Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....


പത്മരാജന് പ്രണാമം!

സര്‍ഗ്ഗാത്മകത കൊണ്ട് പൂത്തുലുഞ്ഞ ഒരു താഴ്‌വാരമായിരുന്നൂ പത്മരാജന്‍. വായിക്കുന്നവനെ കണ്ണുകെട്ടിച്ച് അജ്ഞാതമായ തീരങ്ങളിലേക്ക് വലിച്ചുകൊണ്ട് പോയി കറുത്തിരുണ്ട ജീവതത്തെ കാണിച്ചുകൊടുത്ത എഴുത്തിലെ മന്ത്രവാദി.


കാഴ്ചക്കാരന്‍ കണ്ടത് സിനിമയാണോ ജീവിതമാണോ എന്ന അമ്പരപ്പ്.

പത്മരാജനെപ്പോലെ ഒരേയൊരു എഴുത്തുകാരനേ ഉണ്ടായിട്ടുള്ളൂ.

പത്മരാജനെപ്പോലെ ഒരേയൊരു സിനിമാക്കാരനേ ഉണ്ടായിട്ടുള്ളൂ.

ഇനി ഉണ്ടാവുകയുമില്ല. പ്രതിഭകള്‍ ഒരു കാലത്ത് തുടര്‍ച്ചയായി ഉണ്ടാവില്ല തന്നെ.
മലയാളിയുടെ പതിവ് വ്യാകരണങ്ങളുടെ കാലില്‍ പിടിച്ച് തൂക്കിയെടുത്ത് തിരിച്ചു പിടിച്ച് പുതിയൊരു വ്യാകരണം ഉണ്ടാക്കി എന്നുള്ളത് പത്മരാജന് മാത്രം അവകാശപ്പെട്ട ഒന്നാണ്. പാരമ്പര്യത്തിന്റെ പതിവ് ശീലങ്ങള്‍ക്കൊപ്പം നടന്ന് പോയിട്ടില്ല ഈ താടിക്കാരന്‍.

എഴുത്തില്‍ മാത്രമല്ല,സിനിമയിലും.

ചലച്ചിത്രകാരനെന്ന നിലയില്‍ ആര്‍ജിച്ച ജനപ്രിയത പത്മരാജന്‍ എന്ന എഴുത്തുകാരന്റെ സവിശേഷ സംഭാവനകളെ അദൃശ്യവത്കരിക്കുന്നതിനു കാരണമായിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച കഥകളും നോവലുകളും എഴുതിയ പത്മരാജനെ നിരൂപകര്‍ക്കുപോലും വിലയിരുത്തുവാന്‍ കഴിയാതെ പോയതിന്റെ കാരണവുമിതാണ്.

മനുഷ്യരെയും അവരുടെ സഹജവാസനകളെയും കപടസദാചാരത്തിന്റെ ഊരുവിലക്ക് കല്പിക്കാതെ പ്രത്യക്ഷപ്പെടുത്തുവാനായിരുന്നു

ഈ എഴുത്തുകാരന്‍ ആഗ്രഹിച്ചത്. മലയാളികളുടെ നാനാതരം വ്യാജബോധങ്ങളാല്‍, എഴുത്തുപോലുള്ള സാംസ്‌കാരിക വ്യവഹാരങ്ങളില്‍നിന്ന് പാടേ അകറ്റിനിര്‍ത്തപ്പെട്ട അനുഭവപരിസരങ്ങളേയും അസ്വാഭാവികസങ്കല്പങ്ങളെയും എഴുത്തിലേക്ക് കൊണ്ടുവന്നപ്പോള്‍

പത്മരാജന്‍ എന്ന സാഹിത്യകാരന്‍ അസ്വതന്ത്രസമൂഹത്തിലെ സ്വതന്ത്രകലാകാരനാവുകയായിരുന്നു. ഈ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് പത്മരാജനെ വ്യത്യസ്തനാക്കുന്നത്.

പത്മരാജന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പത്മരാജനോളം വളര്‍ന്നവരായിരുന്നു

തകരയിലെ തകരയും ചെല്ലപ്പനാശാരിയും ഒരിടത്തൊരു ഫയല്‍വാനിലെ ഫയല്‍വാനും ഉദകപ്പോളയിലെ മേനോന്റെ ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവിയും മദ്യപാനത്തിലും വ്യഭിചാരത്തിലുമായി സര്‍വവും നശിപ്പിച്ച ജയകൃഷ്ണനും ക്ലാരയും കള്ളന്‍ പവിത്രനിലെ പവിത്രനും ലോലയിലെ ലോലയും മൂവന്തിയിലെ അന്ധയായ പെണ്‍കുട്ടിയും

അപരനിലെ ഉത്തമനും രതിനിര്‍വ്വേദത്തിലെ രതിയും ഇങ്ങനെയെത്രയെത്ര കഥാപാത്രങ്ങള്‍...

ഇപ്പോഴും മനസ്സില്‍ പെരുമഴ പെയ്യിക്കുന്നു.

പത്മരാജന് പ്രണാമം.

സര്‍ഗ്ഗാത്മകതയ്ക്ക് ഒരതിര്‍വരമ്പുമില്ലെന്ന് ഊറ്റത്തോടെ വിളിച്ച് പറഞ്ഞതിനും, അവതരിപ്പിച്ചതിനും.


പത്മരാജന്‍ എഴുതിയത്

മരക്കൊമ്പുകള്‍ക്കിടയില്‍ ആകാശം ത്രികോണങ്ങളായും സമചതുരങ്ങളായും വൃത്തങ്ങളായും കോഴിമുട്ടകളായും ഉടഞ്ഞൊഴുകിയ മുട്ടകളുടെ വെള്ളക്കരുവായും മുറിഞ്ഞു മുറിഞ്ഞു കിടന്നു. ഉയരെക്കൂടി മേഘമിളക്കിക്കൊണ്ടു ചുടുകാറ്റു വീശിപ്പോകുന്നു.

ശവം അകന്നു പോകുന്നതു കണ്ടപ്പോള്‍ അതിനോട് അസൂയ, ആദരവ്. പെരുവഴിയില്‍ക്കൂടി ഇതുപോലെ, നെടുനീളത്തില്‍ നിവര്‍ന്നുകിടന്നു സഞ്ചരിച്ചുകൊണ്ട്, തന്നോടൊപ്പം ഓടിയെത്തുന്ന ആകാശം കാണാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഉരുകുന്ന സൂര്യനില്‍ നിന്നിറ്റുചാടുന്ന വെയിലിന്റെ കട്ടിത്തുള്ളികള്‍ മുഖത്തേറ്റുവാങ്ങുകയും അതില്‍ത്തന്നെ ചാഞ്ചല്യമില്ലാതെ കണ്ണുനട്ടു കിടക്കുകയും കൈകാലുകള്‍ അനക്കാതെ, ഉയരങ്ങളുടെ നെടുനീളന്‍ ചതുരങ്ങള്‍ പിന്നിലാക്കിക്കൊണ്ടു മുന്‍പോട്ടുപോവുകയും-
പച്ച ജീവനോടെ അത്തരമൊരു യാത്ര ആഗ്രഹിച്ചുപോകുന്നു.
ജീവനുള്ള ഒരുത്തനും ഇതേവരെ സാധിച്ചിട്ടില്ലാത്ത ഒരു മഹാകാര്യമാണ് ഈ ആശിക്കുന്നത്. എത്ര വലിയ കാറുകള്‍ പോകുന്നു, കൊമ്പിച്ച ആളുകള്‍ ജീവിക്കുന്നു. എന്നാല്‍, ആര്‍ക്കും നെടുനീളത്തില്‍ കിടന്ന് ആകാശം നെഞ്ചിലേറ്റി, ലോകം പുല്ലാക്കി സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടില്ല.
(സ്വയം)


രണ്ടാം ദിവസം ആ ചരമക്കാര്‍ഡുമെത്തി. ഞാനും കരുണാകരമേനോനും ആ കറുത്ത അക്ഷരങ്ങളും നോക്കി ഏറെ നേരം പകച്ചിരുന്നു. നോക്കുന്തോറും ഞങ്ങള്‍ക്ക് ആ കാര്‍ഡ് കൂടുതല്‍ക്കൂടുതല്‍ പരിചിതമായിക്കൊണ്ടിരുന്നു. പലയാവര്‍ത്തി നോക്കി കിഴവന്‍ കാര്‍ഡ് മേശപ്പുറത്തേയ്ക്കിട്ടു. നോക്കിക്കോളൂ, അയാള്‍ കാര്‍ഡിനെ ഉദ്ദേശിച്ച് എന്നോടു പറഞ്ഞു. മനസിലായി, അതു പറയുമ്പോള്‍ എന്‍റെ സ്വരം കണക്കുകൂട്ടലുകള്‍ക്കപ്പുറത്തു തേഞ്ഞുപോയി. ഞങ്ങള്‍ക്ക് പുതുതായി ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. ഒരു കണക്കില്‍ അതു വലിയൊരാശ്വാസമായിരുന്നു താനും. ജനാലയ്ക്കപ്പുറത്ത് തേക്കിലകളില്‍ കാറ്റു വീശിത്തുടങ്ങിയിരുന്നു
(ഉദകപ്പോള)


രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.
ഞാന്‍ കട്ടിലിലിരുന്നു. എന്റെ കാല്‍ക്കല്‍ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി.
അവള്‍ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി.
രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക.
(ലോല)


ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി
(ഞാന്‍ ഗന്ധര്‍വന്‍)


എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാവുകയാ.ചങ്ങലയിലെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.
(തൂവാനത്തുമ്പികള്‍)


ഈ മഴ അവസാനിക്കുന്ന മട്ടില്ല.
ശോഭ വാതില്‍ തുറന്നു മുറ്റത്തേക്ക് നോക്കി. ഒന്നും വ്യക്തമല്ല. സന്ധ്യയുടെ നിറം വെളുപ്പോ, കറുപ്പോ? ശബ്ദം ഇരമ്പലോ അലര്‍ച്ചയോ?
ഇടയ്ക്കിടെ ഇടിവെട്ടി. അതിനുശേഷം മഴയ്ക്ക് അല്പംകൂടി ശക്തി വര്‍ദ്ധിക്കുന്നു. ഒരിക്കലും അവരോഹണത്തെക്കുറിച്ച് ചിന്തിക്കാതെ, ഉയരങ്ങളിലേക്ക്, വീണ്ടും ഉയരങ്ങളിലേക്ക്, കുതിച്ചുകയറുന്ന ഒരു സാഹസികനായ മല കയറ്റക്കാരനെപ്പോലെ മഴ അങ്ങനെ കയറിപ്പോവുകയാണ്.
മനുഷ്യന്റെ സ്വഭാവവും ഇതുതന്നെയല്ലേ? ശോഭ ആലോചിച്ചു. കിട്ടിയതു കൊണ്ടൊന്നും തൃപ്തിയാകാതെ വീണ്ടും വീണ്ടും കിട്ടാന്‍ വേണ്ടി, കിട്ടിയില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ വേണ്ടി, അവന്‍ കാട്ടിക്കൂട്ടുന്ന ബദ്ധപ്പാടുകള്‍ എന്തെല്ലാമാണ്..?(നക്ഷത്രങ്ങളേ കാവല്‍)
ഓര്‍ത്തു, മഴക്കാലം. പുരയിടത്തിലെ തെങ്ങിന്‍തടങ്ങളില്‍ കൊതുമ്പില്‍ നിന്നുതിര്‍ന്നുവീണുണങ്ങിയ പൂഞെട്ടുകള്‍ പൊങ്ങിക്കിടക്കുന്ന കലങ്ങിയ തടാകങ്ങള്‍. പൂഴിമണല്‍ നിറഞ്ഞ മുറ്റത്തുകൂടി, നീലത്തരികള്‍ പുറത്താക്കിക്കൊണ്ട് ഒലിച്ച് പോകുന്ന പുഴകള്‍, പറമ്പിന്റെ കിഴക്കേ കോണില്‍ നിന്ന് ഓവുവഴി കുതിച്ചുനനഞ്ഞ നെല്‍ച്ചെടികള്‍ക്കു ചോട്ടിലുള്ള കടലില്‍ ചെന്നു ചേരുന്ന കറുത്ത വെള്ളച്ചാട്ടം.
(പളുങ്കുമാളിക)


വിവാഹദിവസം രാത്രിയില്‍, ഭര്‍ത്താവിന്റെ അടുത്തേക്കു നടന്നുകയറുന്ന പെണ്‍കുട്ടികളെല്ലാവരും, ഉള്ളില്‍ ഒരു തേങ്ങല്‍ അടക്കിവെച്ചിട്ടുണ്ടാവുമോ..?
ഉണ്ടാകാനാണ് സാദ്ധ്യത.
(വാടകയ്ക്ക് ഒരു ഹൃദയം)


രാവിലെ പുറപ്പെടുമ്പോള്‍ മകള്‍ ശപിച്ചു.
ഒടുക്കത്തെ പോക്കാണ്
അവസാനത്തെ യാത്ര.
പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും ഇന്നു വാക്കുകള്‍ക്കുള്ളില്‍ പ്രത്യേകമായ ഒരര്‍ത്ഥം കൂടി കേള്‍ക്കുക്കയുണ്ടായി.
മടങ്ങിവരാത്ത ഒരു യാത്ര.
അവള്‍ പറഞ്ഞ പോലെ നടക്കാന്‍ പോകുന്നു.
തോട്ടുവക്കില്‍ ചൂണ്ടിയിട്ട് നടക്കുമ്പോള്‍ ഒരു മരണം സംഭവിച്ചുകൂടായ്കയില്ല. ശവം അവിടെ കിടക്കും. വൈകുന്നേരമാണ് മരിക്കുന്നതെങ്കില്‍ പിറ്റേന്നു മാത്രമേ അളിഞ്ഞുതുടങ്ങിയ ശവം തേടി ആളുകള്‍ വരികയുള്ളൂ (ചൂണ്ടല്‍)


ചൊരിമണലില്‍ ചേര്‍ന്നുകിടക്കുന്ന ജയകൃഷ്ണനും ക്ലാരയും. രണ്ടാളുടെയും ദേഹത്തും കഴുത്തിലും മണല്‍ത്തരികളുടെ തിളക്കമുണ്ട്.
ജയകൃഷ്ണന്‍: ആ നേരത്ത് രാധയങ്ങനെ പറഞ്ഞില്ലാരുന്നെങ്കീ, ഞാന്‍ ക്ലാരേക്കാണുകില്ലാരുന്നു.ചെലപ്പോ കണ്ടേനേ.പക്ഷേ എന്തായാലും ഇങ്ങനെ കാണുകില്ലായിരുന്നു. ഇത്രേം കാലോം ഒരു പെണ്ണിനേം കാണാന്‍ കൂട്ടാക്കാതെ ഞാന്‍ പിടിച്ചു നിന്നത്.
ക്ലാര അയാളെ ശ്രദ്ധിച്ചു. അയാള്‍ ലേശം ഇമോഷണല്‍ ആയിട്ടുണ്ടെന്നവള്‍ക്കും മനസ്സിലായി.
ജയകൃഷ്ണന്‍: എനിക്ക് ഉള്ളീത്തട്ടി മോഹം തോന്നുന്ന ഒരു പെണ്‍കുട്ടിക്കു കൊടുക്കാന്‍വേണ്ടി, ഞാനെന്നെത്തന്നെ സൂക്ഷിച്ച് വച്ചത്.
ഒരു സ്വയംനിന്ദപോലെ (സ്വയം) ഇനീപ്പോ ഞാനെല്ലാരേം കാണാന്‍ തൊടങ്ങുമോ ന്നാ, ഇപ്പഴന്റെ പേടി.
ക്ലാര: അതൊന്നുമില്ല. രാധേയായിട്ട് ഒന്നൂടെ കാണ്. (ചിരിച്ച്) ഇനി കോളേജീപ്പോയിട്ടു വേണ്ടാ. വേറെ എവിടെയെങ്കിലും വച്ച്.
അയാള്‍ അതു നടപ്പില്ല എന്ന ടോണില്‍ ഒന്നു തലയാട്ടി. എഴുന്നേറ്റിരുന്നു.
അയാളെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട്.
ക്ലാര:അതൊക്കെ വരും. ഒരു ദിവസം കാണാം രാധ മണ്ണാറത്തൊടീലിരിക്കുന്നതു മൂന്നാല് ബൊമ്മയ്ക്കന്‍ തമ്പ്‌രാന്‍ കുഞ്ഞുങ്ങളുമായിട്ട്.
(അയാളും അവളുടെ ചിരിയില്‍ പങ്കുചേര്‍ന്നുപോയി.)
ക്ലാര: അതുകാണാന്‍ ഞാനൊരു ദിവസം അവിടെ വരുന്നുണ്ട്.
രണ്ടടി നടന്ന് പെട്ടെന്നവളെ പിടിച്ചുനിര്‍ത്തി സീരിയസ് ആയി.
ജയകൃഷ്ണന്‍: കൊറെ കൊച്ചുവാശികളും കൊറച്ച് അന്ധവിശ്വാസങ്ങളും, കൊച്ചു ദുശ്ശീലങ്ങളും അതാ ഞാന്‍.
ക്ലാര: തോന്നി
ജയകൃഷ്ണന്‍: എന്റെ രണ്ടാമതൊരു വാശി കൂടി ക്ലാര ഇന്നു തകര്‍ത്തു.
ക്ലാര (ംവമ േീേിലല്‍): മ്?
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം നാശത്തിന്റെ തുടക്കം എന്നിലൂടാവരുതേഎന്നെനിക്കൊരു പ്രാര്‍ത്ഥനയുമുണ്ടായിരുന്നു.
ക്ലാര മനസ്സിലാകാതെ നില്ക്കുമ്പോള്‍
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം വിര്‍ജിനിറ്റി ഞാന്‍ കാരണം ഇല്ലാതാവരുത് എന്നെനിക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു.
ക്ലാര സീരിയസ്.
ജയകൃഷ്ണന്‍: അങ്ങനെയൊന്നു സംഭവിച്ചാല്‍, ആ പെണ്‍കുട്ടിയാവും പിന്നെയങ്ങോട്ട് അന്ത്യം വരേയ്ക്കും എന്റെയൊപ്പം ഉണ്ടാവുകാ എന്നും ഞാനൊരു
ശപഥം എടുത്തിരുന്നു.
ക്ലാര അവളുടെ ചിരി മാഞ്ഞു.
ജയകൃഷ്ണന്‍: ഞാന്‍ ക്ലാരേ..കല്യാണം ചെയ്‌തോട്ടെ?
അയാളതു പൂര്‍ണ്ണഗൗരവത്തിലാണു ചോദിച്ചത്.
ക്ലാര അവള്‍ക്കതു മനസ്സിലായി. പഴയൊരു സംഭവത്തിന്റെ അനുസ്മരണംപോലെ
പ്രത്യാശയുടെ നിറം പകര്‍ന്ന ഒരു മന്ദഹാസവുമായി.
(തൂവാനത്തുമ്പികള്‍)


ശാലമോന്റെ സോംഗ് ഓഫ് സോംഗ്‌സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴിന്നേറ്റ് മുന്തിരിത്തോട്ടങ്ങില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്ത് പൂവിടുകയും മാതളനാരങ്ങകള്‍ പൂക്കുകയും ചെയതുവോ എന്ന് നോക്കാം.
അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും
(നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)

 ബ്ലോഗ് എന്നാല്‍ എന്ത്?
ബ്ലോഗ് എന്നാൽ ദിനസരി (ജേർണ്ണൽ) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണു്. ഒരു ബ്ലോഗിലെ കുറിപ്പുകൾ വിപരീതസമയക്രമത്തിൽ (അതായത് പുതിയ കുറിപ്പുകൾ പേജിന്റെ മുകൾ‌ഭാഗത്തും, പഴയവ പേജിന്റെ താഴത്തുഭാഗത്തും വരാൻ പാകത്തിന്) ആണു സാധാരണയായി ചിട്ടപ്പെടുത്താറ്.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ചടങ്ങുകൾ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്നു് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, വെബ്സൈറ്റുകൾfആണ് പ്രസിദ്ധീകരിക്കുക. എന്നാലും ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ (podcasting) എന്നിവയും ഉണ്ടു്.

ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്. ബ്ലോഗ് ചെയ്യുക/ബ്ലോഗുക എന്നത് ഒരു ക്രിയ ആയും ഉപയോഗിച്ച് കാണാറുണ്ട്. അർത്ഥം: ബ്ലോഗ് എഴുതുക അല്ലെങ്കിൽ ഉള്ളടക്കത്തിൽ ഭേദഗതി വരുത്തുക.

ചരിത്രം
1994 – 2001
വ്യക്തികൾ തങ്ങളുടെ സ്വകാര്യജീ‍വിതത്തെപ്പറ്റി രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഓൺലൈൻ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകൾ ഉണ്ടായത്.ഇങ്ങനെയുള്ള എഴുത്തുകാരിൽ മിക്കവരും ഡയറിസ്റ്റ്,ജേണലിസ്റ്റ് അല്ലെങ്കിൽ ജേണലേഴ്സ് എന്നൊക്കെയാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. കുറച്ചുപേർ എസ്ക്രിബിഷനിസ്റ്റുകൾ എന്ന പേരിൽ അറിയപ്പെട്ടു.‘വെബ് റിംഗ്’ എന്ന തുറന്ന താളുകളിൽ ഓൺലൈൻ-ജേണൽ സമൂഹത്തിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. 1994ൽ സ്വാത്ത്മോർ കോളെജിൽ വിദ്യാർത്ഥിയായിരിക്കേ പതിനൊന്നുവർഷക്കാലം നീണ്ട വ്യക്തിപരമായ ബ്ലോഗിങ് നടത്തിയ ജസ്റ്റിൻ ഹോൾ ആണ് ആദ്യത്തെ ബ്ലോഗറായി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഓൺലൈനായി രേഖപ്പെടുത്തപ്പെട്ടിരുന്ന മറ്റു് ജേണലുകളും നിലനിന്നിരുന്നു. പ്രധാനപ്പെട്ട ഒരു ഉദാഹരണം ഫിംഗർ പ്രോട്ടോകോൾ വഴി പ്രസിദ്ധീകരിക്കപ്പെടുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്തിരുന്ന,ജോൺ കാർമാക് എന്ന ഗെയിം പ്രോഗ്രാമർ എഴുതിയിരുന്ന ജേണലായിരുന്നു. കോർപ്പറേറ്റ് സൈറ്റുകളും പേഴ്സണൽ ഹോം പേജുകളുമടക്കമുള്ള വെബ് സൈറ്റുകൾ അവയുടെ ഉള്ളടക്കം തീയതിയനുസരിച്ച് തരം തിരിച്ച് പ്രധാനതാളിൽ ഒരു സൂചികയായി കൊടുക്കുന്ന പതിവ് പണ്ടും ഇപ്പോഴും ഉണ്ട്. ഇതിനൊരുദാഹരണം മാറ്റ് ഡ്രഡ്ജിന്റെ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള “ഡ്രഡ്ജ് റിപ്പോർട്ട്” എന്ന “വെബ് ലോഗ്” ആണ്, അദ്ദേഹത്തിന് ഈ രീതി ഇഷ്ടമല്ല എന്ന് പറയുന്നുണ്ടെങ്കിലും

2001 – 2004

2001-ൽ പല പ്രശസ്ത ബ്ലോഗുകളും നിലവിൽ വന്നു. ആൻഡ്രൂ സള്ളിവന്റെ ആൻഡ്രൂസള്ളിവൻ.കോം, റോൺ ഗുൺസ്‌ബർഗറുടെ പൊളിറ്റിക്സ്1.കോം, റ്റീഗൻ ഗൊഡാർഡിന്റെ പൊളിറ്റിക്കൽ വയർ, ജെറോം ആംസ്‌ട്രോങ്ങിന്റെ മൈഡിഡി തുടങ്ങിയവയെല്ലാം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളായിരുന്നു. 1998 മുതൽ ഉണ്ടായിരുന്ന ബോബ് സോമെർബിയുടെ ഡെയ്‌ലി ഹൌളർ, 1999-ൽ തുടങ്ങിയ മിക്കി കൌ-ന്റെ കൌസ്‌ഫ്ലൈസ് തുടങ്ങിയവയായിരുന്നു ആദ്യകാല രാഷ്ട്രീയ ബ്ലോഗുകൾ.

2001 ആയപ്പോഴേയ്ക്കും ബ്ലോഗിങ്ങ് ഒരു വലിയ പ്രതിഭാസമായി വളർന്നിരുന്നു. എങ്ങനെ ബ്ലോഗ് ചെയ്യാം എന്നു പഠിപ്പിയ്ക്കുന്ന ലേഖനങ്ങൾ വന്നു തുടങ്ങി. ബ്ലോഗിങ്ങ് സമൂഹത്തിന്റെ പ്രാധാന്യവും അതിന് മുഖ്യധാരാസമൂഹത്തിലുള്ള ഇടപെടലുകളും കൂടി വന്നു. പത്രപ്രവർത്തന രംഗത്തെ പല പ്രമുഖ സ്ഥാപനങ്ങളും ബ്ലോഗിങ്ങിനെ താൽപ്പര്യത്തോടെ വീക്ഷിയ്ക്കാനും ബ്ലോഗിങ്ങും പത്രപ്രവർത്തനവും തമ്മിലുള്ള വ്യത്യാസങ്ങൾ വിലയിരുത്താനും തുടങ്ങി.

2002-ൽ ജെറോം ആംസ്‌ട്രോങ്ങിന്റെ സുഹൃത്തും വാണിജ്യപങ്കാളിയുമായ മാർക്കോസ് മൗലിറ്റ്‌സാസ് സുനിഗ “ഡെയിലികോസ്” എന്ന ബ്ലോഗ് തുടങ്ങി. പ്രധാന സംഭവങ്ങളോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഒരു ലക്ഷം പേർ വരെ ഒരു ദിവസം സന്ദർശിയ്ക്കുന്ന ആ ബ്ലോഗ് ഇന്റർനെറ്റിലെ ഏറ്റവുമധികം സന്ദർശകരുള്ള ബ്ലോഗുകളിൽ ഒന്നാണ്.

2002-ൽ ബ്ലോഗുകd പ്രശസ്തമാവാൻ മറ്റൊരു കാരണമായിരുന്നു അമേരിക്കൻ സെനറ്റർ ട്രന്റ് ലോട്ട്-മായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളും കമന്റുകളും. മറ്റൊരു സെനറ്റർ ആയ സ്‌ട്രോം തർമണ്ടിന്റെ ബഹുമാനാർത്ഥം നടത്തപ്പെട്ട ഒരു വിരുന്നിൽ വെച്ച് ലോട്ട്, തർമണ്ടിനെ പുകഴ്ത്തിക്കൊണ്ടിപ്രകാരം പറഞ്ഞു:“തർമണ്ട് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ അമേരിയ്ക്ക ഇന്ന് കൂടുതൽ പുരോഗമിക്കപ്പെട്ടിരുന്നേനെ”. ഇത് 1948-ൽ തർമണ്ട് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉന്നയിച്ചിരുന്ന വംശീയ വിച്ഛേദനം എന്ന ആശയത്തോട് പിന്തുണ പ്രഖ്യാപിയ്ക്കലായി ലോട്ട്-ന്റെ വിമർശകർ വ്യാഖ്യാനിച്ചു. ബ്ലോഗെഴുത്തുകാർ പഴയ രേഖകളും രേഖപ്പെടുത്തപ്പെട്ട അഭിമുഖങ്ങളും ഒക്കെ ഉയർത്തിക്കൊണ്ടു വന്ന് ഈ വാദത്തിന് ശക്തിപകർന്നു. ലോട്ട്-ന്റെ പ്രസ്താവന മാധ്യമങ്ങൾ പലതും പങ്കെടുത്ത ഒരു പൊതുവേദിയിലാണ് നടത്തപ്പെട്ടതെങ്കിലും ബ്ലോഗെഴുത്തുകാർ ഈ കഥ പുറത്തു വിടുന്നതു വരെ മാധ്യമങ്ങൾ എല്ലാം ഇതിനെക്കുറിച്ച്‌ മൗനം പാലിച്ചിരുന്നു. ബ്ലോഗിങ്ങ് ഉണ്ടാക്കിയ ഈ രാഷ്ട്രീയ പ്രതിസന്ധി കാരണം ലോട്ട്-ന് മെജോറിറ്റി ലീഡർ സ്ഥാനത്തു നിന്നും രാജിവയ്ക്കേണ്ടി വന്നു.
ഈ സംഭവത്തോടെ വാർത്താപ്രചരണത്തിനുള്ള ഒരു മാർഗ്ഗം എന്ന വിശ്വാസ്യത ബ്ലോഗുകൾ നേടിയെടുത്തു. വെറും കൊച്ചുവർത്തമാനം പറച്ചിലായി മിക്കവാറും വീക്ഷിക്കപ്പെടാറുണ്ടെങ്കിലും ചില സമയത്ത് ബ്ലോഗെഴുത്തുകാർ പ്രധാന വാർത്തകൾ മറ്റു മാധ്യമങ്ങൾക്കു മുൻപു തന്നെ പൊതുജനത്തെ അറിയിക്കുന്നതിൽ വിജയിക്കാറുണ്ട്. എന്നാൽ മറ്റു സമയങ്ങളിൽ വാർത്താ ബ്ലോഗുകൾ മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട വാർത്തകളെ അപഗ്രഥിയ്ക്കാറാണു പതിവ്.

2002 മുതൽ വാർത്തകൾ വെളിച്ചത്തു കൊണ്ടുവരാനും, രൂപപ്പെടുത്താനും, തിരിച്ചുമറിയ്ക്കാനും ഒക്കെ ബ്ലോഗുകൾക്കുള്ള കഴിവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറാക്ക് യുദ്ധസമയത്ത് പല ബ്ലോഗെഴുത്തുകാരും വളരെ കൃത്യമായതും വികാരപരമായതുമായ വീക്ഷണ കോണുകൾ പങ്കുവെച്ചിരുന്നു, സാധാരണ കാണുന്ന ഇടത്-വലത് രാഷ്ട്രീയ ചർച്ചകൾക്കുപരിയായ പല വീക്ഷണങ്ങളും.

പല രാഷ്ട്രീയക്കാരും സ്ഥാനാർത്ഥികളും അവരുടെ നിലപാടുകൾ ജനങ്ങളെ അറിയിക്കാൻ ബ്ലോഗുകൾ ഉപയോഗിച്ചതും ബ്ലോഗുകളുടെ പ്രചാരം വർദ്ധിപ്പിച്ചു. ഹോവാർഡ് ഡീൻ, വെസ്ലി ക്ലാർക്ക് തുടങ്ങിയവ ഇങ്ങനത്തെ ബ്ലോഗുകളാണ്. ഡാനിയൽ ഡ്രെസ്‌നർ, ജെ. ബ്രഡ്‌ഫോർഡ് ഡിലോങ്ങ് തുടങ്ങിയ വിദഗ്ദർ ബ്ലോഗിങ്ങ് തുടങ്ങിയത് ബ്ലോഗുകളെ ഗഹനമായ വിശകലനങ്ങൾക്ക് പാത്രമാക്കി.

രണ്ടാമത്തെ ഇറാഖ്‌ യുദ്ധം ഒരർത്ഥത്തിൽ ഒരു ബ്ലോഗ് യുദ്ധത്തിനു വഴിവെച്ചു. ഇറാഖിൽ നിന്നുള്ള പല ബ്ലോഗെഴുത്തുകാരും പ്രശസ്തരായി. സലാം പാക്സ് എന്നയാൾ തന്റെ ബ്ലോഗ് ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകവരെ ചെയ്തു. യുദ്ധം ചെയ്തുകൊണ്ടിരുന്ന പല സൈനികരും ബ്ലൊഗുകൾ ഉണ്ടാക്കി. ഇത്തരം യുദ്ധബ്ലോഗൂകൾ യുദ്ധത്തിന്റെ യാഥാർത്ഥ്യങ്ങളെപ്പറ്റി വായനക്കാർക്ക് പല പുതിയ അറിവുകളും പകർന്നു കൊടുത്തു. ഔദ്യോഗിക വാർത്താമാധ്യമങ്ങളുടെതിൽ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുകളാണ് പല ബ്ലോഗുകളും വായനക്കാർക്ക് നൽകിയത്.

വ്യക്തമല്ലാത്തതും അതിപ്രധാനമല്ല്ലാത്തതുമായ പല വാർത്തകളിലേയ്ക്കും പൊതുജനശ്രദ്ധ തിരിയ്ക്കാൻ ബ്ലോഗുകൾക്കായി. മാർച്ച് 11 ഭീകരാണക്രമണത്തിനെതിരെ മാഡ്രിഡിൽ നടന്ന ഒരു വൻ പ്രതിഷേധത്തിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനായി ബ്ലോഗെഴുത്തുകാർ പലരും ആ തെരുവുകളിലെ ഗതാഗത ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കിയിരുന്നു.

ടെലിവിഷനിൽ കാണിയ്ക്കുന്ന പല പരിപാടികൾക്കും ബ്ലോഗെഴുത്തുകാർ തത്സമയ വിവരണങ്ങൾ നൽകാൻ തുടങ്ങി. അങ്ങനെ ബ്ലോഗിങ്ങിന് പരിഭാഷയോടൊപ്പം എഡിറ്റിങ്ങും എന്ന ഒരു മാനം കൂടി കൈവന്നു. ഉദ്ദാഹരണത്തിന് “ഞാൻ പ്രസിഡന്റ് ബുഷിന്റെ പ്രസംഗം ബ്ലോഗ് ചെയ്യുന്നു” എന്നതിന് “ഞാൻ പ്രസിഡന്റ് ബുഷിന്റെ പ്രസംഗം ടെലിവിഷനിൽ കാണുമ്പോൾ അതിനെപ്പറ്റിയുള്ള എന്റെ പ്രതികരണം എന്റെ ബ്ലോഗിൽ എഴുതുന്നു” എന്നൊരു അർത്ഥം വരുന്നു. ബ്ലോഗിൽ തത്സമയ വിവരണം കൊടുക്കുന്നതിനെ ചിലപ്പോൾ തത്സമയ ബ്ലോഗിങ്ങ് എന്ന് പറയാറുണ്ട്.

2004 – ഇന്നുവരെ

രാഷ്ട്രീയ ഉപദേശകർ, മാധ്യമങ്ങൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവർ ജനങ്ങളിലേയ്ക്ക് എത്താനും അഭിപ്രായരൂപവൽക്കരണത്തിനുമായി ബ്ലോഗുകൾ ഉപയോഗിച്ചു തുടങ്ങിയതോടെ 2004-ഓടെ ബ്ലോഗുകൾ കൂടുതൽ പൊതുധാരയിലേയ്ക്കു കടന്നുവന്നു തുടങ്ങി. ബ്രിട്ടനിലെ ലേബർ പാർട്ടി പ്രതിനിധി റ്റോം വാട്ട്‌സണെപ്പോലെ സജീ‍വ പ്രചാരണത്തിലേയ്ക്കിറങ്ങാത്ത രാഷ്ട്രീയക്കാർ കൂടി സമ്മതിദായകരുമായി ഇടപഴകനായി ബ്ലോഗുകൾ ഉപയോഗിച്ചു തുടങ്ങി.

ക്രിസ്റ്റഫർ ലിഡൺ, മാറ്റ് സ്റ്റോളർ എന്നിവർ ചേർന്ന് മിനെസൊട്ട പബ്ലിക്ക് റേഡിയോയിൽ ബ്ലോഗിങ്ങിന് രാഷ്ട്രീയത്തിൽ ഉണ്ടാവാനിടയുള്ള സ്വാധീനത്തെപ്പറ്റി ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. കൊളമ്പിയ ജേർണലിസം റിവ്യൂ ബ്ലോഗുകൾക്കും ബ്ലോഗിങ്ങിനും പ്രചരണം നൽകാൻ തുടങ്ങി. ബ്ലോഗിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ അച്ചടിമാധ്യമങ്ങളിൽ എത്താനും ബ്ലോഗെഴുത്തുകാർ റേഡിയോയിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടാനും തുടങ്ങി. അമേരിക്കയിലെ രണ്ട് പ്രധാനപാർട്ടികളായ ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും 2004 വേനൽകാല സമ്മേളനങ്ങൾ മുതൽ ബ്ലോഗെഴുത്തുകാരെ അംഗീകരിക്കാനും ബ്ലോഗുകളെ പൊതുപ്രചാരണത്തിന്റെ ഭാഗമായി കാണാനും തുടങ്ങി. ക്രിസ് മാത്യൂസിന്റെ “ഹാർഡ് ബോൾ” പോലെയുള്ള മുഖ്യധാരാ ടെലിവിഷൻ പ്രോഗ്രാമുകൾ പലതും സ്വന്തമായി ബ്ലോഗുകൾ ഉണ്ടാക്കാൻ തുടങ്ങി. മെരിയം-വെബ്‌സ്റ്റേഴ്സ് ഡിക്ഷണറി 2004-ലെ ‘വർഷത്തിലെ പ്രധാന വാക്ക്’ ആയി തിരഞ്ഞെടുത്തത് ‘ബ്ലോഗ്’ എന്ന വാക്കായിരുന്നു.

റതെർഗേറ്റ് വിവാദം എന്ന പേരിലറിയപ്പെട്ടിരുന്ന വിവാദം വെളിച്ചത്തു കൊണ്ടുവരുന്നതിലും ബ്ലോഗുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രസിഡന്റ് ബുഷിന്റെ സൈന്യസേവനത്തെപ്പറ്റി നിലവിലുള്ള വിവരങ്ങൾക്കെതിരായ രേഖകൾ ടെലിവിഷൻ ജേർണ്ണലിസ്റ്റ് ആയ ഡാൻ റതെർ സിബിഎസ്-ന്റെ ടെലിവിഷൻ പരിപാടിയായ 60 മിനിട്ട്സിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ രേഖകൾ കള്ള രേഖകളാണെന്ന്‌ ബ്ലോഗെഴുത്തുകാർ ആരോപിയ്ക്കുകയും അതിനുള്ള തെളിവുകൾ നിരത്തുകയും ചെയ്തു. പരിപാടിയിലൂടെ അപക്വമായ വിവരങ്ങൾ നൽകിയതിന് സിബിഎസ്-നു മാപ്പ് പറയേണ്ടി വന്നു. വാർത്തയുടെയും പൊതുജനാഭിപ്രായങ്ങളുടെയും ഉറവിടങ്ങളായും അതു കൂടാതെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനുള്ള ഒരു മാർഗ്ഗമായും ബ്ലോഗുകൾ അംഗീകരിക്കപ്പെട്ടതിന്റെ ആരംഭമായി പല ബ്ലോഗെഴുത്തുകാരും ഈ സംഭവത്തെ കാണുന്നു.

പല ബ്ലോഗെഴുത്തുകാരും മറ്റുപല മാധ്യമങ്ങളിലും കടന്നു ചെന്നു. ഡൺകൻ ബ്ലാക്ക്, ഗ്ലെൻ റെയ്‌നോൾഡ്, മാർക്കോസ് സുനിഗ, അലെക്സ് സ്റ്റെഫെൻ, അന മാരി കോക്സ് തുടങ്ങിയ പല ബ്ലോഗെഴുത്തുകാരും റേഡിയോയിലും ടെലിവിഷനിലും പ്രത്യക്ഷപ്പെട്ടു. ഹ്യു ഹെവിറ്റ് എന്ന പരമ്പരാഗത മാധ്യമക്കാരൻ ഈ ഒഴുക്കിനെതിരെ നീന്തിയ ഒരാളാണ്, അദ്ദേഹം ഒരു അറിയപ്പെടുന്ന ബ്ലോഗെഴുത്തുകാരനായി വളർന്നു.

‘മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ്’ പോലെയുള്ള ചില ബ്ലോഗുകൾ 2004 ഡിസംബറിലെ സുനാമി സമയത്ത് വാർത്തകളുടെ ഒരു പ്രധാന ഉറവിടമായിരുന്നു. ശ്രീലങ്കയിലെയും ദക്ഷിണേന്ത്യയിലേയും സുനാമി ബാധിത പ്രദേശങ്ങളിൽ നിന്ന്‌ നേരിട്ട് മൊബൈൽ എസ്. എം. എസ്-കൾ വഴി ഈ ബ്ലോഗിൽ വാർത്തകൾ എത്തിക്കാൻ സാധിയ്ക്കുമായിരുന്നു.

2005 സെപ്റ്റംബറിൽ ബ്രിട്ടണിലെ ദി ഗാർഡിയൻ ദിനപ്പത്രം അവരുടെ കെട്ടും മട്ടും ഒന്നു പരിഷ്കരിച്ചു - രണ്ടാം പേജിൽ ബ്ലോഗുകളെപ്പറ്റിയുള്ള ഒരു ദൈനംദിന പക്തി അവർ തുടങ്ങി. മറ്റു വാർത്താ സ്ഥാപനങ്ങളെപ്പോലെ തന്നെ 2006 ജൂണോടെ ബി.ബി.സി ന്യൂസ്-ഉം അവരുടെ എഡിറ്റർമാർക്കായി ഒരു വെബ് ലോഗ് തുടങ്ങി. 2005 ജനുവരിയിൽ വ്യവസായികൾക്കു തള്ളിപ്പറയാനാവാത്തവർ എന്ന വിശേഷണത്തോടെ ഫോർച്ച്യൂൺ മാസിക 8 ബ്ലോഗെഴുത്തുകാരെ എടുത്തുകാട്ടി. പീറ്റർ റോജസ്, സെനി ജാർഡിൻ, ബെൻ ട്രോട്ട്, മെന ട്രോട്ട്, ജൊനാതൻ ഷ്വാർട്ട്സ്, ജെയ്‌സൺ ഗോൾഡ്‌മാൻ, റോബർട്ട് സ്കോബെൾ, ജെയ്‌സൺ കലക്കാനിസ് എന്നിവരണാവർ.

പല തരത്തിലുള്ള ബ്ലോഗുകളുണ്ട് ഇന്റെർനെറ്റിൽ, ഓരോന്നും അവ എങ്ങനെ എഴുതുന്നുവെന്നും എങ്ങനെ പ്രദർശിപ്പിക്കുന്നുവെന്നും ഉള്ള രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

മാധ്യമങ്ങളനുസരിച്ച്
വീഡിയോകൾ ഉൾപ്പെട്ട ബ്ലോഗുകളെ വ്ലോഗ് എന്നു വിളിക്കുന്നു, കൊളുത്തുകൾ നിറഞ്ഞ ബ്ലോഗുകളെ ലിങ്ൿലോഗ് എന്നും ചിത്രങ്ങൾ നിറഞ്ഞതിനെ ഫോട്ടോബ്ലോഗ് എന്നും വിളിക്കുന്നു.

ഉപകരണങ്ങളനുസരിച്ച്
ബ്ലോഗ് എഴുതാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളനുസരിച്ചും ബ്ലോഗുകളെ തരം തിരിക്കാം. മൊബൈൽ ഫോൺ അല്ലെങ്കിൽ PDA വച്ച് എഴുതുന്ന ബ്ലോഗുകളെ മോബ്ലോഗ് എന്ന് വിളിക്കുന്നു.

വിഷയം
ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചാണ് ചില ബ്ലോഗുകൾ സംസാരിക്കുന്നത്. ഉദാഹരണം രാഷ്ട്രീയ ബ്ലോഗ്, യാത്രാ വിവരണ ബ്ലോഗ്.

പകർപ്പവകാശ നിയമങ്ങൾ അനുസരിച്ച്
അധികവും ബ്ലോഗുകൾ സ്വകാര്യംബ്ലോഗുകളായിട്ടാണ് കാണാറ്. ചിലപ്പോൾ വാണിജ്യപരമായ ഉപയോഗങ്ങൾക്കും ബ്ലോഗ് ഉപയോഗിക്കാറുണ്ട്. ഒരു തൊഴിൽ‌സംഘത്തിന്റെ അകത്ത് വാർത്താവിനിമയവും സംസ്കാരവും കൂട്ടുവാനും പുറത്ത് പരസ്യം ചെയ്യാനും, അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും ഉപയോഗിക്കുന ബ്ലോഗുകളാണ് കോർപ്പറേറ്റ് ബ്ലോഗുകൾ.

ബ്ലോഗ് സെർച്ച് എഞ്ചിനുകൾ (ബ്ലോഗോസ്ഫിയർ) അനുസരിച്ച്
ബ്ലോഗ് ഉള്ളടക്കം തിരയാനായി പല ബ്ലോഗ് സെർച്ച് എഞ്ചിനുകളും നിലവിലുണ്ട് (ഉദാഹരണം ബ്ലോഗ്‌ഡിഗ്ഗർ, ഫീഡ്‌സ്റ്റർ‍, ടെക്നൊറാറ്റി). ടെക്നൊറാറ്റി കൂടുതൽ ആളുകൾ തിരയുന്നതെന്തെന്നും ബ്ലോഗുകൾ തരം തിരിക്കാൻ ഉപയോഗിക്കുന്ന ടാഗുകൾ എന്തെന്നുംകൂടി നമുക്കു കാട്ടിത്തരുന്നു.
 
വാണിജ്യപരമായ ഉപയോഗം
മിക്ക ബ്ലോഗുകളും സ്വകാര്യസംരംഭങ്ങളാണെങ്കിലും, മുഴുസമയ ബ്ലോഗർമാരും അവരിൽ ഉണ്ട്. അവർക്ക് ബ്ലോഗിൽ നിന്ന് ലാഭം ഉണ്ടാക്കാൻ വളരെ കഷ്ടപ്പെടേണ്ടി വരുന്നു. ഏറ്റവും പ്രചാരമേറിയതും എളുപ്പമായതുമായ ഒരു വഴിയാണ് പരസ്യങ്ങൾ ബ്ലോഗിൽ ഇടുക എന്നത്. പക്ഷെ ചിലർക്ക് ഇതിൽ താല്പര്യും ഉണ്ടാകാറില്ല; വായനക്കാർക്ക് പരസ്യങ്ങളോട് നല്ലതല്ലാത്ത സമീപനമാണെന്നുള്ളതു തന്നെ കാരണം. ഏതെങ്കിലും ഉല്പന്നങ്ങളുടെ പരസ്യങ്ങൾ തങ്ങളുടെ ബ്ലോഗിൽ ഉൾപ്പെടുത്തി, പ്രസ്തുത ലിങ്കുവഴി ആ ഉല്പന്നം ആരെങ്കിലും വാങ്ങിയാൽ അതിന്റെ ലാഭവിഹിതത്തിലൊരുഭാഗം നേടുക എന്നതാണ് മറ്റൊരു പരസ്യരീതി.


ചിലർ ക്ലിക്ക് ചെയ്ത് ദാനം ചെയ്യുക എന്നതും ശ്രമിച്ചിട്ടുണ്ട്. പ്രസിദ്ധ രാഷ്ട്രീയ ബ്ലോഗർ ആൻഡ്രൂ സള്ളിവൻ ഒരിക്കൽ അവകാശപ്പെട്ടത് തന്റെ ബ്ലോഗിന് ദാനം ചോദിക്കുന്നതുവഴി കിട്ടുന്ന തുക ദ ന്യൂ റിപ്പബ്ലിക്ക്-ന് താൻ എഴുതുന്നതിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതലാണെന്നാണ്. അമേരിക്കയിലെ പൊതുഉടമസ്ഥതയിലുള്ള ടെലിവിഷൻ സ്റ്റേഷനുകളുടെ മാതൃകയിൽ സള്ളിവൻ ഇടയ്ക്കിടക്ക് തന്റെ ബ്ലോഗിനുവേണ്ടിയുള്ള സംഭാവനായജ്ഞങ്ങൾ ബ്ലോഗിൽ‌ത്തന്നെ നടത്താറുണ്ടായിരുന്നു. ഇത്തരമൊരുയജ്ഞത്തിൽ ഒരുതവണ അദ്ദേഹത്തിൻ 1,20,000 ഡോളറ് (ഏകദേശം അഞ്ചരക്കോടി രൂപ) വരെ ലഭിച്ച ചരിത്രമുണ്ട്. ഈ ബ്ലോഗിന് കോർപ്പറേറ്റ് സ്പോൺസർഷിപ്പ് നേടിയെടുക്കാൻ സള്ളിവൻ ഒരിക്കൽ‍ ശ്രമിച്ചെങ്കിലും വായനക്കാരുടെ എതിർപ്പുമൂലം നടക്കുകയുണ്ടായില്ല.

സള്ളിവന്റെ ശ്രമം പാളിയതിനുശേഷം വേരെ ഒരു പ്രശസ്തനായ ബ്ലോഗറും അതിനു ശ്രമിച്ചില്ല. എന്നാലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പല മാസികകളും പത്രങ്ങളും സ്വന്തം ജോലിക്കാരുടെ ബ്ലോഗുകളുടെ ചെലവു വഹിക്കാൻ തുടങ്ങി. ഇവിടെയുള്ള വാണിജ്യപരമായ മാതൃക പത്രങ്ങളിലെ പരമ്പരാഗത കോളം എഴുത്തുകാരുടേതു തന്നെയാ‍യിരുന്നു‍. ഇതിൽ സൃഷ്ടിപരമായ കൂട്ടിച്ചേർക്കലുകൾ നടത്തി, മറ്റു മാധ്യമങ്ങളിലെ ജോലിക്കാർ ബ്ലോഗുകൾ തുടങ്ങി തങ്ങളുടെ കമ്പനിയുടെ ഉൽപ്പനങ്ങൾക്ക് പരസ്യങ്ങൾ കൊടുത്ത് തുടങ്ങി. ഉദാഹരണത്തിന്, അശ്ലീല സിനിമകളിൽ അഭിനയിക്കുന്ന നടന്മാർ തങ്ങളുടെ സിനിമകളെക്കുറിച്ച് കമ്പനി വെബ് സൈറ്റുകളിൽ ബ്ലോഗെഴുതി, ഉപഭോക്താവിനും ഉൽപ്പന്നത്തിനും ഇടയിൽ ഒരു വ്യക്തിപരമായ ബന്ധം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാറുണ്ട്.

ഒരു ബ്ലോഗ് പോസ്റ്റിന്റെ അപഗ്രഥനം
ഒരു മാതൃക ബ്ലോഗ്.
ബ്ലോഗ് ഉണ്ടാക്കാനും പരിപാലിക്കാനും വൈവിധ്യമാർന്ന പല രീതികളും ഉണ്ട് . ഇന്റർനെറ്റിൽ അതിനാവശ്യമായ വെബ് ആപ്ലിക്കേഷനുകൾ ഉള്ളതുകൊണ്ട് പല രീതിയിലുള്ള സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വേണ്ട എന്നുവരുന്നു. സ്വന്തമായി വെബ് സെർവർ വേണ്ട എന്നുള്ളതും, ലോകത്തിൽ എവിടെ വച്ചും ഈ വെബ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇന്റെർനെറ്റിലൂടെ ബ്ലോഗ് എഴുതാമെന്നുള്ളതും ബ്ലോഗിങ്ങ് സൗകര്യപ്രദമാക്കുന്നു.


വെബ് ആപ്ലിക്കേഷനുകളുടെ മറ്റൊരു പ്രയോജനം ഒരു പോസ്റ്റ് എഴുതുമ്പോഴും, അതിൽ തിരുത്തലുകൾ വരുത്തുമ്പോഴും മുഴുവൻ നേരം ഓൺലൈൻ ആയിരിക്കണമെന്നില്ല എന്നുള്ളതാണ്. ഇങ്ങനെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ ട്രൈപ്പോഡ് പോലെയുള്ള വെബ് ഹോസ്റ്റിങ്ങ് കമ്പനികളും, അമേരിക്ക ഓൺലൈൻ പോലെയുള്ള ഇന്റെർനെറ്റ് സേവനദാതാക്കളും, സലോൺ പോലെയുള്ള ഇന്റെർനെറ്റ് പ്രസിദ്ധീകരണങ്ങളും, യാഹൂ, ഗൂഗിൾ തുടങ്ങിയ ഇന്റർനെറ്റ് പോർട്ടലുകളും പരസ്പരം മത്സരിക്കുന്നു. . ചിലർ സ്വന്തമായി ബ്ലോഗിങ്ങ് സോഫ്റ്റ്വെയറുകൾ ഉണ്ടാക്കി അതുപയോഗിച്ചും ബ്ലോഗ് തുടങ്ങുന്നു. ബ്ലോഗും വിക്കിയും ചേർത്ത് ബ്ലിക്കി എന്ന സംവിധാനവും ഉപയോഗത്തിലുണ്ട്.

ഒരു ബ്ലോഗ് ലേഖനത്തിൽ താഴെ പറയുന്ന കാര്യങ്ങളാണു പൊതുവായി ഉണ്ടാകുക:
-തലക്കെട്ട്, ലേഖനത്തിന്റെ പേര് അല്ലെങ്കിൽ അതിനൊരു തലക്കെട്ട്.
-ഉടൽ, ലേഖനത്തിന്റെ ഉള്ളടക്കം.
-സ്ഥിരംകൊളുത്ത്, ബ്ലോഗിന്റെ അല്ലാതെ, ലേഖനത്തിന്റെ മാത്രമായ URL.
-എഴുതിയ ദിവസം, ലേഖനം പ്രസിദ്ധീകരിച്ച ദിവസവും സമയവും.
ഒരു ലേഖനത്തിൽ ഇതും കൂടി ഉള്ളത് നല്ലതാണ്:

അഭിപ്രായങ്ങൾ:
ലേഖനത്തെക്കുറിച്ച് ഒരു ചർച്ച തന്നെ നടത്താനും വായനക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ബ്ലോഗിൽ അഭിപ്രായങ്ങൾ സഹായിക്കുന്നു. വായനക്കാർക്കു ലേഖനത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ലേഖനത്തെക്കുറിച്ചോ ലേഖകനെക്കുറിച്ചോ പറയാനും ഇവിടെ അവസരം ലഭിക്കുന്നു. കോകമന്റ് പോലുള്ള സേവനങ്ങൾ അഭിപ്രായങ്ങൾ സ്വരീക്കൂടിവച്ച് പെട്ടെന്ന് കണ്ടുപിടിക്കാനും ചർച്ച നടത്താനും സഹായിക്കുന്നു.

പ്രചാരം:
ബ്ലോഗുകൾ ഇത്ര പ്രചാരം നേടാൻ കാരണമെന്തെന്നതിനെപ്പറ്റി അടുത്തകാലത്ത് ഗവേഷണങ്ങൾ നടക്കുകയുണ്ടായി. രണ്ടുതരത്തിലാണ് ഈ പ്രചാരം അളന്നത്. വാക്കുകളിലൂടെയുള്ള പ്രചാരവും മറ്റു സേവനങ്ങളിൽ (ഉദാ: ബ്ലോഗ്‌റോൾ) ഭാഗമാകുന്നതുകൊണ്ടുള്ള പ്രയോജനവും. ബ്ലോഗ്‌റോൾ വഴി ഒരു ബ്ലോഗിനു പ്രചാരം ലഭിക്കാൻ സമയം എടുക്കുമെന്നതും സ്ഥിരംകൊളുത്തുകൾ വഴി അതു പെട്ടെന്ന് കിട്ടുമെന്നതുമാണ് ഗവേഷണങ്ങളുടെ പ്രധാന കണ്ടെത്തൽ. ഇതിനൊരു കാരണം സ്ഥിരം കൊളുത്തുകൾ വഴി നേരിട്ടു വരുന്നവർ ആ ബ്ലോഗിന്റെ ഉള്ളടക്കം നല്ലതാണെന്നും അതു കാണാൻ മൂല്യമുള്ളതുമാണെന്നു ലേഖകനു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യും എന്നതാവാം.
 

ബ്ലോഗ്‌ഡെക്സ് പ്രൊജെക്റ്റ് എം.ഐ.റ്റി മീഡിയ ലാബിലെ ഗവേഷകർ തുടങ്ങിയത്, ഇന്റെർനെറ്റിൽ ബ്ലോഗുകൾ തിരഞ്ഞ്, അതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് സാമൂഹികമായ സ്വഭാവങ്ങൾ പഠിക്കാനാണ്. നാലുവർഷം കൊണ്ട് അവർ ബ്ലോഗുകളെപ്പറ്റി പഠിക്കുകയും ബ്ലോഗിന്റെ ലേഖകന്മാർ അറിയാതെ ബ്ലോഗുകളിൽ കൂടുതൽ ശ്രദ്ധകിട്ടുന്ന വിഷയങ്ങൾ ഏതൊക്കെ എന്നു കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സംരംഭം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ടെക്നൊറാറ്റി ബ്ലോഗുകളിലേക്കു വരുന്ന കൊളുത്തുകളുടെ എണ്ണം കണക്കാക്കി ബ്ലോഗുകൾക്ക് റാങ്ക് നൽകാറുണ്ട്. അലെക്സാ ഇന്റെനെറ്റ് അലെക്സാ ടൂൾബാർ ഉപയോഗിക്കുന്ന ആളുകൾ കൂടുതലായി സന്ദർശിക്കുന്ന ബ്ലോഗുകൾക്ക് റാങ്ക് നൽകാറുണ്ട്. 2006 ഓഗസ്റ്റിൽ, ടെക്നൊറാറ്റി ഏറ്റവും കൂടുതൽ ആളുകൾ കൊളുത്ത് കൊടുത്തിരിക്കുന്ന ബ്ലോഗായി ചൈനീസ് നടി സു ജിങ്ലേയിയുടെ ബ്ലോഗും ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ബ്ലോഗായി ഒരു സംഘം ആൾക്കാർ എഴുതുന്ന ബോയിങ്ങ് ബോയിങ്ങ് എന്ന ബ്ലോഗും തിരഞ്ഞെടുത്തു.

ചൈനീസ് മാധ്യമം സിൻ‌ഹുവ, സു ജിങ്ലേയിയുടെ ബ്ലോഗ് അഞ്ച് കോടി ആളുകൾ വായിച്ചുവെന്നും, അതിനാൽ ലോകത്തിലേ ഏറ്റവും പ്രചാരമുള്ള ബ്ലോഗ് ഇതാണെന്നും അവകാശം ഉന്നയിച്ചു.[6] 2006 മധ്യത്തിൽ ഈ ബ്ലോഗിനായിരുന്നു ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ കൊളുത്തുകൾ കൊടുത്തിരുന്നത്.

ബ്ലോഗുകൾ മലയാളത്തിൽ::
യൂനിക്കോഡ് എൻകോഡിംഗിലുള്ള ഫോണ്ടുകൾ മലയാളത്തിൽ ലഭ്യമായതോടെയാണു് മലയാളത്തിൽ ബ്ലോഗിംഗ് വ്യാപകമായതു്. അതിനു മുമ്പു് ആസ്കി എൻകോഡിംഗിലുള്ള ഫോണ്ടുകളായിരുന്നു മലയാളത്തിൽ ഉപയോഗിച്ചിരുന്നതു് എന്നതിനാൽ ഓരോ ബ്ലോഗും വായിക്കാൻ പ്രസ്തുതബ്ലോഗ് എഴുതാൻ ഉപയോഗിച്ച ഫോണ്ടു് ആവശ്യമായിരുന്നു. ഇതു് ബ്ലോഗിംഗിന്റെ പ്രചാരത്തിനു് തടസ്സമായിരുന്നു. ആസ്കി എൻകോഡിംഗിലുള്ള കേരളേറ്റ് എന്ന ഫോണ്ടു് ഉപയോഗിച്ച് 2003 ജനവരിയിൽ എം.കെ.പോൾ ആരംഭിച്ച ജാലകം ആണു് മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്.  ഫ്രീനോഡ് എന്ന സെർവ്വറിലായിരുന്നു ഈ ബ്ലോഗ് ആരംഭിച്ചതു്. പിന്നീട് റീഡിഫ് ഡോട്ട് കോം ബ്ലോഗർ സേവനം ആരംഭിച്ചപ്പോൾ അതിലേക്കും ചിന്ത ഡോട്ട് കോം ആരംഭിച്ചപ്പോൾ അതിലേക്കും ജാലകം മാറി. മലയാളം ബ്ലോഗിങ്ങ് പ്രചാരത്തിലായതോടെ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടിയും ഇന്നു ബ്ലോഗുകൾ ഉപയോഗിക്കുന്നു. കേരളത്തിലെ ഹൈസ്ക്കൂൾ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള മാത്തമാറ്റിക്സ് ഇതിനൊരു ഉദാഹരണമാണ്.
 
ബ്ലോഗിങ്ങും മാധ്യമങ്ങളും:
മിക്ക ബ്ലോഗർമാരും തങ്ങളെ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നു വ്യത്യസ്തമായി കാണുന്നു. മറ്റുചിലർ മാധ്യമങ്ങളിൽ ജോലി ചെയ്തുകൊണ്ടുതന്നെ ബ്ലോഗിങ്ങ് ചെയ്യുന്നവരാണ്. ചില സ്ഥാപനങ്ങൾ ബ്ലോഗിങ്ങിനെ യാതൊരു തടസ്സങ്ങളുമില്ലാതെ തങ്ങൾക്കു പറയാനുള്ളത് പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള മാർഗ്ഗമായി കാണുന്നു. എന്നാൽ പകർപ്പവകാശ നിയമങ്ങളെയോ മുഖ്യധാരാ മാധ്യമങ്ങളുടെ കർത്തവ്യങ്ങളെയോ യാതൊരു ബഹുമാനവുമില്ലാതെ, സമൂഹത്തിന് വിശ്വസനീയ വിവരങ്ങൾ നൽക്കാൻ ബ്ലോഗേർസിന് ഉത്തരവാദിത്വം ഇല്ല എന്നാണ് ഈ സംവിധാനത്തിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നത്.


മുഖ്യധാരാ മാധ്യമപ്രവർത്തകരും ഇപ്പോൾ ബ്ലോഗ് എഴുതുന്നുണ്ട് -- ഏതാണ്ട് മുന്നൂറിനും മുകളിൽ. സൈബർ ജേർണലിസ്റ്റ് ഡോട്ട് നെറ്റിന്റെ ജെ-ബ്ലോഗ് ലിസ്റ്റ് പ്രകാരമാണിത്. 1998 ഓഗസ്റ്റിലാണ് വാർത്തകൾക്കായി ഒരു ബ്ലോഗ് പ്രശസ്തമായത്, ഇത് ഷാർ‌ലറ്റ് ഒബ്സർവറിലെ ജോനഥൻ ദൂബേ ബോണീ എന്ന ചുഴലിക്കാറ്റിനെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതോടെയാണ്.

ന്യൂനപക്ഷ ഭാഷകളെ ഒന്നിച്ചു കൊണ്ടുവരാനും, അതു പഠിക്കുന്നവരേയും പഠിപ്പിക്കുന്നവരെയും ഏകോപിപ്പിക്കുവാനും ബ്ലോഗുകൾ സഹായിക്കുന്നു; ഗേലിക്ക് ഭാഷകളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് പറയേണ്ടതാണ്. കാരണം ഈ ഭാഷയുടെ രചയിതാക്കൾ പരമ്പരാഗത ഗേലിക്ക് പ്രദേശങ്ങളായ കസഖ്‌സ്ഥാൻ തൊട്ട് അലാസ്ക വരെയുള്ള ദൂരപ്രദേശങ്ങളിലാണു വസിക്കുന്നത്. ന്യൂനപക്ഷ ഭാഷകൾക്ക് സാമ്പത്തികമായ ലാഭം ഉണ്ടാക്കിത്തരാൻ കഴിവില്ലാത്തതിനാൽ ബ്ലോഗിങ്ങ് പോലെയുള്ള സ്വതന്ത്രമായ മേഖലകൾ വഴിയേ അവയ്ക്കു വായനക്കാരെ നേടിയെടുക്കാ‍ കഴിയൂ.

ബ്ലോഗ്ഗിങ്ങിന്റെ നിയമ വശങ്ങൾ:
ബ്ലോഗ്ഗിന്റെ പ്രശസ്തിയോടൊപ്പം പല നിയമ പ്രശ്നങ്ങളും പൊങ്ങി വന്നു. പല കമ്പനികളും അവരുടെ ജോലിക്കാർ ബ്ലൊഗ്ഗുകളിൽ കമ്പനിയെകൂറിച്ചും മറ്റും ചർച്ച ചെയ്യുന്നു എന്ന കാരണത്താൽ പിരിച്ചു വിട്ടു. പകർപ്പവകാശ പ്രശ്നങ്ങൾ, രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യൽ, മറ്റുള്ളവരെ അവഹേളിക്കൽ ഇങ്ങനെ തുടങ്ങി പല പ്രശ്നങ്ങളും ബ്ലോഗ്ഗുകൾ ഉയർത്തി കൊണ്ടുവന്നു. പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങൾ കോടതിക്കു മുൻപിൽ എത്തുകയും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വിധികൾ പുറത്തുവരികയും ഉണ്ടായി.


മൂന്നാം കക്ഷികളിൽ നിന്നു വരുന്ന വിവരങ്ങൾക്ക് ഇന്റർനെറ്റ് സേവന ദാതാക്കൾ ഉത്തരവാദികൾ അല്ല എന്ന് അമേരിക്കയുടെ Communications Decency Actഉം യൂറോപ്യൻ യൂണിയന്റെ Directive 2000/31/EC ഉം പറയുന്നു.

John Doe v. Patrick Cahill (John Doe എന്ന അമേരിക്കൻ നിയമപ്രയോഗത്തിന് ‘’പേരറിയാത്ത ഒരാൾ’‘ എന്നാണർ‌ത്ഥം) എന്ന കേസിൽ അത്യപൂർ‌വ്വമായ സാഹചര്യങ്ങളിലേ അപരിചിതരായി നിന്നു ബ്ലോഗ്ഗുന്നരെ വെളിച്ചത്തു കൊണ്ടുവരാവൂ എന്ന് ഡെലവെയർ സുപ്രീം കോടതി വിധിച്ചു. പക്ഷേ, ഒരു ടൌൺ കൌൺസിലറായിരുന്ന കാഹിൽ തനിക്കെതിരെ മറഞ്ഞിരുന്നു ബ്ലോഗ്ഗുന്ന John Doe തന്റെ രാഷ്ട്രീയ എതിരാളികൂടിയായ ടൌൺ മേയറാണെന്ന് ഐ എസ് പി വിലാസം വഴി കണ്ടെത്തുന്നതിൽ വിജയിച്ചു. കാഹിൽ രണ്ടാമതും കേസു പുതുക്കി കോടതിയെ സമീപിച്ചുവെഎങ്കിലും മേയർ കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു തയ്യാറായി.

സിംഗപ്പൂരിൽ മറ്റൊരു കേസിൽ ചൈനാക്കാരായ രണ്ടു പേരെ മുസ്ലീം വിരുദ്ധ കാര്യങ്ങൾ അവരുടെ ബ്ലോഗ്ഗിൽ ഇട്ടതിനു അവിടുത്തെ കോടതി ശിക്ഷിച്ചു.

ബ്രിട്ടണിൽ ഒരു കോളേജ് അദ്ധ്യാപിക അവിടുത്തെ ഒരു രാഷ്ട്രീയക്കാരനെതിരെ ഒരു ബ്ലോഗ്ഗിൽ പല പേരുകളിൽ കമെന്റുകൾ ഇട്ടു. ആ രാഷ്ട്രീയക്കാരനും ആ ബ്ലൊഗ്ഗിൽ കമെന്റ് ഇട്ടിരുന്നു. ഒരു കമെന്റിൽ അവർ അദ്ദേഹത്തെ നാസി എന്നു വരെ വിളിച്ചു. ഈ രാഷ്ടീയക്കാരൻ ISP വഴി ഇവരുടെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്തി അവർക്കെതിരെ 10,000 പൗണ്ടിന്റെ നഷ്ടപരിഹാരവും 7,200 പൗണ്ടിന്റെ മറ്റു ചെലവുകളും കണക്കാക്കി കേസുകൊടുത്തു.

ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ എറിക് റിങ്ങ്മാർ എന്ന ഒരു മുതിർന്ന അദ്ധ്യാപകൻ തന്റെ ബ്ലോഗ്ഗിൽ വിദ്യാർത്ഥികളുടെ സ്കൂൾ ജീവിതം ചർച്ച ചെയ്യുന്നു എന്നു കണ്ട സ്കൂൾ ഓഫ് എക്കണോമിക്സിന്റെ കൺവീനർ അത് എത്രയും പെട്ടെന്ന് നിർത്താനും ബ്ലോഗ്ഗ് അടച്ചു പൂട്ടാനും ആവശ്യപ്പെട്ടു.

2006ലെ എൻ.ബി.എ. ടൂർണമെന്റിന്റെ സമയത്ത് എൻ.ബി.എ. അധികൃതരെ തന്റെ ബ്ലോഗ്ഗിലൂടെ വിമർശിച്ചു എന്നതിന്റെ പേരിൽ ഡാലസ് മാവെറിക്സ് ഉടമസ്ഥനായ മാർക്ക് ക്യൂബനെതിരെ ഈ അടുത്ത കാലത്തു പിഴയിട്ടു.

എലെൻ സിമോന്റി എന്ന എയർ ഹോസ്റ്റസിന് അവരുടെ യൂണീഫോമോടുകൂടിയ തന്റെ നഗ്നത വെളിവാക്കുന്ന ഒരു ഫോട്ടോ അവരുടെ തന്നെ The Queen of the Sky എന്ന ബ്ലോഗ്ഗിൽ ഇട്ടതിന്റെ പേരിൽ ജോലി പോയി. മതിയായ കാരണം ഇല്ലാതെ പിച്ചുവിട്ടതിനും, മാനനഷ്ടം ഉണ്ടാക്കിയതിനും, ഭാവി വേതനങ്ങൾ ഇതു മൂലം നഷ്ടമാക്കിയതിനും എതിരെ സിമോന്റി എയർലൈസിനെതിരെ കേസുകൊടുത്തു.

ഇൻഡ്യയിൽ ഗൌരവ് സാബ്‌നിസ് എന്ന ബ്ലോഗ്ഗർ ഒരു മാനേജ്‌മെന്റ് സ്കൂൾ ആയ IIPM ന്റെ ചില തെറ്റായ അവകാശവാങ്ങളെ തന്റെ ബ്ലോഗിലൂടെ പുറത്തു കൊണ്ടു വന്നു. ഇതിനു പ്രതിഷേധം എന്ന നിലയിൽ ഗൌരവ് സാബ്‌നിസ് ജോലി ചെയ്യുന്ന IBMന്റെ ലാപ് ടോപ്പുകൾ കത്തിച്ചു കളയും എന്നു IIPM ഭീഷണി മുഴക്കി. IBM നു പ്രശ്നം ഉണ്ടാകേണ്ട എന്നു വിചാരിച്ച് ഗൌരവ് സാബിൻസ് തന്റെ IBM ജോലി രാജിവച്ചു.

ചരമമടയുന്ന ബ്ലോഗുകൾ:
2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തിൽ ബ്ലോഗുകൾ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റർനെറ്റിൽ അതിവേഗം വളരുകയാണ്‌. ഇപ്പോൾ അവിടെ 20 കോടി ബ്ലോഗുകൾ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവർഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയിൽ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ൽ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകൾ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തിൽ അകലാചരമമടഞ്ഞ ബ്ലോഗുകൾ നെറ്റിൽ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധർ പറയുന്നു. കാരണം, സെർച്ച്‌എഞ്ചിനുകളിൽ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികൾ'(links) അവശേഷിക്കും. ബ്ലോഗർ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെർച്ച്‌എഞ്ചിനുകൾ അറിയണമെന്നില്ല. നെറ്റിൽ തിരച്ചിൽ നടത്തുന്നവർക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെർച്ച്‌എഞ്ചിനുകളിൽ തിരയുന്നവർക്ക്‌, ഈ കണ്ണികളും സെർച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകൾ' (ghost blogs) എന്നാണ്‌ ചില വിദഗ്‌ധർ വിശേഷിപ്പിക്കുന്നത്‌.

2007-ൽ ലോകത്താകമാനം പത്തുകോടി ബ്ലോഗർമാർ എന്ന നിലയിലേക്ക്‌ കാര്യങ്ങൾ കരയ്‌ക്കണയും എന്നാണ്‌ 'ഗാർട്ട്‌നെർ' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടൽ. എന്നാൽ, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങൾ വിലയിരുത്തുന്നു. പത്തുകോടി പേർ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകൾ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വർദ്ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോൾ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധർ സംശയിക്കുന്നത്‌.

-ശിയാസ് ഇബ്രാഹിം

12 മാസവും ഏകദേശം 354 ദിവസവുമുള്ളതും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടറാണ് ഇസ്ലാമിക് കലണ്ടർ, അഥവാ ഹിജ്റ കലണ്ടർ. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. ഇസ്ലാമിക് വർഷങ്ങൾ സാധാരണ ഹി ജറ വർഷം എന്ന് അറിയപ്പെടുന്നു. ഹിജ്ര വർഷം തുടങ്ങുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത വർഷമാണ്


ചരിത്രം
പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്ക വയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്ര മാസ കാല ഗണനയാണ്‌ ഹിജ്റ  വർഷം. മുഹമ്മദ് നബിയുടേ അനുയായികളും മറ്റും അതിനു മുൻപേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബിപലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്ര വർഷം തുടങ്ങുന്നതു്.

ശത്രുക്കൾ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോൾ മുസ്ലിംകളോട് നാട് വിട്ട് പോകാനും,എതോപ്യയിലെ നജ്ജാശി രാജാവിൻറെ കീഴിൽ അഭയം തേടാനും പ്രവാചകൻ ആവശ്യപ്പെട്ടു. രണ്ടു സംഘങ്ങളായി മുസ്ലീങ്ങൾ]‍ എതോപ്യയിൽ സുരക്ഷിത സ്ഥാനം തേടി എത്തി. മദീനയിൽ ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോൾ മക്കയിലെ മുസ്ലീങ്ങളോട് മദീനയിലേക്ക് പാലായനം ചെയ്യാൻ ആവശ്യപ്പെടുകയും എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു . അവസാനം മുഹമ്മദ് നബിയും മദീനയിലേക്ക് പാലായനം ചെയ്തു. ഈ ചരിത്ര സംഭവത്തേയാണ് ഹിജ്റഎന്ന പേരിൽ അറിയ പ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഹിജ്റ വർഷം കണക്കാക്കുന്നത്.
മുഹമ്മദിന്റേയും അബൂബക്കർ സിദ്ദീഖിന്റെയും മരണശേഷം ഉമറിന്റെ(റ) ഖിലാഫത്ത് കാലത്ത് അനറബി പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോൾ ലോക മുസ്ലിംകൾക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചർച്ചയിൽ വിവിധ നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. നബി (സ്വ)യുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതൽ വർഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിർദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവിൽ ഹിജ്റ (നബി(സ്വ) മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തിൽ എത്തുകയായിരുന്നു.

ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചർച്ച. റമളാൻ, ദുൽഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയർന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.

ഹിജ്റ നടന്നത് റബീഉൽ അവ്വൽ 12നാണ്.എന്നാൽ ഹിജ്റ വർഷത്തിൻറെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടുമാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ൻറെ കൂടിയാലോചനയിൽ പങ്കെടുത്തവർ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.
ഖുർആന്നിൽ വൽഫജ്രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിൻറെ പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട്  വൽഫജ്രിയിൽ പരാമർഷിച്ച പ്രഭാതം മുഹർറം ഒന്നിൻറെ പ്രഭാതമാണെ ന്ന് ഇമാം ഖതാദ(റ) പറഞ്ഞിട്ടുണ്ട് . അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവയ്ക്ക് പ്രധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനീ(റ) ഫത്ഹുൽബാരി 14/339ൽ പറഞ്ഞതായി ഹാശിയതുൽ ഇഖനാഅ് എന്ന ഗ്രന്ഥത്തിൽ കാണാം. വൽഫജ്രി എന്ന വാചകത്തിൽ അല്ലാഹു എടുത്തുപറഞ്ഞ മുഹർറം ഒന്നിൻറെ പുലരി(പുതുവർഷപ്പുലരി) മുസ്ലിംകൾക്ക് സുപ്രധാനമാണ്.

 മാസപ്പിറവി
ഇസ്‌ലാമിക കലണ്ടറിൽ പുതിയ മാസത്തിന്‌ ആരംഭം കണക്കാക്കുന്നത് ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ്‌. മാസപ്പിറവി കാണുന്നതോടെ നിലവിലെ മാസം അവസാനിക്കുകയും അടുത്തത് തുടങ്ങുകയും ചെയ്തതായി കണക്കാക്കുന്നു

 മാസങ്ങളുടെ പട്ടിക
1.മുഹറം محرّم
2.സഫർ صفر
3.റബി' അൽ-അവ്വൽ (റബീഉ I) ربيع الأول
4.റബി' അൽ-താനി (അല്ലെങ്കിൽ റബീഉൽ ആഖിർ) ربيع الآخر أو ربيع الثاني
5.ജമാദ് അൽ-അവ്വൽ (ജമാദുൽ I) جمادى الأول
6.ജമാദ് അൽ-താനി (അല്ലെങ്കിൽ ജമാദുൽ ആഖിർ, ജാംദുൽ II)
7.റജബ് رجب
8.ശ'അബാൻ شعبان
9.റമദാൻ رمضان (അല്ലെങ്കിൽ റംസാൻ)
10.ശവ്വാൽ شوّال
11.ദു അൽ-ഖി'ദ ذو القعدة
12.ദുൽ അൽ-ഹിജ്ജ ذو الحجة

 ആഴ്ചയിലെ ദിവസങ്ങൾ
ഇസ്ലാമിക് കലണ്ടറിലെ ആഴ്ചകൾ ദിവസങ്ങളും ക്രിസ്ത്യൻ‍ കലണ്ടറുകൾക്ക് തുല്യമാണ്. സൂര്യസ്തമയത്തോടെയാണ് ഇസ്ലാമിക് ജൂത കലണ്ടറുകളിൽ ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങുന്നത്.

1.യൌമുൽ അഹദ് -ഞായർ يوم الأحد
2.യൌമുൽ ഇത്നൈൻ-തിങ്കൾ يوم الإثنين
3.യൌമുൽ തലാത-ചൊവ്വ يوم الثُّلَاثاء
4.യൌമുൽ അർബഅ -ബുധൻ يوم الأَرْبِعاء
5.യൌമുൽ കമീസ്-വ്യാഴം يوم الخَمِيس
6.യൌമുൽ ജുമുഅ-വെള്ളി يوم الجُمُعَة
7.യൌമുൽ സബ്ത്-ശനി يوم السَّبْت

-ശിയാസ്

''

Followers

-NationalAnthem-