷകനായ ടോൾസ്റ്റോയിയെയാണ് എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, അക്കാലത്തും മുന്തിയ സാഹിത്യഗുണം പ്രകടിപ്പിക്കുന്ന കഥകൾ ടോൾസ്റ്റോയി രചിച്ചിട്ടുണ്ട്. 1886-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇവാൻ ഇല്ലിച്ചിന്റെ മരണം എന്ന ലഘുനോവൽ അത്തരം രചനകളിലൊന്നാണ്. ലോകവ്യഗ്രതയിൽ ഒരു മികവുമില്ലാത്ത ജീവിതം നയിച്ച ഒരു മനുഷ്യൻ, മദ്ധ്യവയസ്സിലെത്തിയപ്പോൾ, രോഗപീഢയിലൂടെ കടന്ന് മരണത്തിന്റെ പടിവാതിക്കൽ ആത്മസാക്ഷാത്കാരം കണ്ടെത്തുന്നതിന്റെ കഥയാണത്. ലൈഗികതയോടുള്ള ടോൾസ്റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ് 1889-ൽ പ്രസിദ്ധീകരിച്ച ക്രൊയിറ്റ്സർ സൊണാറ്റ (Kreutzer Sonata) എന്ന ലഘുനോവൽ. റഷ്യയിൽ ഈ നോവൽ നിരോധിക്കപ്പെട്ടു. മരണത്തേയും ലൈംഗികതയേയും സംബന്ധിച്ച ടോൾസ്റ്റോയിയുടെ ആശയങ്ങൾ സ്ഥാപിക്കാൻവേണ്ടി എഴുതിയവയെങ്കിലും, ഇവാൻ ഇല്ലിച്ചിന്റെ മരണവും, ക്രൊയിറ്റ്സർ സൊണാറ്റയും കഥനകലാസാമർഥ്യത്തിന്റെ മുന്തിയ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു.യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവക്കു പുറമേയുള്ള ടോൾസ്റ്റൊയിയുടെ മൂന്നാമത്തെ മുഴുനോവലായ ഉയിർത്തെഴുന്നേല്പ്പ് (Resurrection)1901-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ നിശിതമായ വിമർശനം അടങ്ങിയിരുന്ന ആ കൃതിയും റഷ്യയിൽ നിരോധിക്കപ്പെട്ടു.ഓർത്തൊഡോക്സ് സഭയിൽ നിന്ന് ടോൾസ്റ്റോയിയുടെ ബഹിഷകരണത്തിന് കാരണമായത് ഉയിർത്തെഴുന്നേല്പ്പും ക്രൊയിറ്റ്സർ സൊണാറ്റയും ആണ്.ഈ കാലഘട്ടത്തിലെ മറ്റൊരു പ്രധാന രചന 1893-ൽ പ്രസിദ്ധീകരിച്ച ദൈവരാജ്യം നിങ്ങൾക്കുള്ളിലാകുന്നു എന്ന പുസ്തകമാണ്. ഇതിന്റെ പേര് പുതിയനിയമത്തിൽ നിന്ന് (ലൂക്കാ 17:21) കടമെടുത്തതാണ്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ചുള്ള ടോൾസ്റ്റോയിയുടെ ബോദ്ധ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മഹാത്മഗാന്ധിയെ ഏറെ സ്വാധീനിച്ച കൃതിയാണിത്. 1897-ൽ പ്രസിദ്ധീകരിച്ച് എന്താണ് കല എന്ന പ്രബന്ധം പരിവർത്തിതനായ ടോൾസ്റ്റോയിയുടെ കലാവീക്ഷണത്തിന്റെ സംഗ്രഹമാണ്. ഇതിൽ അദ്ദേഹം ചരിത്രത്തിലെ എണ്ണപ്പെട്ട എഴുത്തുകാരായ ഷേക്സ്പിയർ, ഡാന്റേ, സംഗീതജ്ഞരായ വാഗ്നർ, ബീഥോവൻ തുടങ്ങിയവരുടെ കൃതികളേയും തന്റെതന്നെ മുൻകൃതികളിൽ മിക്കവയേയും തള്ളിപ്പറയുന്നു. ഇക്കാലത്തുതന്നെ എഴുതിയതെങ്കിലും മേല്പറഞ്ഞകൃതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഹാദ്ജി മുറാദ് എന്ന ശ്രദ്ധേയമായ നോവൽ ടോൾസ്റ്റോയി പ്രസിദ്ധീകരിച്ചില്ല. കോക്കസസ്സിൽ റഷ്യൻ സാമ്രാജ്യത്തിന് വെല്ലുവിളി ഉയർത്തിയ ഗോത്രനേതാക്കളിൽ ഒരാളുടെ കഥയാണ് ഈ കൃതിക്ക് ആധാരം. ടോൾസ്റ്റോയിയുടെ അവസാനത്തെ രചനയായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ കൃതി വെളിച്ചം കണ്ടത്.
അധികാരശക്തികളുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ മത-രാഷ്ട്രനേതൃത്വങ്ങളുടെ അപ്രീതിക്കുപാത്രമായെങ്കിലും സാഹിത്യനായകനെന്ന നിലയിലും, അതിലുപരി ഒരു ധാർമ്മികശക്തിയെന്ന നിലയിലും, റഷ്യക്കകത്തും പുറത്തും ടോൾസ്റ്റോയി അസാമാന്യമായ ശ്രദ്ധ പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യാസ്നിയ പോലിയാന ഒരു തീർഥാടനകേന്ദ്രം പോലെയായി. എന്നാൽ പുതിയ വിശ്വാസങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ടോൾസ്റ്റോയിയുടെ ശ്രമം കുടുംബത്തിൽ നിന്ന് അദ്ദേഹത്തെ അകറ്റി. എൺപത്തിരണ്ടാമത്തെ വയസ്സിൽ, വിശ്വാസങ്ങൾക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയിൽ നിന്ന് 80 മൈൽ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷൻ വരെയേ എത്താനായുള്ളൂ. നൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ 1910 നവംബർ ഇരുപതാം തിയതി അന്തരിച്ചു.
വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര്യ വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്നു.ഹോ ചി മിൻ (മേയ് 19, 1890 – സെപ്റ്റംബർ 2, 1969). അമേരിക്ക ചരിത്രത്തിൽ ഇന്നു വരെ ഒരു യുദ്ധത്തിലേ തോറ്റിട്ടുള്ളൂ, അത് ഈ കൊച്ചുമനുഷ്യന്റെയും വിയറ്റ്നാമിൻറേയും മുന്നിലാണ് എന്ന് ഇദ്ദേഹത്തിന്റെ ചരമകോളത്തിൽ ന്യൂയോർക്ക് ടൈസ് പ്രഖ്യാപിക്കുകയുണ്ടായി ഹോചിമിൻ (Hồ Chí Minh) എന്ന പേരിനർത്ഥം ഉദ്ദീപിപ്പിക്കപ്പെട്ടവൻ എന്നാണ്.
ജീവ ചരിത്രം
ബാല്യം
1890 മേയ് 19 നു മധ്യ വിയറ്റ്നാമിലെ എങ്ഖെ ആൻ പ്രവിശ്യയിൽ ഹോആങ് ട്രൂ എന്ന ഗ്രാമത്തിൽ ആണ് ഹോ ജനിച്ചത്. ചെറുപ്പത്തിലെ പേര് ൻഗുയെൻ സിൻ കുങ് (Nguyễn Sinh Cung) എന്നായിരുന്നു. അദ്ദേഹം വളർന്നത് കിംലിയെൻ എന്ന ഗ്രാമത്തിലാണ്. അദ്ദേഹത്തിന് മൂന്നു സഹോദരങ്ങളായിരുന്നു. അന്ന് വിയറ്റ്നാം ഫ്രാൻസിന്റെ കോളനിയായിരുന്നു. 1858-1884 കാലത്തിലാണ് ഫ്രഞ്ചുകാർ വിയറ്റ്നാമിനെ കച്ചവട താല്പര്യങ്ങൾ മുൻ നിർഥ്റ്റി ഒരു കോളനിയാക്കിയത്. പത്തു വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തിന് ൻഗുയെൻ ടാട് താൻഹ് (Nguyễn Tất Thành)എന്ന് പേർ വച്ചു (അർത്ഥം പൂർത്തിയാക്കിയവൻ). ഹോയുടെ പിതാവ്, ൻഗുയെൻ സിൻ സാക് (Nguyễn Sinh Sắc) ഒരു കടുത്ത കൺഫൂഷ്യസ് മത വിശ്വാസിയായിരുന്നു. വിയറ്റ്നാമിലെ രാജകൊട്ടാരത്തിൽ ഗുമസ്തവേല ചെയ്തിരുന്ന അദ്ദേഹം രാജസഭയിൽ ജോലി ചെയ്യുന്നതിന് വസമ്മതിച്ചതു മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടൽ നേരിടേണ്ടി വന്ന വ്യക്തിയായിരുന്നു. അദ്ധേഹം ഫ്രഞ്ചു വാഴ്ചക്കെതിരായി പ്രതിഷേധിച്ചിരുന്നവരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് രാജിവയ്ക്കുകയായിരുന്നു എന്നും പറയുന്നു. അദ്ദേഹം കൊച്ചു ഹോയ്ക്ക് കൺഫൂഷ്യസിന്റെ മത തത്ത്വങ്ങൾ പറഞ്ഞുകൊടുക്കുകയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടിക്കൊടുക്കയും ചെയ്തു. ഫ്രഞ്ച് രീതിയിലുള്ള ഔപചാരികമായ വിദ്യാഭ്യാസവും അദ്ദേഹം ആർജ്ജിച്ചു. ഹോ യും അച്ഛനെ പിന്തുടർന്ന് സ്വാതന്ത്ര്യ പ്രവർത്തനങ്ങളിൽ മുഴുകി.
1911-ൽ അദ്ദേഹം അമിറൽ ലാതോഷ്-ട്രെവിൽ എന്ന നിരാവിക്കപ്പലിൽ കുശിനിക്കാരനായ് ജോലിചെയ്ത് ഫ്രഞ്ച് മാഴ്സേയിൽ എത്തിച്ചേർന്നു. പുനർ വിദ്യാഭ്യാസം ആയിരുന്നു ലക്ഷ്യം. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ ഫ്രഞ്ച് കൊളോണിയൽ മേൽനോട്ട വിദ്യാലയം നിരാകരിക്കുകയായിരുന്നു. അദ്ദേഹം ഈ കാലങ്ങളിൽ കൂലി വേലകളിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ അറിവിനായുള്ള ദാഹം തീർക്കാൻ ഒഴിവ് സമയങ്ങളിലെല്ലാം പൊതു ഗ്രന്ഥശാല സന്ദർശിക്കുക പതിവാക്കി. അവിടത്തെ പുസ്തകങ്ങളും ദിനപ്പത്രങ്ങളും അരിച്ചു പറക്കി വായിച്ചു. അദ്ദേഹം റഷ്യൻ വിപ്ലവത്തിലും മാർക്സിസ്റ്റ് ആശങ്ങളിലും ആകൃഷ്ടനായി.
അമേരിക്കയിൽ-
ഹോചിമിന്റെ ഹാനോയിയിലെ വീട്1912-ൽ മറ്റൊരു കപ്പലിലെ കുശിനിക്കാരന്റെ സഹായിയായി ഹോ അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു. ഒരു വർഷക്കാലം അദ്ദേഹം കപ്പലിൽ തന്നെ ജോലി നോക്കി. ബോസ്റ്റണിലും ന്യൂ യോർക്കിലുമായി കഴിച്ചുകൂട്ടി. അതിനു ശേഷം അദ്ദേഹം പലയിടങ്ങളിലുമായി പല ജോലികൾ ചെയ്തു. 1917 മുതൽ ഒരു വർഷം ബ്രൂക്ക്‌ലിനിലെ ഒരു ധനിക കുടുംബത്തിൽ ജോലി ചെയ്തു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം അമേരിക്കയിൽ തമ്പടിച്ചിരുന്ന കൊറിയക്കാരായ ദേശസ്നേഹികളുമായി അടുപ്പത്തിലായതും ദേശസ്നേഹം എന്ന കാഴ്ചപ്പാട് രൂപപ്പെട്ടതും എന്ന് പറയപ്പെടുന്നു.
ഇംഗ്ലണ്ടിൽ-
1913 നും 1919 നും ഇടക്ക് അദ്ദേഹം ഇംഗ്ലണ്ടിലെ വെസ്റ്റ് ഈലിങ്ങ് എന്ന സ്ഥലത്താണ് ജീവിച്ചത്. ഇക്കാലത്ത് ലോകപ്രശസ്തനായ കേക്ക് നിർമ്മാതാവായ എസ്കോഫ്ഫിയറിന്റെ കീഴിൽ കേക്ക് നിർമ്മാണം അദ്ദേഹം പഠിച്ചു എന്ന് പറയപ്പെടുന്നു. ഇതിനു വേണ്ടത്ര തെളിവുകൾ ഇല്ലെങ്കിലും അദ്ദേഹം പഠിച്ച കാൾട്ടൺ ഹോട്ടലിലെ ഭിത്തിയിൽ ഓർമ്മക്കായി ഒരു നീല ഫലകം വച്ചിട്ടുണ്ട്.
രാഷ്ടീയ പ്രസ്ഥാനത്തിൽ-
ഇതിനകം രാജ്യത്തിന്റെ മോചനം തന്നെയെന്ന് തന്റെ ലക്ഷ്യമെന്ന് ഹോ തിരിച്ചറിഞ്ഞിരുന്നു. 1919 -ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ അമേരിക്കൻ പ്രസിഡൻറ് വുഡ്രോ വിത്സൺ സമാധാന സന്ധി ഒപ്പു വയ്ക്കാനായി ഫ്രാൻസിലെ വാഴ്സായിൽ എത്തിച്ചേർന്നിരുന്നു. അവിറ്റെ വച്ച് വിയറ്റ്നാമിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം ഹോ അദ്ദേഹത്തിന് സമർപ്പിച്ചു. രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം എന്ന ആദർശം ഉയർത്തിപ്പിടിച്ചിരുന്ന വിത്സണു മുന്നിൽ ഫ്രഞ്ചുകാർ വിയറ്റ്നാമിൽ നടത്തുന്ന അക്രമങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഹോ നിരത്തി. എന്നാൽ കാര്യമായ ഒന്നും സംഭവിച്ചില്ല.
അടുത്ത വർഷം ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചപ്പോൾ ഹോ ൻഗുയെൻ അയ്ക്വോക്ക് എന്ന കള്ളപ്പേരിൽ അതിലെ സ്ഥാപക നേതാക്കളിലൊരാളായി. തുടർന്ന് മൂന്ന് വർഷം ഫ്രഞ്ചു കോളനികളിൽ നിന്ന് പാരീസിൽ എത്തിയ വിപ്ലവകാരികളുമായി പ്രവർത്തിച്ച അദ്ദേഹം ‘ദ പാരിയ’ എന്ന ഫ്രഞ്ച് പ്രസിദ്ധീകരണവും അരംഭിച്ചു.
ലെനിൻ രചിച്ച “തിസീസ് ഓൺ ദ നാഷണൽ ആന്ഡ് കൊളോണിയൽ ക്വസ്ത്യൻ‘ എന്ന പ്രബന്ധം ഹോയുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് ബലം നല്കി. 1923-ല് മോസ്കോയിലെത്തി ഹോ മാർക്സിസം പഠിച്ചു. അടുത്ത വർഷം ഇൻഡോ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കുക എന്ന രഹസ്യ ലക്ഷ്യവുമായി ഹോ ചൈനയിലെ കാൻറണിലെത്തി. അവിറ്റെ സ്വാതന്ത്ര്യമോഹികളായ വിയറ്റ്നാം കാരെ സംഘടിപ്പിച്ച് ‘റവല്യൂഷണറി യൂത്ത് ലീഗ്’ എന്ന സംഘടന രൂപവത്കരിച്ചു. ദേശീയബോധവും കോളനി വിരുദ്ധ വികാരവും ജനങ്ങൾക്കിടയിൽ വളർത്തുകയായിരുന്നു ലക്ഷ്യം എങ്കിലും ചൈനയിൽ ചിയാങ്ങ് കയ്ഷെക്കമ്യൂണിസ്റ്റുകളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ അദ്ദേഹം അവിടെ നിന്ന് കടന്നു. [2] പിന്നീട് മൂനു വർഷക്കാലം യുറോപ്പ്, തായ്‍ലൻഡ് എന്നിവിടങ്ങളിലെ വിയറ്റ്നാം പ്രവാസികളെ സംഘടിപ്പിച്ചു. 1930-ല് സോവിയറ്റ് യൂണിയൻ പ്രതിനിധിയായ് ഹോങ്കൊങ്ങിൽ പോവുകയും അവിടെ വച്ച് ഒരു ഔദ്യോഗിക വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ അന്ന് ബ്രിട്ടീഷ ഭരണത്തിലായിരുന്ന ഹോങ്കോങ്ങിൽ വച്ച് അദ്ദേഹം 1931-ല് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ബ്രിട്ടീഷ് പൗരാവകാശ സംഘടനയുടെ ഇടപെടൽ മൂലം1931-ല് വിട്ടയക്കപ്പെട്ട അദ്ദേഹം നേരെ സോവിയറ്റ് യൂണിയനിലേക്ക് പോയി. തടവിൽ ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ക്ഷയരോഗം പിടിപെട്ടീരുന്നു. അതിനു ചികിത്സയെല്ലാം കഴിഞ്ഞ്, അഞ്ചുവർഷം കഴിഞ്ഞാണ് അദ്ദേഹം പിന്നെ ചൈനയിൽ എത്തുന്നത്. അദ്ദേഹം വിപ്ലവാശങ്ങൾക്കൊപ്പം ആയുധ പോരാട്ടവും നടത്താൻ ഉറച്ചിരുന്നു. അദ്ദേഹം യനാൻ എന്ന സ്ഥലത്തുൾല ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ ഒരു ഒളിപ്പോർ പരിശീകനായി പ്രവർത്തിക്കാൻ ആരംഭിച്ചു.
ജപ്പാൻ അധിനിവേശം-
ഇതിനിടക്ക് രണ്ടാം ലോക മഹായുദ്ധം തുടങ്ങി. 1940 ല് ജപ്പാൻ സൈന്യം വിയറ്റ്നാം അധിനിവേശം നടത്തി. അതോടെ ശത്രുക്കൾ രണ്ടായി ആ രാജ്യത്തിന്. ഫ്രഞ്ച് കോളനിവാഴ്ചയും ജപ്പാൻ അധിനിവേശവും. 1941 മേയ് മാസത്തിൽ വിയറ്റ്നാം അതിർത്തിക്കടുത്ത് വച്ച് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സമിതി സമ്മേളിച്ചു. അവിടെ വച്ച് അദ്ദേഹം പുതിയ ഒരു മുന്നണിയുടെ ആശയം നടപ്പിൽ വരുത്തി. വിയറ്റ് മിൻ (Viet Minh} വിയറ്റ്നാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ലീഗ് എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു അത്. രണ്ടു ശത്രുക്കൾക്കുമെതിരെ ഗറില്ലാ യുദ്ധമുറ ഉപയോഗിക്കുകയായിരുന്നു വിയറ്റ് മിന്റെ ലക്ഷ്യം. ഇതിനിടെ ജപ്പാൻ സൈന്യം ഫ്രഞ്ചുകാരെ തോല്പിച്ച് പഴയ രാജാവായ ബാവോ ദായിയുടെ നേതൃത്വത്തിൽ ഒരു സർക്കാരിനെ വാഴിച്ചു. ആ ഭരണകൂടത്തിനെതിരെ ഒളിപ്പോരാളികൾ പലവട്ടം നേരിട്ടു. അഞ്ചുവർഷത്തെ നിരന്തരശ്രമത്തിനൊടിവിൽ ജപ്പാൻ അടിയറവു പറഞ്ഞു. 1945ല് ഹോ ചി മിൻ പ്രസിഡൻറായി വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചു. വിയറ്റ്നാമിലെ മാത്രമല്ല. ജപ്പാൻ ലോകമഹായുദ്ധത്തിലും തോറ്റു. പേർള് ഹാർബർ ആക്രമണത്തിനു തിരിച്ചടിയായി അമേരിക്ക ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ അണു ബോംബ് വർഷിച്ചതോടെ ഗത്യന്തരമില്ലാതെ ജപ്പാൻ കീഴടങ്ങി. ഈ അവസരത്തിൽ ഓടിപ്പോയ ഫ്രഞ്ചുകാർ തിരിച്ചുവന്ന് 1946 ല് വിയറ്റ്നാമിന്റെ തെക്കു ഭഗങ്ങളിൽ ആധിപത്യം ഉറപ്പിച്ചു. ജനറൽ വോൻ ഗൂയെൻ ഗിയെസിന്റെ നേതൃത്വത്തിൽ വിയറ്റ്നാം സേന ഏകദേശം ഒൻപതു വർഷത്തോളം നിരന്തരമായി പ്രതിരോധിച്ചു. അവസാനം 1954 ല് ദിയെൻ ബിയെൻ ഫൂ എന്ന സ്ഥലത്ത് വച്ച് വിയറ്റ്മിൻ സേന ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി. എന്നാൽ യു.എൻ. ഇടപെട്ടു. ജനീവ കരാർ പ്രകാരം വിയറ്റ്നാമിനെ തെക്കും വടക്കും രണ്ടു രാജ്യങ്ങളായി വിഭജിച്ചശേഷമേ ഫ്രഞ്ചുകാർ പിൻവാങ്ങിയുള്ളൂ.
പ്രസിഡൻറ് സ്ഥാനത്തേയ്ക്ക്-
ഹോ ചൈനീസ് അതിർത്തിക്കടുത്ത് ലിജാങ് നദി തീരത്ത്1955 ല് ഹോ ചി മിൻ വടക്കൻ വിയറ്റ്നാം അഥവാ ഡെമോക്രാറ്റിക് റിപ്പബിക്ക് ഒഫ് വിയറ്റ്നാമിന്റെ പ്രസിഡൻറായി.(DRV)1954 ലെ ജനീവാ കരാർ പ്രകാരം (അമേരിക്കയോ വിയറ്റ്നാമോ ഒപ്പുവയ്ക്കാത്ത കരാർ) 1956 ല് തിരഞ്ഞെടുപ്പു നടത്തി രണ്ടു രാജ്യങ്ങളും പുനർ ഏകീകരണം നടത്താൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ അമേരിക്കയുടെ സഹായത്തിലുള്ള തെക്കൻ വിയറ്റ്നാമിൽ ൻഗോ ദിയെം എന്ന ഏകാദിപതി തിരഞ്ഞെടുപ്പിന് അനുകുലമല്ലായിരുന്നു. ഹോ ഒരു സൈനിഅക് രാഷ്ട്രമാണ് ഉണ്ടാക്കി വച്ചിരിക്കുന്നത് എന്നായിരുന്നു അദ്ദേഹം കണ്ടെത്റ്റിയ ന്യായം. അന്നത്തെ കാലത്തെ നിരീക്ഷകർ എല്ലാം തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ 80% പേരും ഹോ ചി മിന് അനൂകൂലമായിരിന്നേനേ എന്നാണ് കരുതിയത്. [3] യു.എസ്. പ്രസിഡൻറ് ഐസൻഹോവറും ഈ അഭിപ്രായക്കാരനായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്നാൽ ദിയെം ജയിക്കില്ലെന്ന് അമേരിക്കക്കും ദിയെമിനും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിനു പകരം തെക്കൻ അമേരിക്കയെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനായിരുന്നു രണ്ടു കക്ഷികളും ആഗ്രഹിച്ചത് തന്നെ.
1953 മുതൽ 1956 വരെ ചൈനീസ് സർക്കാരിന്റെ സമ്മർദ്ദം മൂലം ഭൂപരിഷ്കരണം കൊണ്ടുവരാൻ ഹോ നിർബന്ധിതനായിത്തീർന്നു. ചൈനയുടേതു പോലുള്ള ഭൂ നിയമങ്ങൾ നടപ്പാക്കുകയായിരുന്നു തത്ത്വത്തിൽ നടന്നത്. വൻകിട ഭൂവുടമകളിൽ നിന്ന് ഭൂമി പിടിച്ചു വാങ്ങി പാവപ്പെട്ടവർക്കായി വീതിച്ചു നൽകി. 44,444 ഭൂവുടമകളിൽ 3639 പേരെ വിചാരണ ചെയ്യുകയും 1175 പേരെ വധിക്കുകയും ചെയ്തു. എന്നാൽ ഇതിനേക്കാളേറെ എണ്ണം പുറത്ത് പറയാതെ മറച്ചു വച്ചിട്ടുണ്ട്. എന്നാൽ ഈ വധങ്ങൾക്കു ശേഷം ഹോ ചി മിൻ ജനങ്ങളോട് പരസ്യമായി മാപ്പു പറയുകയും അനുശോചിക്കുകയും ചെയ്തു.
ഹോ ചി മിന്റെ കമ്യൂണിസ്റ്റ് ഭരണത്തിൽ ഭയന്ന് അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികൾ പ്രധാനമായും കത്തോലിക്കർ തെക്കൻ വിയറ്റ്നാമിലേക്ക് പാലായനം ചെയ്തു. 52,000 പേർ തെക്കു നിന്ന് വടക്കോട്ടും പ്രവഹിച്ചു.
1959 ഹോയുടെ സർക്കാർ ഹോ ചി മിൽ ഒളിപ്പാത വഴി നാഷണൽ ലിബെറേ ഷൻ ഫ്രണ്ട് (വിയറ്റ് കോങ്) എന്ന സംഘടനക്ക് സഹായം നൽകിപ്പോന്നു. 1960 ചൈനീസ് സൈന്യത്തേയും അദ്ദേഹം ഇറക്കുമതി ചെയ്തു. ഈ സൈന്യം പാതകൾ, വിമാനത്താവളം, എന്നിവ നിർമ്മിക്കാൻ വിയറ്റ്നാം സൈന്യത്തെ സഹായിച്ചു, അങ്ങനെ വളരേയേറേ വിയറ്റ്നാം സൈനികർക്ക് അതേ സമയത്ത് യുദ്ധത്തിൽ പങ്കെടുക്കാന് സാധിച്ചു.
വിയറ്റ്നാം യുദ്ധം-
തെക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻറായിരുന്ന ൻഗോദിൻ ദിയെംഅമെരിക്കൻ യുദ്ധം എന്നാണ് വിയറ്റ്നാമിൽ പറയപ്പെടുന്നത്.ഹനോയ് ആസ്ഥാനമാക്കി ഹോ ചി മിനും സൈഗോൺ തലസ്ഥാനമാക്കി തെക്കൻ വിയറ്റ്നാമിൽ ൻഗോദിൻ ദിയെമും ഭരിച്ചു. ഒരു രാജ്യമായി ചേരാനുൾല തെക്കൻ വിയറ്റ്നാം ജനങ്ങളുടെ ആഗ്രഹത്തെ ദിയെം ഏകാദിപത്യപരമായി അടിച്ചമർത്തി.തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം ദിയെം തള്ളിക്കളഞ്ഞു. തെക്കൻ വിയറ്റ്നാമിൽ ചൈനയുടെ സഹായത്തോടെ ഹോ ഒരു കമ്യൂണിസ്റ്റ് വിഭാഗം സൃഷ്ടിച്ചു. ഇത് വിയറ്റ്കോങ് എന്നറിയപ്പെട്ടു. ഇവർ ദിയെമിന്റെ സൈന്യവുമായി പോരാടിക്കൊണ്ടിരുന്നു. രാജ്യങ്ങളുടെ ലയനമായിരുന്നു അവരുടെ ലക്ഷ്യം ഈ അവസരത്തിലാണ് അമേരിക്ക വിയറ്റ്നാമിൽ പ്രവേശിക്കുന്നത്. ദിയെമിന്റെ സൈന്യത്തെ സഹായിക്കാനാണ് അവർ രംഗത്തിറങ്ങിയത്. അതോടെ ലോക പ്രശസ്തമായ വിയറ്റ്നാം യുദ്ധം (1964-‘75) തുടങ്ങി. അമേരിക്കയുടെ സുശക്തവും ആധുനികവുമായ സൈന്യത്തെ തീരെ ശക്തി കുറഞ്ഞതും ദാരിദ്ര്യജടിലവുമായ വിയറ്റ്നാം സൈന്യം ഒളിപ്പോരിലൂടെ നേരിട്ടു. നിരവധി അമേരിക്കൻ ഭടന്മാർ കൊല്ലപ്പെട്ടു. അമേരിക്കൻ സൈന്യം പലഗ്രാമങ്ങളിലും തേർവാഴ്ച നടത്തി. വിയറ്റ്നാമിന് അനുകൂലമായ തരംഗം ലോകമൊട്ടുക്കും ഉണ്ടായി. ഹോയുടെ അസാധാരണമായ നേതൃത്വവും ജനറൽ വോൻ ഗൂയെൻ ഗിയെപിന്റെ പട്ടാളവും ചേർന്ന് 11 വർഷങ്ങൾക്കൊടുവിൽ അമേരിക്കയെ മുട്ടുകുത്തിച്ചു. 1975-ല് വിയറ്റ്നാം സൈന്യം സൈഗോൺ പിടിച്ചു. ആ നഗരത്തിന്റെ പേർ ഹോ ചി മിൻ സിറ്റി എന്നാക്കി.
വിയറ്റ്നാം യുദ്ധത്തിന്റെ നാഴികക്കല്ലുകൾ
-1964 ടോങ്‍കിൻ ഉൾക്കടലിൽ അമേരിക്കൻ കപ്പലുകളെ വടക്കൻ വിയറ്റ്നാം ആക്രമിച്ചു എന്നാരോപിച്ച് അമേരിക്ക യുദ്ധം ആരംഭിക്കുന്നു. യഥാർത്ഥത്തിൽ അത് തെക്കൻ വിയറ്റ്നാമിനെ സഹായിക്കാനായിരുന്നു.
-1965 മാർച്ച്: വടക്കൻ വിയറ്റ്നാമിൽ അമേരിക്ക നിർദാക്ഷിണ്യം ബോംബുകൾ വർഷിക്കുന്നു.
-ജൂലൈ: യു.എസ്. കരസേന വിയറ്റ്നാമിൽ ഇറങ്ങുന്നു. അമേരിക്കയിൽ എതിർപ്പ്
-1966 പ്രസിഡൻറ് ലിൻഡർ ബി. ജോൺസൺ അമേരിക്കൻ പട്ടാളക്കാരുടെ എണ്ണം കൂട്ടാൻ തിരുമാനിക്കുന്നു.
-1968 ജനുവരി: വിയറ്റ് കോങ് സൈന്യം ഗറില്ലാ യുദ്ധം വഴി അമേരിക്കൻ ഭടന്മാർക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുന്നു.
-മാർച്ച്: കുപ്രസിദ്ധമായ മൈ ലയ് കൂട്ടക്കുരുതി നടത്തി യു.എസ്. സൈന്യം തിരിച്ചടിക്കുന്നു. നാടെങ്ങും യു.എസ്. വിരുദ്ധ തരംഗം
-മേയ്: പാരീസിൽ സമാധാനം സംഭാഷണം
-1969 സെപ്റ്റംബർ: യു.എസ്. പ്രസിഡൻറ് അഞ്ചര ലക്ഷം സൈനികരെ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നു. വിയറ്റ്നാംകാർ തമ്മിൽ പൊരുതട്ടേ എന്ന ധ്വനിയിൽ. ഹോ ചി മിൻ അന്തരിച്ചു. അമേരിക്കക്ക് പുതിയ കച്ചിത്തുരുമ്പ്.
-ഡിസംബർ: യു.എസിൽ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രതിഷേധ ജാഥകൾ
-1970 കമ്യൂണിസ്റ്റ് കേന്ദ്രങ്ങൾ തകർക്കാൻ കംബോഡിയയിലും യു.എസ്. ആക്രമിക്കുന്നു.
-1971 തെക്കൻ വിയറ്റ്നാം പട്ടാളക്കാരെ അമേരിക്കക്കാർ ലാവോസ് പട്ടണത്തിലെത്തിക്കുന്നു. സമാധാന ചർച്ചയിൽ നിന്ന് വടക്കൻ വിയറ്റ്നാം പിൻവാങ്ങ്നുന്നു.
-1972 അമേരിക്ക ബോംബാക്രമണം തുടരുന്നു. കര സൈന്യം ഏതാണ്ട് മുഴുവനുമായി പിൻവലിഞ്ഞു.
-1973 വെടിനിർത്തലിനും പിൻവാങ്ങാനും അമേരിക്ക സമ്മതിക്കുന്നു
-1974 അമേരിക്ക പരാജയം സമ്മതിക്കുന്നു. പിൻവാങ്ങൾ
-1975 വടക്കൻ വിയറ്റ്നാം സൈഗോൺ പിടിച്ചടക്കി
അവസാനകാലം-
വീയറ്റ്നാം സൈന്യം സൈഗോൺ കീഴടക്കുന്നതും രാജ്യങ്ങൾ തമ്മിൽ ലയിക്കുന്നതും അമേരിക്ക പിൻവാങ്ങുന്നതും കാണാനുള്ള ഭാഗ്യം ഹോ ചി മിനുണ്ടായില്ല. 1969 സെപ്റ്റംബർ 3 ന് അദ്ദേഹം 79ആം വയസ്സിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. 1954 വടക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻറായി സ്ഥാനമേറ്റ ഹോ മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടരുകയായിരുന്നു. 1958 ല് അദ്ദേഹം ഇന്ത്യ സന്ദർശിച്ചു. മഹാത്മാഗാന്ധിയെ അതിരറ്റു ബഹുമാനിച്ചിരുന്ന അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വുമായി ഗാഢമായ സുഹൃദ് ബന്ധം പുലർത്തിയിരുന്നു.
ഒരിക്കലും തളരാത്ത കീഴടങ്ങാത്ത വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റേത്. യുദ്ധത്തിനിടക്ക് അടവു മാറ്റാനായി നയതന്ത്രം പ്രയോഗിച്ച അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ലിൻഡർ ബി. ജോൺസണോട് ചർച്ചക്ക് ഒരുക്കമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഒരു പക്ഷേ അന്ന് ചർച്ച നടത്തിയിരുന്നെങ്കിൽ ഒരിക്കലും വിയറ്റ്നാം ഒന്നാകില്ലായിരുന്നു. ഏറ്റവും വലിയ സാമ്രാജ്യ ശക്തിയെ മുട്ടുകുത്തിച്ച ആ ദരിദ്രരാഷ്ട്രത്തിന് അദ്ദേഹത്തിൻറേതു പോലുള്ള ധീരമായ മനസ്സുകൾ മാത്രമായിരുന്നു കൈമുതലായുണ്ടായിരുന്നത്.
ഹോ ചി മിൻന്റെ പ്രശസ്തമായ വരികൾ
“ ഒന്നിനും സ്വാതന്ത്ര്യത്തിന്റെ അത്ര പ്രധാന്യം ഇല്ല ”
“ ഞാൻ ഒരു പാർട്ടിയെ അനുഗമിക്കുന്നു. വിയറ്റനാം പാർട്ടി ”
“ ദേശസ്നേഹമാണ് കമ്യൂണിസമല്ല എന്നെ ത്രസിപ്പിക്കുന്നത് ”
“ ത്റോങ് സൊൺ മല ഉരുക്കിയാണെങ്കിലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ ”
![]() |
| ഹോ ചൈനീസ് അതിർത്തിക്കടുത്ത് ലിജാങ് നദി തീരത്ത് |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




_-_Portrait_of_Leo_Tolstoy_(1887).jpg)

_in_1961.jpg)