Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....


കവി എ.അയ്യപ്പനെ ആദ്യം കാണുന്നവരും വീണ്ടും വീണ്ടും കാണുന്നവരും അദ്ഭുതപ്പെടുക അദ്ദേഹത്തിന്റെ ആയുസ്സിന്റെ നീളത്തെക്കുറിച്ചാകും. മരണം ഉടനുണ്ടാകുമെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അയ്യപ്പന്റെ ശരീരം. കാരണം ആ ഓരോ ജീവകോശാണുവിലും  ലഹരി പടര്‍ത്തി വേച്ചുവീഴാറായ ശരീരവുമേന്തി നിരത്തിലൂടെ ജീവിക്കുമ്ബ്ബോള്‍, നെന്ചിലെ കുറുകലുകളുമായി പീടികത്തിണ്ണയിലോ വഴിവക്കിലോ ഉള്ള ചുരുണ്ടുകൂടലാകുബ്ബോള്‍ മരണം അയ്യപ്പന്‍ ഒരു അനിവാര്യമായ ഘടകമാണെന്ന് ആര്‍ക്കും തോന്നുമായിരുന്നു.

എന്നിട്ടും 60-ലേറെ വര്‍ഷങ്ങള്‍ ആ മനുഷ്യന്‍ പൊള്ളിക്കുന്ന പ്രതിഭയുമായി നമ്മുടെ മുന്നിലുണ്ടായിരുന്നു - മരണം എന്ന വാക്ക് കേള്‍ക്കുബ്ബോള്‍ തന്നെ പേടിച്ചിരിക്കുന്നവര്‍ക്കിടയില്‍, ജീവിതം എന്ന ആസക്തിയെ നോക്കി നാവ് നുണയുന്നവര്‍ക്കിടയില്‍ അത്തരം വികാരങ്ങളെ നോക്കി കൊഞ്ഞനംകുത്തിയ കവിയായി. അതുകൊണ്ടുതന്നെ ഓരോ പകലറുതികളും കവിക്ക് പുനര്‍ജനിയുടേതായിരുന്നു.
നൂലിഴയിലൂടെ യാത്ര;
സര്‍ക്കസിന്‍ ജീവിതമായിരുന്നെന്റെ
പുനര്‍ജന്മം -(യാത്ര-അയ്യപ്പന്‍)

പി.കുഞ്ഞിരാമന്‍നായര്‍ക്കു ശേഷം മലയാളത്തില്‍ ജീവിതം കവിതക്കായി സമര്‍പ്പിച്ച കവി മാത്രമായിരുന്നില്ല അയ്യപ്പന്‍. അത് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു. അടുക്കും ചിട്ടയുമുള്ളതോ തലമുറകളില്‍നിന്നും കൈമാറി ലഭിച്ചതോ ആയ കൈത്തിരിയൊന്നുമായിരുന്നില്ല അയ്യപ്പന്‍ കവിത. ഓരോ മനുഷ്യനെയും എഴുത്തുകാരനാക്കുന്നതില്‍ അയാളുടെ അനുഭവങ്ങള്‍ക്കുള്ള പങ്ക് നിസ്തര്‍ക്കമാണ്. അയ്യപ്പന്റെ അനുഭവങ്ങളാകട്ടെ നമ്മെ നടുക്കാനും പ്രാപ്തമാണ്. അയ്യപ്പന്‍ പറയാറുണ്ട്, സ്കൂള്‍ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ആ ദിവസം. എസ്.എഫ്.ഐയായിരുന്നു പുള്ളി. അന്ന് കൂട്ടുകാര്‍ തോളിലേറ്റി നാടുമുഴുവന്‍ നടന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ചാവുമണമെരിയുന്നു. കത്തുന്ന നിലവിളക്കിനു കീഴെ കോടി പുതച്ച് അച്ഛനുറങ്ങുന്നു. അങ്ങനെ അയ്യപ്പന്റെ ആദ്യത്തെ വിജയദിനം പരാജയത്തിന്റെതാവുകയായിരുന്നു. അവിടന്നിങ്ങോട്ട് കവിതയിലൊഴിച്ച് മറ്റെല്ലായിടത്തും അയ്യപ്പന്‍ തോല്‍ക്കുകയായിരുന്നു.ആത്മാഭിമാനം കലര്‍ന്ന ബാല്യമില്ലാതെ, യുവത്വത്തില്‍ കഴുവിലേറ്റപ്പെട്ട പ്രണയത്തിന്റെ രക്തസാക്ഷിയായി അയ്യപ്പന്‍ മാറുകയായിരുന്നു. വീടില്ലാതെ വീട്ടുകാരില്ലാതെ ജീവിതത്തെ മോഹിപ്പിക്കുന്ന ഒരു കാരണവുമില്ലാതെ അയ്യപ്പന്‍ അങ്ങനെയൊക്കെയാവുകയായിരുനു. അയ്യപ്പന്റെ കവിതതന്നെ പറയുന്നു:


'വീടില്ലാത്തവനോട് വീടിന്‍ ഒരു പേരിടാനും
മക്കളില്ലാത്തവരോട് കുട്ടിക്ക് ഒരു പേരി-
ടാനും കൂട്ടുകാരാ നീ പറയവെ
രണ്ടുമില്ലാത്തൊരുവന്റെ നെന്ചിലെത്തീ
കണ്ടുവോ.................'

അങ്ങനെയാണ് അയ്യപ്പന്‍ തെരുവ് വിലാസമായത്. യാത്രകള്‍ ദിനചര്യയായത്. അരാജകത്വം ശീലമായത്. 2007-ലെ ഓണക്കാലത്തിന്‍ തൊട്ടുമുബ്ബ് അയ്യപ്പന്‍ മരിക്കാന്‍പോകുന്നു എന്ന വാര്‍ത്ത വന്നത് ഓര്‍ക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍രോഗം മൂര്‍ച്ഛിച്ച് ഇടക്കിടക്ക് ചോര ഛര്‍ദിച്ചുകൊണ്ടിരിക്കുമ്ബ്ബോള്‍ അത് സംഭവിക്കുമെന്നുതന്നെ പലരും കരുതി. വടകരയില്‍ നിന്ന് ഒഡേസ സത്യനും ഭാര്യ ജെന്നിയും മറ്റ് ചില സുഹ്രുത്തുക്കളുമായിരുന്നു അയ്യപ്പനെ പ്രാര്‍ഥനകളുമായി പരിചരിക്കാന്‍ നിന്നത്.

'കത്തീഡ്രലിലെ മണിമുഴക്കം

കാറ്റിലൂടെ നേര്‍ത്ത് വന്നു
കുര്‍ബാനയുടെ ഓര്‍മയില്‍
ഒന്നാം വാര്‍ഡില്‍
ഒരാള്‍ മരിക്കുന്നു. -(ഒന്നാംവാര്‍ഡ്-എ.അയ്യപ്പന്‍)

മരിക്കാന്‍ കിടന്ന അയ്യപ്പന്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പെട്ടന്നൊരുനാള്‍ എഴുന്നേറ്റിരുന്നു. അപ്പോഴാണു വാര്‍ഡില്‍ ഒരാളുടെ മരണം കണ്ടത്. അടുത്ത നാള്‍ അയ്യപ്പന്‍ തിരുവനന്തപുരത്തെക്ക്. മടങ്ങിവന്നശേഷം അയ്യപ്പന്‍ പറഞ്ഞത് ഇങ്ങനെയാണ്. 'ഇത് എന്റെ പുനര്‍ജീവിതമാണെന്ന് എല്ലാവരും പറയുന്നു. മരണത്തെ പേടിക്കാത്ത ഒരാളാണ്‍ ഞാന്‍. ആശുപത്രിയില്‍ ഞാനൊരു ശവമായാണ്' കടന്നുചെന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 'കണ്ണു വീണ' കരളുമായി ഞാന്‍ വൈദ്യശാസ്ത്രത്തെ താല്‍ക്കാലികമായി തോല്‍പ്പിച്ചിരിക്കുന്നു.അയ്യപ്പന്‍ രോഗക്കിടക്കയില്‍ കിടന്നാലും യാത്രക്കിടയിലായിരുന്നാലും വിരുന്നും താവളവും നല്‍കാന്‍ ആരാധകപ്പട തയ്യാറായിരുന്നു. അവരിലേറെയും കവിയുടെ ചെറുപ്പക്കാരായ സുഹ്രുത്തുക്കളായിരുന്നു.
പക്ഷേ, അയ്യപ്പന്‍ അതിനെക്കാളേറെ ആവശ്യം കടങ്ങളായിരുന്നു. ഒരിക്കലും വീട്ടില്ലെന്നറിയാമായിരുന്നിട്ടും അതിനെ കടംവാങ്ങലുകളായിതന്നെ അയ്യപ്പന്‍ കണ്ടു. അറിയാവുന്നവരോടെല്ലാം ഈ കടംചോദിക്കല്‍ ഒരു അവകാശം പോലെ അയ്യപ്പന്‍ നോക്കികണ്ടു. തരാത്തവരില്‍ നിന്നെല്ലാം കീശയില്‍കൈയിട്ടെടുക്കുന്നതും ശീലമായിരുന്നു. അതുകൊണ്ടാവണം അയ്യപ്പനെ കാണുബ്ബോള്‍ കീശപൊത്തി ജീവനുംകൊണ്ടോടുന്ന ചില എഴുത്തുകാരും ഉണ്ടായിരുന്നു.

അതിനെയെല്ലാം അയ്യപ്പന്‍ നര്‍മത്തോടെ നോക്കിക്കണ്ടു. അയ്യപ്പന്റെ അവസരോചിതമായ നര്‍മങ്ങള്‍ പ്രശസ്തവുമാണ്. ഒരിക്കല്‍ അയ്യപ്പപണിക്കരെ കണ്ടപ്പോള്‍ അയ്യപ്പന്‍ പറഞ്ഞത് തനിക്കിപ്പോള്‍ ഏകന്തദു:ഖമാണെന്നാണ്. അതുകേട്ട് അയ്യപ്പപണിക്കര്‍ പ്രതികരിച്ചത് സമയത്തിന്‍ പെണ്ണും കുടുംബവും ഒക്കെ ഉണ്ടാകണമെന്ന് ഇപ്പോഴെങ്കിലും തോന്നുന്നത് നന്നാണെന്നായിരുന്നു. അപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു: അതുകൊണ്ടല്ല, എന്റെ ഏകാന്ത ദു:ഖത്തിന്റെ കാരണം പണിക്കര്‍ സ്ഥാനം ഇല്ലാത്തതു കൊണ്ടാണ്.


ഒടുവില്‍ കവിത്വത്തിന്റെ കരുത്തുള്ള ബിംബങ്ങളും ജീവിത നര്‍മങ്ങളും തന്റേതായ അനാഥത്വങ്ങളും ഒക്കെ മലയാളത്തിന്റെ മുംബില്‍ നീക്കിവെച്ച് അയ്യപ്പന്‍ മടങ്ങിയിരിക്കുന്നു. തന്റെ പ്രിയപ്പെട്ട തെരുവികളിലൊന്നില്‍ ചിറകൊടിഞ്ഞ് വീണിരിക്കുന്നു.........

മ്ര്ത്യുവിന്

ഒരു വാക്കേയുള്ളൂ.....
വരൂ......പോകാം (മ്ര്ത്യു വചനം - എ.അയ്യപ്പന്‍)


"എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹ്ര്'ദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും;
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞുതന്നവളുടെ
ഉപഹാരം" (എ.അയ്യപ്പന്‍)

(കടപ്പാട്-ഭരതന്നൂര്‍ ഷമീറിന്) - ഷിയാസ്

അമേരിക്കയിലെ ഏറ്റവും പ്രസിദ്ധരാകാന്‍ ഭാഗ്യം ലഭിച്ച പ്രസിഡണ്ടുമാരാണ്‍ എബ്രഹാം ലിങ്കണും ജോണ്‍ എഫ് കെന്നഡിയും. 16-ആമത്തെ പ്രസിഡണ്ട് ലിങ്കണും 35-ആമത്തെ പ്രസിഡണ്ട് കെന്നഡിയും ബന്ദിപ്പിക്കുന്ന സാമ്യങ്ങള്‍ കൌതുകമാണ്.
1.എബ്രഹാം ലിങ്കണ്‍ തെരഞ്ഞെടുക്കപ്പെട്ടത് 1860ല്‍ കെന്നഡി തെരഞ്ഞെടുക്കപ്പെട്ടത് 1960ല്‍.

2.ലിങ്കണ്‍ന്റെ പ്രയിവറ്റ് സെക്രട്ടറിയുടെ പേര്‍ കെന്നഡി എന്നും കെന്നഡിയുടെ പി.എ.യുടെ പേര്‍ ലിങ്കണ്‍ എന്നുമായിരുന്നു.

3.ലിങ്കണ്‍ന്റെ മൂത്ത മകന്‍ റോബര്‍ട്ട് പിതാവിന്റെ മരണ ശേഷം പൊതുരംഗത്ത് കീര്‍ത്തി നേടി, കെന്നഡിയുടെ സഹോദരന്‍ റോബര്‍ട്ടും പൊതുരംഗത്ത് ഖ്യാതി നേടി.
4.ലിങ്കണു ശേഷം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ആന്‍ഡ്രൂ ജോണ്‍സണ്‍ കെന്നടിയുടെ പിന്‍ഗാമിയായി വന്നത് ലിന്‍സണ്‍ ജോണ്‍സണ്‍

5.ഇരുനേതാക്കളും കൊല്ലപ്പെട്ടത് വെള്ളിയാഴ്ച്ച ,മരണ സമയത്ത് ഇരുപേരുടെയും ഭാര്യമാര്‍ ഒപ്പമുണ്ടായിരുന്നു.

6.ലിങ്കന്റെ ഘാതകന്‍ ജനിച്ചത് 1839ല്‍ ,കെന്നഡിയുടെ ഘാതകന്‍ ജനിച്ചത് 1939ല്‍

7.ലിങ്കനെ തിയറ്ററില്‍ വച്ച് വെടിയേല്‍പിച്ച് കൊലയാളി കാറിലേക്ക് ഓടികയറി, കെന്നഡി നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങവെ വെടിവച്ച് ഘാതകന്‍ തീയറ്ററിലേക്ക് ഓടി കയറി

8.ഇരുകൊലയാളികളും പട്ടണക്കാരായിരുന്നു, ഇരുവരും കോടതിയില്‍ ഹാജരാകും മുമ്ബെ മരിച്ചു


1."മഹത്വം സ്ത്രീക്കു തന്നെയാണ്, പുരുഷന്‍ നിഷേധിച്ചാലും ഇല്ലെങ്കിലും മാതൃത്ത്വം സ്തായിയാണ്. അതിനു തെളിവുകലുടെയും, ശബ്ധങളുടെയും ആവശ്യമില്ല." -വിനയ(പൊലിസ് ഓഫിസര്‍

2."കന്യകക്കും വേഷ്യക്കും പുല്ലിങ്ഗമില്ല." -സാറ ജോസഫ്(എഴുത്തുകാരി)


"-_______ ഇവിടം നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കുള്ളതാണ്...............തന്നാല്‍ അതിവിടെ തീര്‍ച്ചയായും ചേര്‍ക്കും..........അതുകൊണ്ട് ഇവിടെ എഴുതാനുള്ളവ നിങ്ങളുടേതാണ്........ഇവിടെ അവളെ കുറിച്ച് കഥ പുലംഭാം, കവിത തുപ്പാം, അലിയുന്ന തുരുത്തിനെ തേടാം.....അങ്ങനെ എന്തും ചെയ്യാം. വിട്ടുപോകരുത് ആളിപടരുക ! ! !  -ഷിയാസ്


ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌ (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി,മാർട്ടിൻ ലൂതർ കിംഗ്‌ തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു.
പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ടോൾസ്റ്റോയി ജനിച്ചത്‌. അഞ്ചു മക്കളിൽ നാലാമത്തവനായിരുന്ന അദ്ദേഹത്തിന് രണ്ടുവയസ്സാകുന്നതിനു മുൻപ് അമ്മയും ഒൻപതാമത്തെ വയസ്സിൽ പിതാവും മരിച്ചു. ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്ന ടോൾസ്റ്റോയി കസാൻ സർവകലാശാലയിൽ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്കോയിലും സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. ജീവിതത്തിന്റെ ആദ്യകാലമത്രയും ഉന്നതമായ ആദർങ്ങൾക്കും അവയ്ക്കു നിരക്കാത്ത ജീവിതത്തിനും ഇടക്കു ചാഞ്ചാടുകയായിരുന്ന ടോൾസ്റ്റോയി ചൂതാട്ടം വരുത്തി വച്ച കടത്തിൽ നിന്നു രക്ഷപ്പെടാനായി 1851-ൽ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യൻ സൈന്യത്തിൽ ചേർന്നു. ക്രീമിയൻ യുദ്ധത്തിൽ ഒരു പീരങ്കിസേനാവിഭാത്തിന്റെ തലവാനായി അദ്ദേഹം പങ്കെടുത്തു. 1854-55-ൽ ഉപരോധത്തിനുവിധേയമായ സെബാസ്റ്റോപോൾ എന്ന തുറമുഖനഗരത്തിന്റെ പ്രതിരോധത്തിന് ടോൾസ്റ്റോയിയും ഉണ്ടായിരുന്നു . ഇക്കാലത്ത് തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോൾസ്റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയിൽ ശ്രദ്ധേയനാക്കി. സൈന്യത്തിൽ വിരമിച്ചശേഷം 1857-ൽ ടോൾസ്റ്റോയി ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. യൂറോപ്യൻ പര്യടനത്തിനൊടുവിൽ യാസ്നിയ പോല്യാനായിൽ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി, കർഷകരുടെ കുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു.

1862-ൽ 34 വയസ്സുള്ളപ്പോൾ, ഒരു സുഹൃത്തിന്റെ സഹോദരി, 19 വയസ്സുള്ള സോഫിയ അഡ്രീനയെ അദ്ദേഹം വിവാഹം കഴിച്ചു. ടോൾസ്റ്റോയി കൃതികളുടെ കയ്യെഴുത്തുപ്രതികൾ തയ്യാറാക്കുകയും മറ്റും ചെയ്ത സോഫിയ, ഭാര്യയെന്നതിനുപുറമേ അദ്ദേഹത്തിന്റെ വിശ്വസ്തയായ സെക്രട്ടറിയുടേയും കൂടി ആയിരുന്നു. യുദ്ധവും സമാധാനവും എന്ന ബൃഹത്കൃതി അവർ ഏഴുവട്ടം പകർത്തി എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടോൾസ്റ്റോയ് ദമ്പതിമാർക്ക് പതിമൂന്നു കുട്ടികൾ ജനിച്ചു. വിവാഹത്തിനുമുൻപു ടോൾസ്റ്റോയി, തന്റെ പൂർ‍‌വകാലജീവിതം രേഖപ്പെടുത്തിയിരുന്ന സ്വകാര്യ ഡയറി സോഫിയക്ക് വായിക്കാൻ കൊടുത്തു. വിവാഹത്തിന് തടസ്സമായില്ലെങ്കിലും ഡയറിയിലെ വെളിപ്പെടുത്തലുകളുടെ നിഴൽ അവരുടെ ജീവിതത്തെ ഒരിക്കലും വിട്ടുപിരിഞ്ഞില്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

യുദ്ധവും സമാധാനവും-
വിവാഹത്തെ തുടർന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവർഷങ്ങളിലാണ് ടോൾസ്റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോൾസ്റ്റോയി ഈ നോവലിൽ. ചരിത്രഗതിയിൽ എല്ലാം മുൻ‍‌നിശ്ചിതമാണെന്നും അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന് കരുതിജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാനൊക്കുകയെന്നുമണ് ഈ കൃതിയിൽ ടോൾസ്റ്റോയി തെളിയിക്കാൻ ശ്രമിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് മഹദ്‌വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവർത്തനങ്ങളിലാണ് ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു. വിശ്വചരിത്രത്തിന്റെ കുത്തൊഴുക്കിൽ തങ്ങളുടെ കഴിവില്ലായ്മ തിരിച്ചറിയാതെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ് തങ്ങളെന്ന് ഭാവിക്കുക മാത്രമാണ് നെപ്പോളിയനെപ്പോലുള്ളവർ. അങ്ങനെയുള്ളവരെക്കാൾ ചരിത്രത്തെ സ്വാധീനിക്കുന്നത് കിറുക്കനും കോമാളിയുമെന്നു തോന്നിച്ച റഷ്യൻ സൈന്യാധിപൻ ഖുട്ടൂസോവിനെപ്പോലെയുള്ളവരാണ്. മോസ്കോയിലും പീറ്റേഴ്സ്ബർഗ്ഗിലുമായുള്ള അഞ്ചുകുടുംബങ്ങളുടെ കഥയിലൂടെയാണ് ടോൾസ്റ്റോയി ചരിത്രത്തെക്കുറിച്ചുള്ള ഈ നിലപാട് അവതരിപ്പിക്കുന്നത്. നോവൽ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത്‌രചനയാണ് യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580-ഓളം കഥാപാത്രങ്ങളുണ്ട് അതിൽ.

അന്നാ കരേനിന-
പത്തൊൻപതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്ത നോവലായ ഗുസ്താവ് ഫ്ലോബേറിന്റെ (Gustav Flaubert)മദാം ബോവറിയെപ്പോലെ, സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന.സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ് എന്ന പ്രശസ്തമായ വാക്യത്തിൽ തുടങ്ങുന്ന നോവൽ, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണട്. തീവണ്ടിക്കുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി.
പിന്നീടുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകൾ എഴുതുന്നത് നിർത്തിയപ്പോൾ ടോൾസ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയിൽ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവൽ‍ക്കരിക്കപ്പെട്ടിട്ടുണട്. അതിന്റെ ഏറെ പ്രശസ്തമായ ചലചിത്രാവിഷ്കരണങ്ങളിലൊന്നിൽ അന്നയായി അഭിനയിച്ചത് പ്രഖ്യാത നടി ഗ്രെറ്റ ഗാർബോ ആയിരുന്നു. 2007 ജനുവരിയിൽ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളിൽ യഥാക്രമം ഒന്നാമത്തേതും മൂന്നാമത്തേതും ആയി വിലയിരത്തി.

ആത്മീയപ്രതിസന്ധി, പരിവർത്തനം-
അന്നാ കരേനിനയുടെ രചനക്കുശേഷം ടോൾസ്റ്റോയി അതികഠിനമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയി. അതിനൊടുവിൽ, താൻ ജനിച്ചുവളർ‍ന്ന റഷ്യൻ ഓർത്തോഡൊക്സ് സഭപോലുള്ള വ്യവസ്ഥാപിതമതങ്ങളുടെ വിശ്വാസസംഹിതയേയും ജീവിതവീക്ഷണത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. 1901-ൽ ഒർത്തൊഡോക്സ് സഭ ടോൾസ്റ്റോയിയെ അതിന്റെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുകപോലും ചെയ്തു. മുഖ്യധാരാ സഭകളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരുതരം ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹം പരിവർത്തിതനാകുകുകയാണ് ചെയ്തതെന്നു പറയാം. ബൈബിളിൽ പുതിയനിയമത്തിലെ ഗിരിപ്രാഭാഷണത്തിലൂന്നിയ, മനുഷ്യസ്നേഹത്തിന്റേയും, സഹോദരഭാവത്തിന്റേയും, ലളിതജീവിതത്തിന്റേയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പുതിയ മതം. അക്രമരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും, ബ്രഹ്മചര്യനിഷ്ടക്കും അദ്ദേഹം ഊന്നൽ കൊടുത്തു. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്റെ സാഹിത്യ രുചികളെപ്പോലും, വിമർശനബുദ്ധ്യാ വിലയരുത്തുന്ന കുംബസ്സാരങ്ങൾ എന്ന കൃതി ഈ പ്രതിസന്ധിഘട്ടത്തിനൊടുവിൽ(1879) എഴുതിയതാണ്.

പിൽക്കാല രചനകൾ-
ടോൾസ്റ്റോയിയുടെ പിന്നീടുള്ള രചനകളിൽ ഒരു മുഖ്യപങ്ക്,‍ സാധാരണ വായനക്കാർ‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയിൽ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്. ഇവയിൽ പലതിലും സാഹിത്യകാരനായ ടോൾസ്റ്റോയിക്കും മേലെ വായനക്കാർ കണ്ടെത്തുന്നത് ധർമ്മപ്രഭാഷകനായ ടോൾസ്റ്റോയിയെയാണ് എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, അക്കാലത്തും മുന്തിയ സാഹിത്യഗുണം പ്രകടിപ്പിക്കുന്ന കഥകൾ ടോൾസ്റ്റോയി രചിച്ചിട്ടുണ്ട്. 1886-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇവാൻ ഇല്ലിച്ചിന്റെ മരണം എന്ന ലഘുനോവൽ അത്തരം രചനകളിലൊന്നാണ്. ലോകവ്യഗ്രതയിൽ ഒരു മികവുമില്ലാത്ത ജീവിതം നയിച്ച ഒരു മനുഷ്യൻ, മദ്ധ്യവയസ്സിലെത്തിയപ്പോൾ, രോഗപീഢയിലൂടെ കടന്ന് മരണത്തിന്റെ പടിവാതിക്കൽ ആത്മസാക്ഷാത്കാരം കണ്ടെത്തുന്നതിന്റെ കഥയാണത്. ലൈഗികതയോടുള്ള ടോൾസ്റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ് 1889-ൽ പ്രസിദ്ധീകരിച്ച ക്രൊയിറ്റ്സർ സൊണാറ്റ (Kreutzer Sonata) എന്ന ലഘുനോവൽ. റഷ്യയിൽ ഈ നോവൽ നിരോധിക്കപ്പെട്ടു. മരണത്തേയും ലൈംഗികതയേയും സംബന്ധിച്ച ടോൾസ്റ്റോയിയുടെ ആശയങ്ങൾ സ്ഥാപിക്കാൻ‌വേണ്ടി എഴുതിയവയെങ്കിലും, ഇവാൻ ഇല്ലിച്ചിന്റെ മരണവും, ക്രൊയിറ്റ്സർ സൊണാറ്റയും കഥനകലാസാമർഥ്യത്തിന്റെ മുന്തിയ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു.യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവക്കു പുറമേയുള്ള ടോൾസ്റ്റൊയിയുടെ മൂന്നാമത്തെ മുഴുനോവലായ ഉയിർത്തെഴുന്നേല്പ്പ് (Resurrection)1901-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ നിശിതമായ വിമർശനം അടങ്ങിയിരുന്ന ആ കൃതിയും റഷ്യയിൽ നിരോധിക്കപ്പെട്ടു.ഓർത്തൊഡോക്സ് സഭയിൽ നിന്ന് ടോൾസ്റ്റോയിയുടെ ബഹിഷകരണത്തിന് കാരണമായത് ഉയിർത്തെഴുന്നേല്പ്പും ക്രൊയിറ്റ്സർ സൊണാറ്റയും ആണ്.ഈ കാലഘട്ടത്തിലെ മറ്റൊരു പ്രധാന രചന 1893-ൽ പ്രസിദ്ധീകരിച്ച ദൈവരാജ്യം നിങ്ങൾക്കുള്ളിലാകുന്നു എന്ന പുസ്തകമാണ്. ഇതിന്റെ പേര് പുതിയനിയമത്തിൽ നിന്ന് (ലൂക്കാ 17:21) കടമെടുത്തതാണ്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ചുള്ള ടോൾസ്റ്റോയിയുടെ ബോദ്ധ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മഹാത്മഗാന്ധിയെ ഏറെ സ്വാധീനിച്ച കൃതിയാണിത്. 1897-ൽ പ്രസിദ്ധീകരിച്ച് എന്താണ് കല എന്ന പ്രബന്ധം പരിവർത്തിതനായ ടോൾസ്റ്റോയിയുടെ കലാവീക്ഷണത്തിന്റെ സംഗ്രഹമാണ്. ഇതിൽ അദ്ദേഹം ചരിത്രത്തിലെ എണ്ണപ്പെട്ട എഴുത്തുകാരായ ഷേക്സ്പിയർ, ഡാന്റേ, സംഗീതജ്ഞരായ വാഗ്നർ, ബീഥോവൻ തുടങ്ങിയവരുടെ കൃതികളേയും തന്റെതന്നെ മുൻ‌കൃതികളിൽ മിക്കവയേയും തള്ളിപ്പറയുന്നു. ഇക്കാലത്തുതന്നെ എഴുതിയതെങ്കിലും മേല്പറഞ്ഞകൃതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഹാദ്ജി മുറാദ് എന്ന ശ്രദ്ധേയമായ നോവൽ ടോൾസ്റ്റോയി പ്രസിദ്ധീകരിച്ചില്ല. കോക്കസസ്സിൽ റഷ്യൻ സാമ്രാജ്യത്തിന് വെല്ലുവിളി ഉയർത്തിയ ഗോത്രനേതാക്കളിൽ ഒരാളുടെ കഥയാണ് ഈ കൃതിക്ക് ആധാരം. ടോൾസ്റ്റോയിയുടെ അവസാനത്തെ രചനയായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ കൃതി വെളിച്ചം കണ്ടത്.

അധികാരശക്തികളുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ മത-രാഷ്ട്രനേതൃത്വങ്ങളുടെ അപ്രീതിക്കുപാത്രമായെങ്കിലും സാഹിത്യനായകനെന്ന നിലയിലും, അതിലുപരി ഒരു ധാർമ്മികശക്തിയെന്ന നിലയിലും, റഷ്യക്കകത്തും പുറത്തും ടോൾസ്റ്റോയി അസാമാന്യമായ ശ്രദ്ധ പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യാസ്നിയ പോലിയാന ഒരു തീർഥാടനകേന്ദ്രം പോലെയായി. എന്നാൽ പുതിയ വിശ്വാസങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ടോൾ‍സ്റ്റോയിയുടെ ശ്രമം കുടുംബത്തിൽ നിന്ന് അദ്ദേഹത്തെ അകറ്റി. എൺപത്തിരണ്ടാമത്തെ വയസ്സിൽ, വിശ്വാസങ്ങൾക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയിൽ നിന്ന് 80 മൈൽ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷൻ വരെയേ എത്താനായുള്ളൂ. നൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ 1910 നവംബർ ഇരുപതാം തിയതി അന്തരിച്ചു.


വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര്യ വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്നു.ഹോ ചി മിൻ (മേയ് 19, 1890 – സെപ്റ്റംബർ 2, 1969). അമേരിക്ക‍ ചരിത്രത്തിൽ ഇന്നു വരെ ഒരു യുദ്ധത്തിലേ തോറ്റിട്ടുള്ളൂ, അത് ഈ കൊച്ചുമനുഷ്യന്റെയും വിയറ്റ്നാമിൻറേയും മുന്നിലാണ് എന്ന് ഇദ്ദേഹത്തിന്റെ ചരമകോളത്തിൽ ന്യൂയോർക്ക് ടൈസ് പ്രഖ്യാപിക്കുകയുണ്ടായി ഹോചിമിൻ (Hồ Chí Minh) എന്ന പേരിനർത്ഥം ഉദ്ദീപിപ്പിക്കപ്പെട്ടവൻ എന്നാണ്.


ജീവ ചരിത്രം

 ബാല്യം

1890 മേയ് 19 നു മധ്യ വിയറ്റ്നാമിലെ എങ്ഖെ ആൻ പ്രവിശ്യയിൽ ഹോആങ് ട്രൂ എന്ന ഗ്രാമത്തിൽ ആണ് ഹോ ജനിച്ചത്. ചെറുപ്പത്തിലെ പേര് ൻ‍ഗുയെൻ സിൻ കുങ് (Nguyễn Sinh Cung) എന്നായിരുന്നു. അദ്ദേഹം വളർന്നത് കിം‍ലിയെൻ എന്ന ഗ്രാമത്തിലാണ്. അദ്ദേഹത്തിന് മൂന്നു സഹോദരങ്ങളായിരുന്നു. അന്ന് വിയറ്റ്നാം ഫ്രാൻസിന്റെ കോളനിയായിരുന്നു. 1858-1884 കാലത്തിലാണ് ഫ്രഞ്ചുകാർ വിയറ്റ്നാമിനെ കച്ചവട താല്പര്യങ്ങൾ മുൻ നിർഥ്റ്റി ഒരു കോളനിയാക്കിയത്. പത്തു വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തിന് ൻ‍ഗുയെൻ ടാട് താൻഹ് (Nguyễn Tất Thành)എന്ന് പേർ വച്ചു (അർത്ഥം പൂർത്തിയാക്കിയവൻ). ഹോയുടെ പിതാവ്, ൻ‍ഗുയെൻ സിൻ സാക് (Nguyễn Sinh Sắc) ഒരു കടുത്ത കൺഫൂഷ്യസ് മത വിശ്വാസിയായിരുന്നു. വിയറ്റ്നാമിലെ രാജകൊട്ടാരത്തിൽ ഗുമസ്തവേല ചെയ്തിരുന്ന അദ്ദേഹം രാജസഭയിൽ ജോലി ചെയ്യുന്നതിന് വസമ്മതിച്ചതു മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടൽ നേരിടേണ്ടി വന്ന വ്യക്തിയായിരുന്നു. അദ്ധേഹം ഫ്രഞ്ചു വാഴ്ചക്കെതിരായി പ്രതിഷേധിച്ചിരുന്നവരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് രാജിവയ്ക്കുകയായിരുന്നു എന്നും പറയുന്നു. അദ്ദേഹം കൊച്ചു ഹോയ്ക്ക് കൺഫൂഷ്യസിന്റെ മത തത്ത്വങ്ങൾ പറഞ്ഞുകൊടുക്കുകയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടിക്കൊടുക്കയും ചെയ്തു. ഫ്രഞ്ച് രീതിയിലുള്ള ഔപചാരികമായ വിദ്യാഭ്യാസവും അദ്ദേഹം ആർജ്ജിച്ചു. ഹോ യും അച്ഛനെ പിന്തുടർന്ന് സ്വാതന്ത്ര്യ പ്രവർത്തനങ്ങളിൽ മുഴുകി.
1911-ൽ അദ്ദേഹം അമിറൽ ലാതോഷ്-ട്രെവിൽ എന്ന നിരാവിക്കപ്പലിൽ കുശിനിക്കാരനായ് ജോലിചെയ്ത് ഫ്രഞ്ച് മാഴ്സേയിൽ എത്തിച്ചേർന്നു. പുനർ വിദ്യാഭ്യാസം ആയിരുന്നു ലക്ഷ്യം. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ ഫ്രഞ്ച് കൊളോണിയൽ മേൽനോട്ട വിദ്യാലയം നിരാകരിക്കുകയായിരുന്നു. അദ്ദേഹം ഈ കാലങ്ങളിൽ കൂലി വേലകളിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ അറിവിനായുള്ള ദാഹം തീർക്കാൻ ഒഴിവ് സമയങ്ങളിലെല്ലാം പൊതു ഗ്രന്ഥശാല സന്ദർശിക്കുക പതിവാക്കി. അവിടത്തെ പുസ്തകങ്ങളും ദിനപ്പത്രങ്ങളും അരിച്ചു പറക്കി വായിച്ചു. അദ്ദേഹം റഷ്യൻ വിപ്ലവത്തിലും മാർക്സിസ്റ്റ് ആശങ്ങളിലും ആകൃഷ്ടനായി.

അമേരിക്കയിൽ-
ഹോചിമിന്റെ ഹാനോയിയിലെ വീട്1912-ൽ മറ്റൊരു കപ്പലിലെ കുശിനിക്കാരന്റെ സഹായിയായി ഹോ അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു. ഒരു വർഷക്കാലം അദ്ദേഹം കപ്പലിൽ തന്നെ ജോലി നോക്കി. ബോസ്റ്റണിലും ന്യൂ യോർക്കിലുമായി കഴിച്ചുകൂട്ടി. അതിനു ശേഷം അദ്ദേഹം പലയിടങ്ങളിലുമായി പല ജോലികൾ ചെയ്തു. 1917 മുതൽ ഒരു വർഷം ‍ബ്രൂക്ക്‌ലിനിലെ ഒരു ധനിക കുടുംബത്തിൽ ജോലി ചെയ്തു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം അമേരിക്കയിൽ തമ്പടിച്ചിരുന്ന കൊറിയക്കാരായ ദേശസ്നേഹികളുമായി അടുപ്പത്തിലായതും ദേശസ്നേഹം എന്ന കാഴ്ചപ്പാട് രൂപപ്പെട്ടതും എന്ന് പറയപ്പെടുന്നു.

ഇംഗ്ലണ്ടിൽ-
1913 നും 1919 നും ഇടക്ക് അദ്ദേഹം ഇംഗ്ലണ്ടിലെ വെസ്റ്റ് ഈലിങ്ങ് എന്ന സ്ഥലത്താണ് ജീവിച്ചത്. ഇക്കാലത്ത് ലോകപ്രശസ്തനായ കേക്ക് നിർമ്മാതാവായ എസ്കോഫ്ഫിയറിന്റെ കീഴിൽ കേക്ക് നിർമ്മാണം അദ്ദേഹം പഠിച്ചു എന്ന് പറയപ്പെടുന്നു. ഇതിനു വേണ്ടത്ര തെളിവുകൾ ഇല്ലെങ്കിലും അദ്ദേഹം പഠിച്ച കാൾട്ടൺ ഹോട്ടലിലെ ഭിത്തിയിൽ ഓർമ്മക്കായി ഒരു നീല ഫലകം വച്ചിട്ടുണ്ട്.

രാഷ്ടീയ പ്രസ്ഥാനത്തിൽ-
ഇതിനകം രാജ്യത്തിന്റെ മോചനം തന്നെയെന്ന് തന്റെ ലക്ഷ്യമെന്ന് ഹോ തിരിച്ചറിഞ്ഞിരുന്നു. 1919 -ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ അമേരിക്കൻ പ്രസിഡൻറ് വുഡ്രോ വിത്സൺ സമാധാന സന്ധി ഒപ്പു വയ്ക്കാനായി ഫ്രാൻസിലെ വാഴ്സായിൽ എത്തിച്ചേർന്നിരുന്നു. അവിറ്റെ വച്ച് വിയറ്റ്നാമിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം ഹോ അദ്ദേഹത്തിന് സമർപ്പിച്ചു. രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം എന്ന ആദർശം ഉയർത്തിപ്പിടിച്ചിരുന്ന വിത്സണു മുന്നിൽ ഫ്രഞ്ചുകാർ വിയറ്റ്നാമിൽ നടത്തുന്ന അക്രമങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഹോ നിരത്തി. എന്നാൽ കാര്യമായ ഒന്നും സംഭവിച്ചില്ല.

അടുത്ത വർഷം ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചപ്പോൾ ഹോ ൻ‍ഗുയെൻ അയ്ക്വോക്ക് എന്ന കള്ളപ്പേരിൽ അതിലെ സ്ഥാപക നേതാക്കളിലൊരാളായി. തുടർന്ന് മൂന്ന് വർഷം ഫ്രഞ്ചു കോളനികളിൽ നിന്ന് പാരീസിൽ എത്തിയ വിപ്ലവകാരികളുമായി പ്രവർത്തിച്ച അദ്ദേഹം ‘ദ പാരിയ’ എന്ന ഫ്രഞ്ച് പ്രസിദ്ധീകരണവും അരംഭിച്ചു.
ലെനിൻ രചിച്ച “തിസീസ് ഓൺ ദ നാഷണൽ ആന്ഡ് കൊളോണിയൽ ക്വസ്ത്യൻ‘ എന്ന പ്രബന്ധം ഹോയുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് ബലം നല്കി. 1923-ല് മോസ്കോയിലെത്തി ഹോ മാർക്സിസം പഠിച്ചു. അടുത്ത വർഷം ഇൻഡോ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കുക എന്ന രഹസ്യ ലക്ഷ്യവുമായി ഹോ ചൈനയിലെ കാൻറണിലെത്തി. അവിറ്റെ സ്വാതന്ത്ര്യമോഹികളായ വിയറ്റ്നാം കാരെ സംഘടിപ്പിച്ച് ‘റവല്യൂഷണറി യൂത്ത് ലീഗ്’ എന്ന സംഘടന രൂപവത്കരിച്ചു. ദേശീയബോധവും കോളനി വിരുദ്ധ വികാരവും ജനങ്ങൾക്കിടയിൽ വളർത്തുകയായിരുന്നു ലക്ഷ്യം എങ്കിലും ചൈനയിൽ ചിയാങ്ങ് കയ്ഷെക്കമ്യൂണിസ്റ്റുകളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ അദ്ദേഹം അവിടെ നിന്ന് കടന്നു. [2] പിന്നീട് മൂനു വർഷക്കാലം യുറോപ്പ്, തായ്‍ലൻഡ് എന്നിവിടങ്ങളിലെ വിയറ്റ്നാം പ്രവാസികളെ സംഘടിപ്പിച്ചു. 1930-ല് സോവിയറ്റ് യൂണിയൻ പ്രതിനിധിയായ് ഹോങ്കൊങ്ങിൽ പോവുകയും അവിടെ വച്ച് ഒരു ഔദ്യോഗിക വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ അന്ന് ബ്രിട്ടീഷ ഭരണത്തിലായിരുന്ന ഹോങ്കോങ്ങിൽ വച്ച് അദ്ദേഹം 1931-ല് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ബ്രിട്ടീഷ് പൗരാവകാശ സംഘടനയുടെ ഇടപെടൽ മൂലം1931-ല് വിട്ടയക്കപ്പെട്ട അദ്ദേഹം നേരെ സോവിയറ്റ് യൂണിയനിലേക്ക് പോയി. തടവിൽ ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ക്ഷയരോഗം പിടിപെട്ടീരുന്നു. അതിനു ചികിത്സയെല്ലാം കഴിഞ്ഞ്, അഞ്ചുവർഷം കഴിഞ്ഞാണ് അദ്ദേഹം പിന്നെ ചൈനയിൽ എത്തുന്നത്. അദ്ദേഹം വിപ്ലവാശങ്ങൾക്കൊപ്പം ആയുധ പോരാട്ടവും നടത്താൻ ഉറച്ചിരുന്നു. അദ്ദേഹം യനാൻ എന്ന സ്ഥലത്തുൾല ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ ഒരു ഒളിപ്പോർ പരിശീകനായി പ്രവർത്തിക്കാൻ ആരംഭിച്ചു.

 ജപ്പാൻ അധിനിവേശം-
ഇതിനിടക്ക് രണ്ടാം ലോക മഹായുദ്ധം തുടങ്ങി. 1940 ല് ജപ്പാൻ സൈന്യം വിയറ്റ്നാം അധിനിവേശം നടത്തി. അതോടെ ശത്രുക്കൾ രണ്ടായി ആ രാജ്യത്തിന്. ഫ്രഞ്ച് കോളനിവാഴ്ചയും ജപ്പാൻ അധിനിവേശവും. 1941 മേയ് മാസത്തിൽ വിയറ്റ്നാം അതിർത്തിക്കടുത്ത് വച്ച് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സമിതി സമ്മേളിച്ചു. അവിടെ വച്ച് അദ്ദേഹം പുതിയ ഒരു മുന്നണിയുടെ ആശയം നടപ്പിൽ വരുത്തി. വിയറ്റ് മിൻ (Viet Minh} വിയറ്റ്നാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ലീഗ് എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു അത്. രണ്ടു ശത്രുക്കൾക്കുമെതിരെ ഗറില്ലാ യുദ്ധമുറ ഉപയോഗിക്കുകയായിരുന്നു വിയറ്റ് മിന്റെ ലക്ഷ്യം. ഇതിനിടെ ജപ്പാൻ സൈന്യം ഫ്രഞ്ചുകാരെ തോല്പിച്ച് പഴയ രാജാവായ ബാവോ ദായിയുടെ നേതൃത്വത്തിൽ ഒരു സർക്കാരിനെ വാഴിച്ചു. ആ ഭരണകൂടത്തിനെതിരെ ഒളിപ്പോരാളികൾ പലവട്ടം നേരിട്ടു. അഞ്ചുവർഷത്തെ നിരന്തരശ്രമത്തിനൊടിവിൽ ജപ്പാൻ അടിയറവു പറഞ്ഞു. 1945ല് ഹോ ചി മിൻ പ്രസിഡൻറായി വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചു. വിയറ്റ്നാമിലെ മാത്രമല്ല. ജപ്പാൻ ലോകമഹായുദ്ധത്തിലും തോറ്റു. പേർ‍‍ള് ഹാർബർ ആക്രമണത്തിനു തിരിച്ചടിയായി അമേരിക്ക ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ അണു ബോംബ് വർഷിച്ചതോടെ ഗത്യന്തരമില്ലാതെ ജപ്പാൻ കീഴടങ്ങി. ഈ അവസരത്തിൽ ഓടിപ്പോയ ഫ്രഞ്ചുകാർ തിരിച്ചുവന്ന് 1946 ല് വിയറ്റ്നാമിന്റെ തെക്കു ഭഗങ്ങളിൽ ആധിപത്യം ഉറപ്പിച്ചു. ജനറൽ വോൻ ഗൂയെൻ ഗിയെസിന്റെ നേതൃത്വത്തിൽ വിയറ്റ്നാം സേന ഏകദേശം ഒൻപതു വർഷത്തോളം നിരന്തരമായി പ്രതിരോധിച്ചു. അവസാനം 1954 ല് ദിയെൻ ബിയെൻ ഫൂ എന്ന സ്ഥലത്ത് വച്ച് വിയറ്റ്മിൻ സേന ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി. എന്നാൽ യു.എൻ. ഇടപെട്ടു. ജനീവ കരാർ പ്രകാരം വിയറ്റ്നാമിനെ തെക്കും വടക്കും രണ്ടു രാജ്യങ്ങളായി വിഭജിച്ചശേഷമേ ഫ്രഞ്ചുകാർ പിൻ‍വാങ്ങിയുള്ളൂ.

പ്രസിഡൻറ് സ്ഥാനത്തേയ്ക്ക്-
ഹോ ചൈനീസ് അതിർത്തിക്കടുത്ത് ലിജാങ് നദി തീരത്ത്1955 ല് ഹോ ചി മിൻ വടക്കൻ വിയറ്റ്നാം അഥവാ ഡെമോക്രാറ്റിക് റിപ്പബിക്ക് ഒഫ് വിയറ്റ്നാമിന്റെ പ്രസിഡൻറായി.(DRV)1954 ലെ ജനീവാ കരാർ പ്രകാരം (അമേരിക്കയോ വിയറ്റ്നാമോ ഒപ്പുവയ്ക്കാത്ത കരാർ) 1956 ല് തിരഞ്ഞെടുപ്പു നടത്തി രണ്ടു രാജ്യങ്ങളും പുനർ ഏകീകരണം നടത്താൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ അമേരിക്കയുടെ സഹായത്തിലുള്ള തെക്കൻ വിയറ്റ്നാമിൽ ൻ‍ഗോ ദിയെം എന്ന ഏകാദിപതി തിരഞ്ഞെടുപ്പിന് അനുകുലമല്ലായിരുന്നു. ഹോ ഒരു സൈനിഅക് രാഷ്ട്രമാണ് ഉണ്ടാക്കി വച്ചിരിക്കുന്നത് എന്നായിരുന്നു അദ്ദേഹം കണ്ടെത്റ്റിയ ന്യായം. അന്നത്തെ കാലത്തെ നിരീക്ഷകർ എല്ലാം തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ 80% പേരും ഹോ ചി മിന് അനൂകൂലമായിരിന്നേനേ എന്നാണ് കരുതിയത്. [3] യു.എസ്. പ്രസിഡൻറ് ഐസൻഹോവറും ഈ അഭിപ്രായക്കാരനായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്നാൽ ദിയെം ജയിക്കില്ലെന്ന് അമേരിക്കക്കും ദിയെമിനും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിനു പകരം തെക്കൻ അമേരിക്കയെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനായിരുന്നു രണ്ടു കക്ഷികളും ആഗ്രഹിച്ചത് തന്നെ.
1953 മുതൽ 1956 വരെ ചൈനീസ് സർക്കാരിന്റെ സമ്മർദ്ദം മൂലം ഭൂപരിഷ്കരണം കൊണ്ടുവരാൻ ഹോ നിർബന്ധിതനായിത്തീർന്നു. ചൈനയുടേതു പോലുള്ള ഭൂ നിയമങ്ങൾ നടപ്പാക്കുകയായിരുന്നു തത്ത്വത്തിൽ നടന്നത്. വൻ‍കിട ഭൂവുടമകളിൽ നിന്ന് ഭൂമി പിടിച്ചു വാങ്ങി പാവപ്പെട്ടവർക്കായി വീതിച്ചു നൽകി. 44,444 ഭൂവുടമകളിൽ 3639 പേരെ വിചാരണ ചെയ്യുകയും 1175 പേരെ വധിക്കുകയും ചെയ്തു. എന്നാൽ ഇതിനേക്കാളേറെ എണ്ണം പുറത്ത് പറയാതെ മറച്ചു വച്ചിട്ടുണ്ട്. എന്നാൽ ഈ വധങ്ങൾക്കു ശേഷം ഹോ ചി മിൻ ജനങ്ങളോട് പരസ്യമായി മാപ്പു പറയുകയും അനുശോചിക്കുകയും ചെയ്തു.
ഹോ ചി മിന്റെ കമ്യൂണിസ്റ്റ് ഭരണത്തിൽ ഭയന്ന് അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികൾ പ്രധാനമായും കത്തോലിക്കർ തെക്കൻ വിയറ്റ്നാമിലേക്ക് പാലായനം ചെയ്തു. 52,000 പേർ തെക്കു നിന്ന് വടക്കോട്ടും പ്രവഹിച്ചു.

1959 ഹോയുടെ സർക്കാർ ഹോ ചി മിൽ ഒളിപ്പാത വഴി നാഷണൽ ലിബെറേ ഷൻ ഫ്രണ്ട് (വിയറ്റ് കോങ്) എന്ന സംഘടനക്ക് സഹായം നൽകിപ്പോന്നു. 1960 ചൈനീസ് സൈന്യത്തേയും അദ്ദേഹം ഇറക്കുമതി ചെയ്തു. ഈ സൈന്യം പാതകൾ, വിമാനത്താവളം, എന്നിവ നിർമ്മിക്കാൻ വിയറ്റ്നാം സൈന്യത്തെ സഹായിച്ചു, അങ്ങനെ വളരേയേറേ വിയറ്റ്നാം സൈനികർക്ക് അതേ സമയത്ത് യുദ്ധത്തിൽ പങ്കെടുക്കാന് സാധിച്ചു.

വിയറ്റ്നാം യുദ്ധം-
തെക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻറായിരുന്ന ൻ‍ഗോദിൻ ദിയെംഅമെരിക്കൻ യുദ്ധം എന്നാണ് വിയറ്റ്നാമിൽ പറയപ്പെടുന്നത്.ഹനോയ് ആസ്ഥാനമാക്കി ഹോ ചി മിനും സൈഗോൺ തലസ്ഥാനമാക്കി തെക്കൻ വിയറ്റ്നാമിൽ ൻ‍ഗോദിൻ ദിയെമും ഭരിച്ചു. ഒരു രാജ്യമായി ചേരാനുൾല തെക്കൻ വിയറ്റ്നാം ജനങ്ങളുടെ ആഗ്രഹത്തെ ദിയെം ഏകാദിപത്യപരമായി അടിച്ചമർത്തി.തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം ദിയെം തള്ളിക്കളഞ്ഞു. തെക്കൻ വിയറ്റ്നാമിൽ ചൈനയുടെ സഹായത്തോടെ ഹോ ഒരു കമ്യൂണിസ്റ്റ് വിഭാഗം സൃഷ്ടിച്ചു. ഇത് വിയറ്റ്കോങ് എന്നറിയപ്പെട്ടു. ഇവർ ദിയെമിന്റെ സൈന്യവുമായി പോരാടിക്കൊണ്ടിരുന്നു. രാജ്യങ്ങളുടെ ലയനമായിരുന്നു അവരുടെ ലക്ഷ്യം ഈ അവസരത്തിലാണ് അമേരിക്ക വിയറ്റ്നാമിൽ പ്രവേശിക്കുന്നത്. ദിയെമിന്റെ സൈന്യത്തെ സഹായിക്കാനാണ് അവർ രംഗത്തിറങ്ങിയത്. അതോടെ ലോക പ്രശസ്തമായ വിയറ്റ്നാം യുദ്ധം (1964-‘75) തുടങ്ങി. അമേരിക്കയുടെ സുശക്തവും ആധുനികവുമായ സൈന്യത്തെ തീരെ ശക്തി കുറഞ്ഞതും ദാരിദ്ര്യജടിലവുമായ വിയറ്റ്നാം സൈന്യം ഒളിപ്പോരിലൂടെ നേരിട്ടു. നിരവധി അമേരിക്കൻ ഭടന്മാർ കൊല്ലപ്പെട്ടു. അമേരിക്കൻ സൈന്യം പലഗ്രാമങ്ങളിലും തേർവാഴ്ച നടത്തി. വിയറ്റ്നാമിന് അനുകൂലമായ തരംഗം ലോകമൊട്ടുക്കും ഉണ്ടായി. ഹോയുടെ അസാധാരണമായ നേതൃത്വവും ജനറൽ വോൻ ഗൂയെൻ ഗിയെപിന്റെ പട്ടാളവും ചേർന്ന് 11 വർഷങ്ങൾക്കൊടുവിൽ അമേരിക്കയെ മുട്ടുകുത്തിച്ചു. 1975-ല് വിയറ്റ്നാം സൈന്യം സൈഗോൺ പിടിച്ചു. ആ നഗരത്തിന്റെ പേർ ഹോ ചി മിൻ സിറ്റി എന്നാക്കി.

വിയറ്റ്നാം യുദ്ധത്തിന്റെ നാഴികക്കല്ലുകൾ
-1964 ടോങ്‍കിൻ ഉൾക്കടലിൽ അമേരിക്കൻ കപ്പലുകളെ വടക്കൻ വിയറ്റ്നാം ആക്രമിച്ചു എന്നാരോപിച്ച് അമേരിക്ക യുദ്ധം ആരംഭിക്കുന്നു. യഥാർത്ഥത്തിൽ അത് തെക്കൻ വിയറ്റ്നാമിനെ സഹായിക്കാനായിരുന്നു.
-1965 മാർച്ച്: വടക്കൻ വിയറ്റ്നാമിൽ അമേരിക്ക നിർദാക്ഷിണ്യം ബോംബുകൾ വർഷിക്കുന്നു.
-ജൂലൈ: യു.എസ്. കരസേന വിയറ്റ്നാമിൽ ഇറങ്ങുന്നു. അമേരിക്കയിൽ എതിർപ്പ്
-1966 പ്രസിഡൻറ് ലിൻഡർ ബി. ജോൺസൺ അമേരിക്കൻ പട്ടാളക്കാരുടെ എണ്ണം കൂട്ടാൻ തിരുമാനിക്കുന്നു.
-1968 ജനുവരി: വിയറ്റ് കോങ് സൈന്യം ഗറില്ലാ യുദ്ധം വഴി അമേരിക്കൻ ഭടന്മാർക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുന്നു.
-മാർച്ച്: കുപ്രസിദ്ധമായ മൈ ലയ് കൂട്ടക്കുരുതി നടത്തി യു.എസ്. സൈന്യം തിരിച്ചടിക്കുന്നു. നാടെങ്ങും യു.എസ്. വിരുദ്ധ തരംഗം
-മേയ്: പാരീസിൽ സമാധാനം സംഭാഷണം
-1969 സെപ്റ്റംബർ: യു.എസ്. പ്രസിഡൻറ് അഞ്ചര ലക്ഷം സൈനികരെ പിൻ‍വലിക്കുമെന്ന് പ്രഖ്യാപിക്കുന്നു. വിയറ്റ്നാംകാർ തമ്മിൽ പൊരുതട്ടേ എന്ന ധ്വനിയിൽ. ഹോ ചി മിൻ അന്തരിച്ചു. അമേരിക്കക്ക് പുതിയ കച്ചിത്തുരുമ്പ്.
-ഡിസംബർ: യു.എസിൽ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രതിഷേധ ജാഥകൾ
-1970 കമ്യൂണിസ്റ്റ് കേന്ദ്രങ്ങൾ തകർക്കാൻ കംബോഡിയയിലും യു.എസ്. ആക്രമിക്കുന്നു.
-1971 തെക്കൻ വിയറ്റ്നാം പട്ടാളക്കാരെ അമേരിക്കക്കാർ ലാവോസ് പട്ടണത്തിലെത്തിക്കുന്നു. സമാധാന ചർച്ചയിൽ നിന്ന് വടക്കൻ വിയറ്റ്നാം പിൻ‍വാങ്ങ്നുന്നു.
-1972 അമേരിക്ക ബോംബാക്രമണം തുടരുന്നു. കര സൈന്യം ഏതാണ്ട് മുഴുവനുമായി പിൻ‍വലിഞ്ഞു.
-1973 വെടിനിർത്തലിനും പിൻ‍വാങ്ങാനും അമേരിക്ക സമ്മതിക്കുന്നു
-1974 അമേരിക്ക പരാജയം സമ്മതിക്കുന്നു. പിൻ‍വാങ്ങൾ
-1975 വടക്കൻ വിയറ്റ്നാം സൈഗോൺ പിടിച്ചടക്കി

അവസാനകാലം-
വീയറ്റ്നാം സൈന്യം സൈഗോൺ കീഴടക്കുന്നതും രാജ്യങ്ങൾ തമ്മിൽ ലയിക്കുന്നതും അമേരിക്ക പിൻ‍വാങ്ങുന്നതും കാണാനുള്ള ഭാഗ്യം ഹോ ചി മിനുണ്ടായില്ല. 1969 സെപ്റ്റംബർ 3 ന് അദ്ദേഹം 79ആം വയസ്സിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. 1954 വടക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻറായി സ്ഥാനമേറ്റ ഹോ മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടരുകയായിരുന്നു. 1958 ല് അദ്ദേഹം ഇന്ത്യ സന്ദർശിച്ചു. മഹാത്മാഗാന്ധിയെ അതിരറ്റു ബഹുമാനിച്ചിരുന്ന അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വുമായി ഗാഢമായ സുഹൃദ് ബന്ധം പുലർത്തിയിരുന്നു.

ഒരിക്കലും തളരാത്ത കീഴടങ്ങാത്ത വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റേത്. യുദ്ധത്തിനിടക്ക് അടവു മാറ്റാനായി നയതന്ത്രം പ്രയോഗിച്ച അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ലിൻഡർ ബി. ജോൺസണോട് ചർച്ചക്ക് ഒരുക്കമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഒരു പക്ഷേ അന്ന് ചർച്ച നടത്തിയിരുന്നെങ്കിൽ ഒരിക്കലും വിയറ്റ്നാം ഒന്നാകില്ലായിരുന്നു. ഏറ്റവും വലിയ സാമ്രാജ്യ ശക്തിയെ മുട്ടുകുത്തിച്ച ആ ദരിദ്രരാഷ്ട്രത്തിന് അദ്ദേഹത്തിൻറേതു പോലുള്ള ധീരമായ മനസ്സുകൾ മാത്രമായിരുന്നു കൈമുതലായുണ്ടായിരുന്നത്.



ഹോ ചി മിൻന്റെ പ്രശസ്തമായ വരികൾ

“ ഒന്നിനും സ്വാതന്ത്ര്യത്തിന്റെ അത്ര പ്രധാന്യം ഇല്ല ”


“ ഞാൻ ഒരു പാർട്ടിയെ അനുഗമിക്കുന്നു. വിയറ്റനാം പാർട്ടി ”


“ ദേശസ്നേഹമാണ് കമ്യൂണിസമല്ല എന്നെ ത്രസിപ്പിക്കുന്നത് ”


“ ത്റോങ് സൊൺ മല ഉരുക്കിയാണെങ്കിലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ ”

ഹോ ചൈനീസ് അതിർത്തിക്കടുത്ത് ലിജാങ് നദി തീരത്ത്

ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ (ജനനം: 29 മേയ് 1874; മരണം 14 ജൂൺ 1936) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ബഹുലവും, വൈവിധ്യപൂർണ്ണവുമായ രചനാജീവിതം, തത്ത്വചിന്ത, സത്താമീമാംസ(ontology), കവിത, നാടകം, പത്രപ്രവർത്തനം, പ്രഭാഷണം, സം‌വാദം, ജീവചരിത്രം, ക്രിസ്തീയ പക്ഷസ്ഥാപനം(Christian apologetic), ഫാന്റസി, കുറ്റാന്വേഷണകഥകൾ എന്നീ മേഖലകളെ തൊട്ടു നിൽക്കുന്നു.


"വൈരുദ്ധ്യങ്ങളുടെ രാജാവ്" എന്നു ചെസ്റ്റർട്ടൺ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചെസ്റ്റർട്ടന്റെ ജീവചരിത്രങ്ങളിലൊന്നിനെ നിരൂപണം ചെയ്ത, ടൈം വാരിക അദ്ദേഹത്തിന്റെ രചനാശൈലിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "സാധിക്കുമ്പോഴൊക്കെ ചെസ്റ്റർട്ടൺ തന്റെ നിലപാടുകൾ ഉറപ്പിച്ചത് പഴമൊഴികളുടേയും, ആപ്തവാക്യങ്ങളുടേയും സഹായത്തോടെയാണ്‌. എന്നാൽ അവയെ മൂന്നേ തന്നെ "ശ്രദ്ധാപൂർ‌വം അകം‌പുറമാക്കിയ ശേഷം ആണ്‌‌ അദ്ദേഹം ഉപയോഗിച്ചത്. കള്ളന്മാർ സ്വകാര്യസ്വത്തിനെ മാനിക്കുന്നു; കൂടുതൽ മാനിക്കാൻ കഴിയുമാറ് അതിനെ തങ്ങളുടേതാകാൻ ആഗ്രഹിക്കുക മാത്രമാണ്‌ അവർ ചെയ്യുന്നത്" എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇതിനുദാഹരണമാണ്‌. ചെസ്റ്റർട്ടന്റെ പക്ഷസ്ഥാപനരചനകൾ(apologetics) പ്രസിദ്ധമാണ്‌. അദ്ദേഹത്തിന്റെ നിലപാടുകളോടു വിയോഗിച്ചവരിൽ ചിലർ പോലും, യാഥാസ്ഥിതികത(Orthodoxy), ചിരന്തനമനുഷ്യൻ(The Everlasting Man) മുതലായ കൃതികളുടെ സാർ‌വലൗകിക മൂല്യം അംഗീകരിച്ചു. രാഷ്ടീയചിന്തകനെന്ന നിലയിൽ ചെസ്റ്റർട്ടൺ പുരോഗമനവാദത്തേയും യാഥാസ്ഥിതികതയേയും എതിർത്തു. അതിന്‌ അദ്ദേഹം പറഞ്ഞ ന്യായം ഇതായിരുന്നു: "ആധുനികലോകം മുഴുവൻ, യാഥാസ്ഥിതിക, പുരോഗമന ചേരികളായി തിരിഞ്ഞിരിക്കുന്നു. അബദ്ധങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുക എന്നത് യാഥാസ്ഥിതികരുടേയും അബദ്ധങ്ങളുടെ നിരുത്തൽ തടയുകയെന്നത് പുരോഗമനവാദികളുടേയും തൊഴിലായിരിക്കുന്നു. യാഥാസ്ഥിതിക ക്രിസ്ത്യാനിയായി സ്വയം വിശേഷിപ്പിച്ച ചെസ്റ്റർട്ടന്റെ നിലപാടുകൾ മിക്കപ്പോഴും കത്തോലിക്കാ വിശ്വാസവുമായി ഒത്തുപോയിരുന്നു. ഒടുവിൽ അദ്ദേഹം ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാസഭയിലേയ്ക്ക് പരിവർത്തിതനായി. ചെസ്റ്റർട്ടന്റെ "സുഹൃദ്ശത്രു"(friendly enemy) ആയിരുന്ന ജോർജ്ജ് ബർണാർഡ് ഷാ, "അമാനുഷമായ ധിഷണയുള്ള മനുഷ്യൻ" എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ചെസ്റ്റർട്ടൺ 1898-ൽ അദ്ദേഹത്തിന്റെ വിവാഹനിശ്ചയ സമയത്ത്

ലണ്ടണിൽ കെൻസിങ്ടണിലെ ക്യാമ്പ്ഡെൻ കുന്നിൽ ജനിച്ച ചെസ്റ്റർട്ടൺ പഠിച്ചത് സെയിന്റ് പാൾസ് സ്കൂളിലായിരുന്നു. തുടർന്ന് ഒരു രേഖാചിത്രകാരനാകാനായി മദ്ധ്യ ലണ്ടണിലെ സ്ലേഡ് കാലാവിദ്യാലയത്തിൽ ചേർന്ന അദ്ദേഹം, ഒപ്പം ലണ്ടൺ സർ‌വകലാശാലയിൽ സാഹിത്യം പഠിക്കാനും തുടങ്ങി. എന്നാൽ രണ്ടിടത്തും പഠനം പൂർത്തിയാക്കി ബിരുദം എടുക്കാനായില്ല. 1896-ൽ അദ്ദേഹം ലണ്ടണിലെ റെഡ്‌വേ ആൻഡ് ടി.ഫിഷർ എന്ന പ്രസാധന സ്ഥാപനത്തിൽ ജോലിക്കു ചേർന്ന്, 1902 വരെ അവിടെ തുടർന്നു. ഇക്കാലത്തു തന്നെ ഒരു സ്വതന്ത്ര കലാസാഹിത്യവിമർശകനെന്ന നിലയിൽ എഴുത്തിൽ അരങ്ങേറ്റവും നടത്തി. 1901-ൽ ഫ്രാൻസസ് ബ്ലോഗ് എന്ന വനിതയെ ചെസ്റ്റർട്ടൺ വിവാഹം കഴിച്ചു. 1902-ൽ ലണ്ടണിലെ ഡെയ്‌ലി ന്യൂസ് ദിനപ്പത്രം അദ്ദേഹത്തിന്റെ ഒരു കോളം തുടങ്ങി. "1905-ൽ ദ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്" എന്ന പത്രത്തിൽ തുടങ്ങിയ കോളം ചെസ്റ്റർട്ടൺ അടുത്ത 30 വർഷത്തേയ്ക്ക് തുടർന്നു.

ചെറുപ്പത്തിൽ താൻ നിഗൂഡശാസ്ത്രങ്ങളിൽ തത്പരനായിരുന്നെന്നും സഹോദരൻ സിസിലിനോടോത്ത്, പരേതാത്മാക്കളോട് സംസാരിക്കാൻ സഹായിക്കുന്നതായി പറയപ്പെടുന്ന ഔവിജാ പലകകളിൽ പരീക്ഷണം നടത്തിയിരുന്നെന്നും ചെസ്റ്റർട്ടൺ പറയുന്നു. എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്കു തിരിഞ്ഞു. ഒടുവിൽ ഇതു കലാശിച്ചത് 1922-ൽ കത്തോലിക്കാ മതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തിലാണ്‌.
തുടക്കത്തിൽ തന്നെ ചെസ്റ്റർട്ടൺ കലയിൽ താത്പര്യവും സാമർത്ഥ്യവും പ്രകടിപ്പിച്ചു. ഒരു കലാകാരനാകാനാണ്‌ അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അമൂർത്തമായ ആശയങ്ങളെ മറക്കാനാവാത്ത മൂർത്തരൂപങ്ങളായി മാറ്റിയെടുക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ രചനകളിൽ കാണാം. അദ്ദേഹത്തിന്റെ കഥകൾ പോലും അന്യാപദേശങ്ങളായാണ്‌ കാണപ്പെടുന്നത്.
പരസ്യസം‌വാദങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ചെസ്റ്റർട്ടൺ, ജോർജ്ജ് ബർണാഡ് ഷാ, എച്ച്.ജി.വെൽസ്, ബെർട്രാൻഡ് റസ്സൽ, ക്ലാരൻസ് ഡാരോതുടങ്ങിയവരുമായി സം‌വാദങ്ങളിൽ ഏർപ്പെട്ടു. ഒരിക്കലും വിതരണം ചെയ്യപ്പെടാതെ പോയ ഒരു നിശ്ശബ്ദ ചലച്ചിത്രത്തിൽ താനും ഷായും കൗബോയ്‌മാരായി വേഷമിട്ടെന്ന് ചെസ്റ്റർട്ടൺ ആത്മകഥയിൽ പറയുന്നു. ചെസ്റ്റർട്ടന്റെ ആറടി നാലിഞ്ച് ഉയരവും 130 കിലോഗ്രാം ഭാരവുമുള്ള വലിയ ശരീരവും അദ്ദേഹത്തിന്റെ മറവിയും വസ്ത്രധാരണത്തിലേയും പെരുമാറ്റത്തിലേയും കിറുക്കുകളും മറ്റും ഫലിത കഥകൾക്കു വിഷയമായിട്ടുണ്ട്.
ബക്കിംഗാംഷയറിലെ ബീക്കൺസ്‌ഫീൽഡിലുള്ള വീട്ടിൽ 1936 ജൂൺ 14-ന്‌ ചെസ്റ്റർട്ടൺ മരിച്ചു. വെസ്റ്റ് മിൻസ്റ്റർ ഭദ്രാസനപ്പള്ളിയിലെ അനുസ്മരണാബലിയിൽ ചരമപ്രസംഗം നടത്തിയത് അദ്ദേഹത്തിന്റെ സുഹൃത്ത് റോണാൾഡ് നോക്സ് ആയിരുന്നു. ബീക്കൺസ്‌ഫീൽഡിൽ റോമൻ കത്തോലിക്കാ സിമിത്തേരിയിലാണ്‌ അദ്ദേഹം സംസ്കരിക്കപ്പെട്ടിരിക്കുന്നത്.

രചനാലോകം-
ചെസ്റ്റർട്ടൺ 80-ഓളം പുസ്തകങ്ങൾ എഴുതി. നൂറുകണക്കിനു കവിതകളും, 200-ഓളം ചെറുകഥകളും, 4000-ത്തിനടുത്തു വരുന്ന ലേഖനങ്ങളും അനേകം നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹം ഒരു സാമൂഹ്യവിമർശകനും, ചരിത്രകാരനും, നാടകകൃത്തും, ആഖ്യയികാകാരനും, കത്തോലിക്കാദൈവശാസ്ത്രജ്ഞനും, പക്ഷസ്ഥാപകനും, സം‌വാദകനും എല്ലാമായിരുന്നു. "ഡെയ്‌ലി ന്യൂസ്", "ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്", അദ്ദേഹം തന്നെ നടത്തിയിരുന്നു "ജി.കെ-യുടെ വാരിക" എന്നീ പ്രസിദ്ധീകരണങ്ങളിൽ ചെസ്റ്റർട്ടന്റെ കോളങ്ങൾ പത്യക്ഷപ്പെട്ടു; ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിനു വേണ്ടിയും അദ്ദേഹം ലേഖനങ്ങൾ എഴുതി. 1929-ലെ പതിനാലാം പതിപ്പിൽ ചാൾസ് ഡിക്കസിനെക്കുറിച്ചുള്ള ലേഖനവും, ഹാസ്യത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ ഒരു ഭാഗവും ചെസ്റ്റർട്ടൺ എഴുതിയതായിരുന്നു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും അറിയപ്പെടുന്നത് അപസർപ്പക-പുരോഹിതൻ ഫാദർ ബ്രൗണാണെങ്കിലും ഏറ്റവും അറിയപ്പെടുന്ന നോവൽ വ്യഴാഴ്ച ആയിരുന്ന മനുഷ്യൻ(The Man Who Was Thursday) ആണ്‌. കത്തോലിക്കാ സഭയിൽ സ്വീകരിക്കപ്പെടുന്നതിന്‌ വളരെ മുൻപു തന്നെ അദ്ദേഹം ഉറച്ച ക്രിസ്തുമതവിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ രചനകളിൽ ക്രിസ്തീയ പ്രമേയങ്ങളും പ്രതീകങ്ങളും നിറഞ്ഞുനിൽക്കുന്നു.
ചെസ്റ്റർട്ടന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും പ്രതിഫലിപ്പിക്കുന്നവയെങ്കിലും അദ്ദേഹത്തിന്റെ കവിതകൾക്ക് വലിയ പ്രചാരമില്ല. ഏറ്റവും നന്നായി എഴുതപ്പെട്ടിരിക്കുന്നത് ഒരുപക്ഷേ ലെപ്പാന്റോ ആയിരിക്കാം. എന്നാൽ ഏറ്റവും അറിയപ്പെടുന്നത് ദ റോളിങ്ങ് ഇംഗ്ലീഷ് റോഡ് ആണ്‌. സീക്രഡ് പീപ്പിൾ എന്ന കവിതയിലെ "നാം ഇംഗ്ലണ്ടിലെ ജനതയാണ്‌; നാം ഇതുവരേ മിണ്ടിയിട്ടില്ല"(we are the people of England; and we have not spoken yet) എന്ന വരികൾ പ്രസിദ്ധമാണ്‌. "അ ബല്ലേഡ് ഓഫ് സൂയിസൈഡ്", "ദ ബല്ലേഡ് ഓഫ് ദ വൈറ്റ് ഹോഴ്സ്" എന്നീ കവിതകളും പ്രസിദ്ധമാണ്‌.
ചാൾസ് ഡിക്കൻസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 1906-ലെ വിമർശനാത്മകപഠനം പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പ്യൂരിറ്റൻ ഇംഗ്ലണ്ടിൽ എന്നതിനു പകരം ഉല്ലാസപ്രകൃതിയായ ഇംഗ്ലണ്ടിൽ(merry England) പെടുന്നയാളായാണ്‌ ചെസ്റ്റർട്ടൺ ഡിക്കൻസിനെ കണ്ടതെന്ന് ഇയാൻ കെർ വിലയിരുത്തി.
നർമ്മബോധവും ഫലിതവും ചെസ്റ്റർട്ടന്റെ രചനകളുടെ മുഖമുദ്രയായി നിന്നു. ലോകത്തേയും, ഭരണകൂടങ്ങളേയും, രാഷ്ട്രനീതിയേയും, ധനശാസ്ത്രത്തേയും, തത്ത്വചിന്തയേയും, ദൈവശാസ്ത്രത്തേയും മറ്റും പറ്റി ഗൗരവതരമായ നിരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം വൈരുദ്ധ്യധിഷ്ടിതമായൊരു ശൈലി അവലംബിച്ചു. "ടൈംസ്" ദിനപ്പത്രം "ലോകത്തെ ബാധിച്ചിരിക്കുന്നതെന്ത്?" എന്ന വിഷയത്തെപ്പറ്റി പ്രമുഖരായ എഴുത്തുകാരിൽ നിന്ന് ലേഖനങ്ങൾ ആവശ്യപ്പെട്ടപ്പോൾ, മനുഷ്യന്റെ അധമാവസ്ഥയിലേയ്ക്കും വിനയത്തിന്റെ ആവശ്യകതയിലേക്കും വിരൽ ചൂണ്ടു അതിഹ്രസ്വമായ ഈ കത്തിലൂടെയാണ്‌ ചെസ്റ്റർട്ടൺ പ്രതികരിച്ചത്:

പ്രിയപ്പെട്ട സർ,
ഇതാ ഞാൻ.
താങ്കളുടെ വിശ്വസ്ഥൻ,
ജി.കെ.ചെസ്റ്റർട്ടൺ

ആശയങ്ങൾ-
ചെസ്റ്റർട്ടന്റെ രചനകളിൽ, ഇംഗ്ലീഷ് സാഹിത്യത്തിൽ മുന്നേയുണ്ടായിരുന്ന രണ്ടു സരണികൾ ഒത്തുചേരുന്നതായി ചില നിരീക്ഷകർ കരുതുന്നു. ഡിക്കൻസിന്റെ വീക്ഷണമാണ്‌ അതിലൊന്ന്; ഓസ്കാർ വൈൽഡിന്റേയും, ചെസ്റ്റർട്ടന്റെ സുഹൃത്തായിരുന്ന ജോർജ്ജ് ബർണാഡ് ഷായുടേയും നിലപാടാണ്‌ മറ്റൊന്ന്: സാമുവൽ ബട്ട്‌ലറുടെ മാതൃക പിന്തുടർന്ന്, വസ്തുസ്ഥിതിയെക്കുറിച്ചുള്ള അലസമായ അംഗീകൃത സങ്കല്പങ്ങളെ വൈരുദ്ധ്യാത്മകതയെ ആയുധമാക്കി ഹാസ്യവും സാമൂഹ്യവിമർശനവും വഴി വെല്ലുവിളിച്ചവരായിരുന്നു അവർ. ഇതൊക്കെയാണെങ്കിലും ചെസ്റ്റർട്ടന്റെ ശൈലിയും ചിന്തയും അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. അദ്ദേഹത്തിന്റെ നിഗമനങ്ങൾ മിക്കപ്പോഴും ഓസ്കാർ വൈൽഡിന്റേയും ഷായുടേയും കണ്ടെത്തലുകൾക്ക് വിരുദ്ധവുമായിരുന്നു. പാഷണ്ഡികൾ(Heretics) എന്ന ഗ്രന്ഥത്തിൽ ചെസ്റ്റർട്ടൺ വൈൽഡിനെക്കുറിച്ച് പറയുന്നതിതാണ്‌:
അശുഭാപ്തി ഭാവത്തോടെയുള്ള സുഖാന്വേഷണത്തിന്റെ പാഠം, ഓസ്കാർ വൈൽഡിന്റെ ഛിന്നവും ശക്തവുമായ ചിന്തയിൽ കാണാം. അത് ത്വരിതനിർ‌വൃതിയുടെ മതമാണ്‌; എന്നാൽ ത്വരിതനിർ‌വൃതിയുടെ മതം സന്തുഷ്ടരുടെയല്ല, തീരെ അസന്തുഷ്ടരായവരുടെ മതമാണ്‌. കിട്ടുമെന്നുള്ളപ്പോൾ മൊട്ടുകൾ ശേഖരിച്ചുകൂട്ടുന്നത് സന്തുഷ്ടിയുടെ ലക്ഷണമല്ല; ഡാന്റെ കണ്ട അനശ്വരമായ റോസാപ്പുഷ്പത്തെയാണ്‌ സന്തുഷ്ടി ലക്ഷ്യം വയ്ക്കുന്നത്.
കൂടുതൽ ഹ്രസ്വതയോടെയും, വൈൽഡിന്റെ തന്നെ ശൈലിയെ അനുസ്മരിപ്പിച്ചുകൊണ്ടും, സൃഷ്ടിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെസ്റ്റർട്ടൺ യാഥാസ്ഥിതികത എന്ന കൃതിയിൽ ഇങ്ങനെ എഴുതി:
സൂര്യാസ്തമയങ്ങളെ വിലകൊടുത്തുവാങ്ങാനാവത്തതു കൊണ്ട് അവ വിലമതിക്കപ്പെടുന്നില്ലെന്ന് ഓസ്കാർ വൈൽഡ് പറയുന്നു. പക്ഷേ ആ പറഞ്ഞത് തെറ്റായിരുന്നു; സൂര്യാസ്തമയത്തിനു നമുക്ക് വിലകൊടുക്കാനാകും. നാം ഓസ്കാർ വൈൽഡല്ലാതിരിക്കുക എന്നതാണ്‌ അതിനു കൊടുക്കാവുന്ന വില.
ചെറ്റർട്ടണും ബർണാഡ് ഷായും പേരുകേട്ട സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സം‌വാദങ്ങൾ അവർ ആസ്വദിച്ചു. ഒരിക്കലും അഭിപ്രായ സമന്വയത്തിൽ എത്താനായില്ലെങ്കിലും, പരസ്പരം സൗമനസ്യവും ബഹുമാനവും അവർ നിലനിർത്തി. തങ്ങൾ യോജിക്കാതിരിക്കുന്നത് എവിടെയൊക്കെയാണെന്നും എന്തുകൊണ്ടാണെന്നും ചെസ്റ്റർട്ടൺ വ്യക്തമാക്കി. പാഷണ്ഡികൾ എന്ന കൃതിയിൽ അദ്ദേഹം ഷായെക്കുറിച്ച് എഴുതി:
ഏറെക്കാലത്തേയ്ക്ക് ഒട്ടേറെ മനുഷ്യരെ പിന്തിരിപ്പന്മാരായി മുദ്രകുത്തിയ മിസ്റ്റർ ഷായുടെ ജന്മസഹജമായ നല്ലബുദ്ധി, ജീവിച്ചിരിക്കുന്ന ഇരുകാലിമൃഗങ്ങളിൽ ആരിലും പുരോഗമനചിന്ത ഇല്ലെന്നു ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. മറ്റേതൊരാളും ഇതോടെ, പുരോഗമനവും മനുഷ്യനും തമ്മിൽ ചേരില്ലെന്നു ബോദ്ധ്യം വന്ന് പുരോഗമനത്തെ വേണ്ടെന്നു വച്ച് മനുഷ്യരോടൊപ്പം നിൽക്കാൻ തീരുമാനിക്കുമായിരുന്നു. അത്രയെളുപ്പം ബോദ്ധ്യം വരുന്ന ആളല്ലാത്ത മിസ്റ്റർ ഷാ, മനുഷ്യരാശിയെ അതിന്റെ കുറവുകളോടെ ദൂരെയെറിഞ്ഞ്, പുരോഗതിക്കു വേണ്ടി മാത്രമുള്ള പുരോഗതിയെ പുണരാൻ തീരുമാനിച്ചു. നമുക്കറിയാവുന്ന മനുഷ്യൻ പുരോഗമനദർശം പിന്തുടരാൻ അപ്രാപ്തനാണെന്നറിഞ്ഞപ്പോൾ, പുതിയൊരു ദർശനമല്ല, പുതിയതരം മനുഷ്യനെയാണ്‌ ഷാ ആവശ്യപ്പെടുന്നത്. ഒരു കയ്‌പൻ ഭഷണം കുഞ്ഞിനെ തീറ്റാൻ വർഷങ്ങളോളം ശ്രമിച്ച് അത് ആ കുഞ്ഞിനു ചേരില്ല എന്നു തിരിച്ചറിഞ്ഞ പോറ്റമ്മ, ആ ഭക്ഷണം ദൂരെയെറിഞ്ഞ് വേറോന്ന് അന്വേഷിക്കുന്നതിനു പകരം ആ കുഞ്ഞിനെ ദൂരെയെറിഞ്ഞ് വേറൊരു കുഞ്ഞിനെ ആവശ്യപ്പെടുന്നതു പോലെയാണിത്.
അക്കാലത്ത് തലയുയർത്തിക്കൊണ്ടിരുന്ന പുതിയ ആധുനികതയുടെ പ്രതിനിധിയായിരുന്നു ഷാ. അതിനുവിപരീതമായി നിന്ന ചെസ്റ്റർട്ടന്റെ വീക്ഷണം ക്രിസ്തുമതത്തോടു ചാഞ്ഞു നിന്നു. യാഥാസ്ഥിതികത എന്ന കൃതിയിൽ അദ്ദേഹം എഴുതി:
ഇച്ഛയുടെ പൂജ, ഇച്ഛയുടെ നിരാസമാണ്‌.. . . ബർണാർഡ് ഷാ അടുത്തു വന്നിട്ട്, "എന്തെങ്കിലും ഇച്ഛിച്ചാലും", എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം, "നിന്റെ ഇച്ഛയോട് എനിക്കെതിർപ്പില്ല" എന്നാണ്‌; "ഇക്കാര്യത്തിൽ എനിക്ക് ഇച്ഛയൊന്നും ഇല്ല" എന്നു പറയുന്നതിനു തുല്യമാണത്. പൊതു ഇച്ഛയെ നിങ്ങൾക്ക് മാനിക്കാനാവില്ല; കാരണം ഇച്ഛയുടെ ഹൃദയമായിരിക്കുന്നത് അതിന്റെ വ്യക്തിനിഷ്ടസ്വഭാവമാണ്‌.
ഇമ്മാതിരി വാദശൈലിയെ ചെസ്റ്റർട്ടൺ വിശേഷിപ്പിച്ചത് "സാമാന്യമല്ലാത്ത ബുദ്ധി"-യുടെ(uncommon sense) പ്രയോഗം എന്നാണ്‌. അക്കാലത്തെ ജനകീയദർശനങ്ങളുടെ വക്താക്കൾ ബുദ്ധിമാന്മാരായി കാണപ്പെട്ടപ്പോഴും അസംബന്ധങ്ങളാണ്‌ പറഞ്ഞിരുന്നത് എന്നാണ്‌ അദ്ദേഹം സൂചിപ്പിച്ചത്. ഈ നിലപാട് യാഥാസ്ഥിതികത-യിൽ മറ്റൊരിടത്ത് അദ്ദേഹം വീണ്ടും എടുത്തുപറയുന്നുണ്ട്:
"എല്ലാ കസേരകളും വ്യത്യസ്ഥങ്ങളാണ്‌" എന്ന് മിസ്റ്റർ എച്ച്.ജി.വെൽസ് എവിടെയോ പറഞ്ഞപ്പോൾ, അദ്ദേഹം ഉരുവിട്ടത് വെറും അബദ്ധം മാത്രമല്ല, വിരുദ്ധോക്തി(contradiction in terms) കൂടിയാണ്‌. എല്ലാ കസേരകളും വ്യത്യസ്ഥങ്ങളാണെങ്കിൽ നിങ്ങൾക്ക് അവയെ "എല്ലാ കസേരകളും" എന്നു വിളിക്കുക കൂടി വയ്യ.
അതേ ഗ്രന്ഥത്തിൽ മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചു:
നിയമരാഹിത്യത്തിന്റെ കാടൻ പൂജയും ഭൗതികമായ നിയമത്തിന്റെ പൂജയും ഒരേതരം ശൂന്യതയിൽ അവസാനിക്കും. കൊടുമുടികൾ കയറിയ നീച്ച ഒടുവിൽ എത്തിച്ചേർന്നത് തിബറ്റിലാണ്‌. ടോൾസ്റ്റോയ്-യോടൊപ്പം അദ്ദേഹം ഒന്നുമില്ലായ്മയുടേയും നിർ‌വാണത്തിന്റേയും നാട്ടിൽ കുത്തിയിരുന്നു. അവരിരുവരും നിസ്സഹായരായിരുന്നു — ഒരാൾക്ക് എല്ലാ ബന്ധങ്ങളും നിഷിദ്ധമായിരുന്നപ്പോൾ അപരന്‌ എല്ലാ വിടുതലും വിലക്കപ്പെട്ടിരുന്നു. ടോൾസ്റ്റോയ്-യുടെ ഇച്ഛ, എല്ലാ വിശേഷകർമ്മങ്ങളും തിന്മയാണെന്ന ബുദ്ധബോധത്തിൽ മരവിച്ചു നിന്നു. നീച്ചയുടെ ഇച്ഛയെയാകട്ടെ, എല്ലാ വിശേഷ കർമ്മങ്ങളും നന്മയാണെന്ന തോന്നലിൽ മരവിച്ചു; വിശേഷപ്പെട്ട എല്ലാ കർമ്മങ്ങളും നന്മയാണെങ്കിൽ അവയൊന്നും വിശേഷപ്പെട്ടതല്ല. ഇരുവരും വഴിത്തിരിവിൽ നിൽക്കുന്നു: ഒരാൾ എല്ലാ വഴികളേയും വെറുക്കുന്നു; അപരൻ എല്ലാ വഴികളും ഇഷ്ടപ്പെടുന്നു. ഫലം എളുപ്പം ഊഹിക്കാവുന്നതേയുള്ളു: അവർ കവലയിൽ തന്നെ തുടരുന്നു.
പുരാതനരും ആധുനികരും, പാശ്ചാത്യരും പൗരസ്ത്യരും ആയ അരോഗമനസ്സുകളെല്ലാം, കത്തിക്കാളാൻ അനുവദിച്ചാൽ വിനാശകരമായേക്കാവുന്ന ഒരു ശക്തിയാണ്‌ ലൈംഗികത എന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു; അതിനെ സ്വസ്ഥവും സുന്ദരവുമാക്കി നിലനിർത്താൻ, അതിന്റെ രഹസ്യസ്വഭാവത്തെ ഒരളവുവരെ നിലനിർത്തേണ്ടത് ആവശ്യമാണെന്നും അവർ സമ്മതിച്ചിരുന്നു.
ചെസ്റ്റർട്ടന്റെ എല്ലാ രചനകളിലും അബോധപൂർ‌വമെന്നോണം, നിശിതമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കടന്നു വന്നു. "ബല്ലേഡ് ഓഫ് ദ വൈറ്റ് ഹോഴ്സ്" എന്ന ഇതിഹാസകാവ്യത്തിന്റെ മദ്ധ്യത്തിൽ അദ്ദേഹം നടത്തുന്ന ഒരു നിരീക്ഷണം പ്രസിദ്ധമാണ്‌:

അയർലണ്ടിലെ വമ്പന്മാരായ ഗെയ്‌ലുകൾ
ദൈവം ഭ്രാന്തു പിടിപ്പിച്ചവരാണ്‌,
കാരണം, അവരുടെ യുദ്ധങ്ങളെല്ലാം ഉല്ലാസകരവും,
ഈണങ്ങളെല്ലാം ദുഖഭരിതവുമാണ്‌.
 
നുറുങ്ങുകൾ-
•ചെസ്റ്റർട്ടന്റെ സ്ഥൂലിച്ച ശരീരപ്രകൃതിയെ സംബന്ധിച്ചുള്ള പല കഥകളിൽ ഒന്നിതാണ്‌: ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു വനിത അദ്ദേഹത്തോട് "താങ്കൾ ഇപ്പോൾ യുദ്ധമുന്നണിയിൽ അല്ലാതിരിക്കുന്നതെന്ത്" എന്നു ചോദിച്ചു. 'നിങ്ങൾ അരികിലേയ്ക്കു മാറി നോക്കിയാൽ ഞാൻ അവിടെത്തന്നെയാണെന്നു കാണാം' എന്നായിരുന്നു ഇതിന്‌ അദ്ദേഹം കൊടുത്ത മറുപടി.
•മറ്റൊരവസരത്തിൽ ചെസ്റ്റർട്ടൺ അശുപ്രകൃതിയായ സുഹൃത്ത് ബർണാഡ് ഷായെ കണ്ടപ്പോൾ "താങ്കളെ കണ്ടാൽ ഇംഗ്ലണ്ടിൽ ക്ഷാമമാണെന്നു തോന്നും" എന്നു പറഞ്ഞു. "താങ്കളെ കണ്ടാൽ, അതിനു കാരണക്കാരൻ ആരാണെന്നു മനസ്സിലാവുകയും ചെയ്യും" എന്നായിരുന്നു ഷായുടെ മറുപടി.
•ഒരു വലിയ സ്വരത്തെ നോവലിസ്റ്റ് പി.ജി.വൊഡ്‌ഹൗസ് വിവരിച്ചത്, "ജി.കെ. ചെസ്റ്റർട്ടൺ ഒരു തകരപ്പാളിയിലേയ്ക്കു വീണാൽ എന്നപോലെ" എന്നാണ്‌‌.
•താൻ എവിടെയ്ക്കു യാത്രതിരിച്ചതാണെന്നത് പലപ്പോഴും മറന്നു പോയതിനാൽ ചെസ്റ്റർട്ടണ്‌ ലക്ഷ്യസ്ഥാനത്തേക്കുള്ള വണ്ടിയിൽ കയറാൻ കഴിയാതെ വന്നിട്ടുണ്ടെന്നു പറയപ്പെടുന്നു. വിദൂരത്തുള്ള തെറ്റായ സ്ഥലത്ത് എത്തിയ ശേഷം അദ്ദേഹം ഭാര്യയ്ക്ക് ടെലഗ്രാം അയയ്ക്കുമായിരുന്നു. ഒരിക്കൽ അതിൽ എഴുതിയിരുന്നത് ഇതായിരുന്നു: "ഞാനിപ്പോൾ ഹാർബറോ ചന്തയിലാണ്‌. എവിടെയാണ്‌ ഞാൻ ആയിരിക്കേണ്ടത്?" അതിന്‌ അവർ ഒറ്റവാക്കിൽ ഇങ്ങനെ മറുപടി എഴുതി: "വീട്ടിൽ."

ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടിൽ ഇറാനിലാണെന്ന് കരുതിപോരുന്നു. അറേബ്യൻ ഗാനശാഖയായ ഖസിദയിൽ നിന്നുമാണ് ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് അറബിയിൽ നിന്നുമാണ്.ഗസലുകളിൽ പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.ദൈവത്തെയൊ രാജാവിനെയൊ സ്തുതിക്കുവാനായിരുന്നു എഴുതപ്പെട്ടിരുന്ന ഖസിദയുടെ ഒരു ഭാഗമായ ടാഷ്ബിബിൽ നിന്നും വേർതിരിഞ്ഞാണ് ഇന്നു കാണുന്ന രീതിയിലുള്ള ഗസലുകൾ രൂപം കൊണ്ടത്. ഒരു ഖസീദയിൽ ഈരണ്ടു വരികൾ വീതം അടങ്ങിയ നൂറോളം സ്തുതിഗാനങ്ങളായിരുന്നു. എന്നാൽ ഗസലുകളിൽ 7 മുതൽ 12 വരികൾ മാത്രമാണുള്ളത്. ഈ വരികളിൽ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു.ഗസലുകളിലെ ലാളിത്യം കൊണ്ടും സാഹിത്യഭംഗികൊണ്ടും, അതിന്റെ മാധുര്യം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഗസലുകൾ ഇറാനിലെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ഖസിദ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുർക്കികളും അഫ്ഗാനികളും വഴി ഗസലുകൾ ഇന്ത്യയിലെത്തുകയും, അതു വളരെ വേഗം തന്നെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്ത്യൻ സംസ്കാരത്തിൽ ഗസലുകൾക്കുള്ള സ്ഥാനം സീമാതീതമാണ്.അഫ്ഗാനികളുടേയും, മുഗളന്മാരുടേയും ഭരണകാലത്താൺ ഗസലുകള്ക്കു ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിരുന്നത്. ഗസൽ ഗായകർക്കും മറ്റും വളരെ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പേർഷ്യൻ കവിയാ‍യിരുന്ന ഷിറാസ് മുഗൾ സഭയിൽ വളരെ ഉയര്ന്ന സ്ഥാനം ലഭിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ ഗാനശാഖയിൽ വളരെയധികം പ്രാഗല്ഭ്യ മുണ്ടായിരുന്ന ഇൻ‌ഡ്യൻ കവിയായിരുന്ന അമീർ ഖുസ്രുവും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിറ്‌സാ ബേദിലും ഗസലുകളുടെ വളര്ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്കിയവരാണ് . അമീർ ഖുസ്രു ഹിന്ദിയിലും ഗസലുകളെഴുതിയിരുന്നു. ഗസലിന്റെ മറ്റൊരു രൂപമാണ് ഖവാലി. ഇദ്ദേഹം സുഫിവര്യനായിരുന്ന ഹസ്രത്ത് നിസാമുദ്ദീനെ പ്രകീർ‌ത്തിച്ച് കൊണ്ട് പേറ്‌ഷ്യനിലും ഹിന്ദിയിലും ഖവാലികള് രചിച്ചിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹതിന്റെ കബറിടത്തില് ഖവാലികൾ പാടുന്നുണ്ട്. മറ്റൊരു വസ്തുത നിസാമുദ്ദ്ദീന്റെ ചരമദിനത്തില് ഖുസ്രുവിന്റെ ഖവാലിയോടെയാൺ ഇന്നും ചടങ്ങുകൾ ആരംഭിക്കുന്നത്.

അമീർ ഖുസ്രൊ ദഹ്‌ലവി
പേർഷ്യൻ കുടുംബപാരമ്പര്യത്തിൽ പെടുന്ന ഇന്ത്യയിലെ ഒരു സംഗീതജ്ഞനും, പണ്ഡിതനും,കവിയുമായിരുന്നു അമീർ ഖുസ്രൊ ദഹ്‌ലവി(1253-1325 CE). അബുൽ ഹസ്സൻ യമീനുദ്ദീൻ ഖുസ്രു എന്നതാണ്‌ ശരിയായ നാമം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാംസ്കാരിക ചരിത്രത്തിൽ അമീർ ഖുസ്രുവിന്‌ അനശ്വര സ്ഥാനമാണുള്ളത്. ഡൽഹിയിലെ സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായ അദ്ദേഹം ഒരു കവിമാത്രമല്ല പ്രതിഭാസമ്പന്നനായ സംഗീതജ്ഞനും കൂടിയായിരുന്നു. പേർഷ്യനിലും ഹിന്ദവിയിലും അദ്ദേഹം കവിതകൾ എഴുതി. ഖവ്വാലിയുടെ പിതാവായി ഖുസ്രുവിനെ പരിഗണിക്കപ്പെടുന്നു. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെ പേർഷ്യൻ, അറബിക് ഘടകങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയതിലുള്ള പ്രശസ്തിയും അദ്ദേഹത്തിനുള്ളതാണ്‌. "ഖയാൽ", "തരാന" തുടങ്ങിയ സംഗീത രീതികളുടെ ഉപജ്ഞാതാവും ഖുസ്രുവാണ്‌.
 (ഖയാൽ-ചിന്ത എന്നർത്ഥം വരുന്ന പദമാണ് ഖയാൽ.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതൽ എട്ടുവരി വരെയുള്ള കൃതികൾക്ക് വ്യക്തമായ ഈണം നൽകിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങൾ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനിൽക്കുന്നു.പതിനാറാം നൂറ്റാണ്ടിൽ അമീർ ഖുസ്രു ആണ് ഇതിന്റെ ആചാര്യൻ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയിൽ നിന്നും പ്രചോദനമുൾ‌ക്കൊണ്ടിട്ടുണ്ട്.

തരാന-കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക.കർ‌ണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.)
. തബലയുടെ കണ്ടുപിടുത്തവും പാരമ്പര്യമായി അമീർ ഖുസ്രുവിൽ ചാർത്തപ്പെടാറുണ്ട്. ഗസൽ,മസ്നവി,റൂബി,ദൊബെതി,തർ‍കിബൻദ് എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്.സിത്താർ രൂപകല്പന ചെയ്തിരിയ്ക്കുന്നതും അമീർ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.

ഗസലുകളുടെ ഘടന
ഒരു ഗസലുകൾ ഈരണ്ട് വരികൾ വീതം അടങ്ങിയ ഒരു കവിതയാ‍ണ്. ഇതിനെ ഷേറ്(couplets). ) എന്നു പറയുന്നത് ആ വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാ തരത്തിലുമുള്ള ഭാവതീവ്രതയും അവതരിപ്പിക്കാൻ ഈ രണ്ടു വരികളിലൂടെ കഴിയുന്നു. എല്ലാ ഷേറുകളും ഓരൊ കവിതകളാണ്. തുടര്ന്നു വരുന്ന വരികളെയൊ അതിനു മുന്പെയുള്ള വരികളെയൊ അതു ആശ്രയിക്കുന്നില്ല, അതുകൊണ്ട് തന്നെ ഓരൊ ഷേറുകളും പൂർണ്ണതയുള്ള ഓരോ കവിതകളാണ്. ഓരൊ ഗസലുകളും അതിന്റെ പൂർണ്ണതയിലെത്താൻ ചില നിബന്ധനകളുണ്ട്, എന്നാൽ മാത്രമേ അതിനെ പൂർണ്ണ‍മായി ഒരു ഗസലായി കണക്കുകൂട്ടാൻ സാധിക്കുകയുള്ളൂ.
ബെഹർ-ഒരു ഗസലിലുള്ള ഓരൊ ഷേറുകളിലുമൂള്ള വാക്കുകളുടെ എണ്ണം കൃത്യമായിരിക്കണം. ഉദാഹരണമായി ഒരു ഷേറിലെ ആദ്യത്തെ വരിയിൽ അഞ്ചു വാക്കുകളാണെങ്കിൽ രണ്ടാമത്തെ വരിയിലും അഞ്ചു വാക്കുകളുണ്ടായിരിക്കണം. വാക്കുകളുടെ എണ്ണം അനുസരിച്ചു ഷേറുകളെ മൂന്നായി തരം തിരിചിരിക്കുന്നു.
റാദിഫ്-വാക്കുകളെല്ലാം തന്നെ പരസ്പരം സാമ്യമുള്ളതായിരിക്കണം. അതുപോലെ തന്നെ ആദ്യത്തെ വരി അവസാനിക്കുന്ന വാക്കു കൊണ്ട് തന്നെയായിരിക്കണം രണ്ടാമത്തെ വരിയും അവസാനിക്കാൻ. ഗസലുകളുടെ തുടക്കം എല്ലാം തന്നെ റാദിഫിലായിരിക്കണം. ഈ വരികളെ മത്ല  എന്നു പറയുന്നു.
കാഫിയ-റാദിഫ് തുടങ്ങുന്നതിനു മുന്പെെ തന്നെ ഗസലുകളുടെ ഒരു രുപം നല്കുന്നതിനെയാണ് കാഫിയ എന്നു പറയുന്നത്. ഗസലുകൾ ഈ വരികളെ പിന്തുടരുകയാണ് പിന്നീട് ചെയ്യുന്നത്.
മക്ത-ഗസലുകളിലെ അവസാന ഷേറിനെയാൺ മക്ത എന്നു പറയുന്നത്. ആ ഗസൽ രചിച്ച ആളിനെക്കുറിച്ച് ഈ ഷേറിലുണ്ടായിരിക്കും. അവസാന ഷേറിലെവിടെയെങ്കിലും അതു തുടക്കത്തിലൊ, അതിന്റെ അവസാനത്തിലൊ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമൊ വ്യംഗ്യമായെങ്കിലും അതിന്റെ രചയിതാവിനെ സൂചിപ്പിച്ചിരിക്കും. പക്ഷെ ഗസലുകളിൽ ഇതൊരു നിർബന്ധമുള്ള ഭാഗമല്ല.
ഗസലുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ‍ഗമാൺ അടുത്തത്. തന്റെ ഭാവനയെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കണം ഷേറുകൾ ക്രമീകരിക്കേണ്ടത്. എന്നാൽ ആ ഗസലിന്റെ തനിമ നഷ്ടപെടുത്താതെ വേണം അതു ചെയ്യാൻ. നേരത്തെ പറഞ്ഞതുപോലെ ഷേറുകൾ നേരത്തെ ഉള്ള വരികളെയൊ തുടർന്നു വരുന്ന വരികളെയൊ ആശ്രയിക്കാത്തതിനാൽ ഷേറുകൾ എങ്ങനെ മാറ്റി മറിച്ചു വെച്ചാലും അതിന്റെ യഥാര്ത്ഥ ത്തിലുള്ള ആസ്വാദനം നമുക്കു ലഭിക്കുന്നു.
പ്രണയമാണ് ഗസലുകളുടെ മുഖമുദ്ര. സൂഫികളും മറ്റും ഗസലുകൾ ആലാപനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. മുഗൾ ചക്രവര്ത്തിമാരെല്ലാവരും തന്നെ ഗസലുകളുടെ പ്രിയപ്പെട്ട ആരാധകരായിരുന്നു. ആദ്യകാലങ്ങളിൽ ഗസലുകൾ രചിച്ചിരുന്നത് പേർഷ്യനിലും, ടർക്കിഷിലുമായിരുന്നു. ഇന്‌ഡ്യയിലെത്തിയതോടെ ഹിന്ദിയിലും ഉറുദുവിലും അതു രചിക്കാൻ തുടങ്ങി. ഏറ്റവും ഭാവസാന്ദ്രമായി ഗസലുകൾ രചിച്ചിരിക്കുന്നത് ഉറുദുവിലും പേർഷ്യനിലുമാണ്.


ഇന്ന് ഓഗസ്റ്റ് 15.............

സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ട് വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി. ഇപ്പോളിതാ നാം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നു. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം....ഉറക്കെ പറയാം,
 മേരാ ഭാത് മഹാന്‍

ജീവിതകാലം മുഴുവന്‍ പാപമോചനത്തിനിരന്നാലും ഒരുപക്ഷേ മതിയായെന്നു വരില്ല. കാരണം അത്രയും വലിയ തെറ്റാണല്ലോ പല മനുഷ്യരും ചെയ്തുകൂട്ടുന്നത്. എന്നാല്‍ പോലും നിരാശ പാടില്ല. സര്‍വ്വപാപങ്ങളും പൊറുക്കാന്‍ പറ്റിയ ധാരാളം അവസരങ്ങള്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. അബുഹുറൈറ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: റംസാന്‍ മാസം വന്നാല്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടയ്ക്കപ്പെടുകയും ചെയ്യും. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടും''. റംസാന്റെ പ്രഥമരാത്രിയില്‍ ഒരാള്‍ വിളിച്ചുപറയും: നന്മ കാംക്ഷിക്കുന്ന മനുഷ്യാ... മുന്നോട്ട്. തിന്മതേടുന്ന മനുഷ്യാ... നീ നിര്‍ത്ത്. അല്ലാഹു നരകത്തില്‍നിന്ന് മോചിപ്പിക്കുന്നവര്‍ ഏറെയുണ്ട്''. ഇങ്ങനെ എല്ലാ രാത്രിയിലും വിളിച്ചുപറയും.
അല്ലാഹുവിന്റെ മറ്റു ഗ്രന്ഥങ്ങളും അവതീര്‍ണ്ണമായത് റംസാനിലാണ്. ശഅബാന്‍ 30 ദിവസം പൂര്‍ത്തിയായതുകൊണ്ടോ, 29ന് മാസപ്പിറവി കാണുന്നതുകൊണ്ടോ വ്രതാനുഷ്ഠാനം നിര്‍ബന്ധമാകും. ഭഭപിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. പിറവി കണ്ടാല്‍ നോമ്പ് മുറിക്കുക. ആകാശം മേഘാവൃതമായാല്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കുക''. (നബിവചനം).
വ്രതാനുഷ്ഠാനംകൊണ്ട് വളരെ വലിയ വിഷമതകള്‍ ഉണ്ടായേക്കാവുന്ന ഘട്ടത്തിലെത്തിയ വൃദ്ധരും ആ വിധമുള്ള രോഗികളും നോമ്പനുഷ്ഠിക്കണമെന്നില്ല. ഇവരില്‍ വൃദ്ധര്‍ പിന്നീട് നോറ്റുവീട്ടേണ്ടതുമില്ല. ഒരിക്കലും ദേഭപ്പെടാത്ത രോഗം ബാധിച്ചു നോമ്പ് ഉപേക്ഷിച്ചയാളും നോറ്റു വീട്ടേണ്ടതില്ല. അത്തരക്കാര്‍ ഓരോ നോമ്പിനും പകരം നാട്ടിലെ സാധാരണ ആഹാരസാധനം 800 മി.ലി.വീതം സാധുക്കള്‍ക്ക് നല്‍കി പ്രായശ്ചിത്തം ചെയ്യണം. 132 കിലോമീറ്ററോ അതിലധികമോ ഉള്ള അനുവദനീയമായ യാത്ര ചെയ്യുന്നവര്‍ക്കും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. എന്നാല്‍ വൈഷമ്യങ്ങളില്ലാത്ത യാത്രയാണെങ്കില്‍ അനുഷ്ഠിക്കലാണ് ഉത്തമം. യാത്രകാരണം ഉപേക്ഷിച്ച നോമ്പുകള്‍ പിന്നീട് നോറ്റുവീട്ടണം. തങ്ങളുടെയോ കുഞ്ഞുങ്ങളുടെയോ പേരില്‍ ഭയപ്പാടുള്ള ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നോമ്പ് ഉപേക്ഷിക്കാം. കുട്ടികളുടെ പേരില്‍ വിഷമമോര്‍ത്ത് നോമ്പ് ഒഴിവാക്കിയ ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഓരോ ദിവസത്തിനും 800 മി.ലി. നാട്ടിലെ സാധാരണ ആഹാരസാധനങ്ങളില്‍ നിന്ന് പ്രായശ്ചിത്തം നല്‍കേണ്ടതാണ്. അതിശക്തമായ വിശപ്പും ദാഹവും അനുഭവപ്പെട്ട് കഷ്ടപ്പെടുന്നവര്‍ക്കും ആദരണീയമെന്ന് ഗണിക്കപ്പെടുന്ന ഒരു ജീവിയെ രക്ഷിക്കാന്‍വേണ്ടിയും നോമ്പ് ഒഴിവാക്കാം. പിന്നീട് നോറ്റുവീട്ടണമെന്ന് മാത്രം.
ഖുര്‍ആന്‍ പാരായണം അധികമാക്കുക എന്നാണ് നബിവചനം. നിങ്ങള്‍ ഖുര്‍ആന്‍ ഓതുക, അതിനെ പാരായണം ചെയ്തവര്‍ക്ക് അന്ത്യനാളില്‍ അത് ശുപാര്‍ശക്കാരനാകും''(ഹദീസ്). ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കലും വ്രതാനുഷ്ഠാനികളെ നോമ്പുതുറപ്പിക്കലും പള്ളിയില്‍ ഭജനമിരിക്കലും (ഇഅ്തിക്കാഫ്) സവിശേഷ പുണ്യമുള്ള കാര്യങ്ങളാണ്. വിശുദ്ധമാസത്തിലെ പ്രത്യേക നിസ്‌കാരമാണ് തറാവീഹ്. വിശ്വസിച്ചും പ്രതിഫലമാഗ്രഹിച്ചും ഒരാള്‍ റമദാനില്‍ നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.''
പാപങ്ങളില്‍ മുഴുകിജീവിക്കുന്ന മനുഷ്യസമൂഹം അവര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് കയ്യും കണക്കുമില്ല. പാപങ്ങള്‍ പേറി അവര്‍ പ്രയാണം തുടരുന്നു. ജീവിതം നിസാരമാണെങ്കിലും ധാരാളം മനുഷ്യര്‍ ധിക്കാരികളും അഹങ്കാരികളുമാകുന്നു. കാരുണ്യവാനായ അല്ലാഹു മനുഷ്യനോട് കൃപയുള്ളവനാണ്. പാപമോചനത്തിനായി അഭ്യര്‍ത്ഥിക്കുവാനാണ് മനുഷ്യനോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ പാപമോചനത്തിനിരന്നാലും ഒരുപക്ഷേ മതിയായെന്നു വരില്ല. കാരണം അത്രയും വലിയ തെറ്റാണല്ലോ പല മനുഷ്യരും ചെയ്തുകൂട്ടുന്നത്. എന്നാല്‍ പോലും നിരാശ പാടില്ല. സര്‍വ്വപാപങ്ങളും പൊറുക്കാന്‍ പറ്റിയ ധാരാളം അവസരങ്ങള്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിലേറ്റവും പ്രാധാന്യമുള്ളതാണ് ലൈലത്തുല്‍ ഖദ്ര്‍ (റമദാനിലെ ഒരു നിശ്ചിതരാവ്). കഴിഞ്ഞകാലത്തെ പല സമുദായങ്ങളിലും ആയിരത്തിലേറെ വര്‍ഷങ്ങള്‍ ജീവിച്ച് അല്ലാഹുവിനെ അനുസരിച്ചു സല്‍കര്‍മ്മങ്ങളില്‍ കഴിഞ്ഞിരുന്ന മഹാന്മാരുണ്ടായിരുന്നു. അല്ലാഹു ദീര്‍ഘായുസ്സ് നല്‍കിയ അവര്‍ക്ക് കൂടുതല്‍ പുണ്യം നേടാന്‍ അവസരമുണ്ടാക്കി. അറുപതോ എഴുപതോ വര്‍ഷം മാത്രം ജീവിക്കുന്ന നമുക്കും അത്തരത്തിലുള്ള പുണ്യങ്ങള്‍ നേടാന്‍ അവസരം അല്ലാഹു നല്‍കി. അല്‍പ്പായുസ്സുകൊണ്ട് അത്യുന്നതപദവികള്‍ നേടിയെടുക്കാന്‍ സര്‍വ്വശക്തനായ അല്ലാഹു മുഹമ്മദ് നബി(സ.അ.)യുടെ അനുയായികള്‍ക്ക് കനിഞ്ഞേകിയതാണ് നിശ്ചിതരാവ്(ലൈലത്തുല്‍ ഖദ്ര്‍). ആ രാത്രിയില്‍ അല്ലാഹുവിന്റെ മലക്കുകള്‍ ഭൂമിയിലിറങ്ങുന്നു. റംസാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിക്കാന്‍ നബി(സ.) പറഞ്ഞിരിക്കുന്നു. നബി(സ.) പറഞ്ഞു: ഈ വിശുദ്ധ മാസം നിങ്ങള്‍ക്ക് സമാഗതമായിരിക്കുകയാണ്. ഇതില്‍ ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായൊരു രാത്രിയുണ്ട്. ആര്‍ക്കെങ്കിലും അതു നഷ്ടപ്പെട്ടാല്‍ അവന് അഖിലവും നഷ്ടമാണ്. അതിന്റെ പുണ്യം നിര്‍ഭാഗ്യവാന്മാര്‍ക്കല്ലാതെ നഷ്ടപ്പെടുകയില്ല.''
ആരാധനകള്‍ സ്വശരീരങ്ങളിലും ആത്മാവിലും വരുത്തുന്ന വിശുദ്ധി വഴി പൊതുസമൂഹത്തിലും നന്മയുടെ പ്രതിഫലനങ്ങള്‍ അനുഭവപ്പെടുന്നു. ഉപവാസ കാലത്തെ നിയന്ത്രണങ്ങള്‍ പരിശോധിക്കപ്പെടുക. പൊതുസമൂഹത്തിന് അതുവഴിലഭിക്കുന്ന ധാരാളം നല്ല സന്ദേശങ്ങള്‍ കാണാന്‍ കഴിയും. മാനവസമൂഹത്തിന്റെ സമാധാനവും ഐശ്വര്യവുമാണ് ഇസ്ലാം വിഭാവനം ചെയ്തിട്ടുള്ളത്. ഇസ്‌ലാമിലെ ക്രിമിനല്‍സിവില്‍ നിയമങ്ങള്‍ പരിശോധിച്ചാലും ഇതു വ്യക്തമാകും.
മനുഷ്യരുടെ ചെറിയ പ്രയാസങ്ങള്‍ പോലും പരിഹരിക്കുന്നത് ഏറെ പുണ്യമുള്ള സല്‍കര്‍മ്മമാണെന്ന് തിരുവചനമുണ്ട്. തന്റെ സഹോദരന് നല്‍കുന്ന പുഞ്ചിരിക്ക് ദാനത്തിന്റെ പദവിയാണ് പ്രവാചകന്‍ നല്‍കിയത്. മതത്തിന്റെ ശാസനകളും ആരാധനകളും സല്‍സ്വഭാവികളെ സൃഷ്ടിക്കുന്നതിന് കൂടിയുള്ളതാണ്. എന്റെ ബാഹ്യശരീരം ഭംഗിയാക്കിയപോലെ എന്റെ സ്വഭാവവും നീ ഭംഗിയാക്കണമേ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ജനങ്ങളോടുള്ള ഇടപെടലുകള്‍ അവര്‍ക്ക് ഗുണവും സന്തോഷവും നല്‍കുന്ന വിധമാവണം.
വിശുദ്ധ റംസാനിലെ പുണ്യമുള്ള ഉപവാസം മതിയായ കാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടിവന്നാല്‍ പ്രായശ്ചിത്തമായി 800 മി.ലിറ്റര്‍ ധാന്യം സാധുക്കള്‍ക്ക് നല്‍കണമെന്ന കര്‍മ്മശാസ്ത്ര വിധിയില്‍നിന്ന് സമൂഹവുമായി എത്രവലിയ ബന്ധമാണ് സ്ഥാപിക്കപ്പെടേണ്ടതെന്ന് തിരിച്ചറിയാനാവും. മനുഷ്യരില്‍ നിയന്ത്രണം വരുത്തുന്നത് മറ്റുള്ളവര്‍ക്ക് ഗുണം വരാനാണ്. തിരക്കുപിടിച്ച ഒരു അങ്ങാടിയില്‍വാഹനങ്ങള്‍ക്ക് അധികാരികള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഉപകാരത്തിനാണല്ലോ.
മാനവസമൂഹം വളര്‍ന്നുവലുതായി ഇപ്പോള്‍ 600 കോടിയിലധികമായി. അവര്‍ ചന്ദ്രനില്‍പോലും താമസസൗകര്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ബഹിരാകാശത്തില്‍ പാറിപ്പറന്നു നടന്നുതുടങ്ങി. കരയും കടലും അതിലെ പ്രതിഭാസങ്ങളും കണ്ടെത്താനും, ഉപയോഗപ്പെടുത്താനും അവര്‍ക്ക് സാധ്യമായി. ഈ മഹാപ്രവാഹത്തിനിടയില്‍ വരാനിടയുള്ള മത്സരവും സംഘര്‍ഷങ്ങളും തടയാനോ, നീതിബോധത്തോടെ വിഷയങ്ങളെ സമീപിക്കാനോ ശുദ്ധഹൃദയങ്ങള്‍ക്കേ കഴിയൂ. അത്തരം മനസ്സുകളെയാണ് കാലം കാത്തുനില്‍ക്കുന്നത്. മനുഷ്യസമൂഹം എത്രയൊക്കെ വളര്‍ന്നാലും അവരുടെ അന്വേഷണം എത്ര ഉയര്‍ന്നാലും അവര്‍ മനുഷ്യരാണ്; അഥവാ സൃഷ്ടികളാണ്. ഉദാഹരണങ്ങളധികമാണ്. നാം ആര്‍ജ്ജിച്ച എല്ലാ സാങ്കേതിക അറിവുകളും നമ്മുടെ മുഴുവന്‍ ലാബുകളും ശ്രമിച്ചാലും ഒരുതുള്ളി ജീവരക്തം കൃത്രിമമായി ഉല്‍പ്പാദിപ്പിക്കാനാവില്ല. ഇന്ത്യയില്‍ തന്നെ വര്‍ഷത്തില്‍ 60 ലക്ഷം ബോട്ടില്‍ രക്തം ആവശ്യമാണെന്ന് അധികാരികള്‍ പറയുന്നു. സ്രഷ്ടാവായ അല്ലാഹുവിന് കീഴ്‌പ്പെടാനും നിയന്ത്രണം പാലിച്ചു സമൂഹജീവിതം സുരക്ഷിതമാക്കാനും റംസാന്‍ വിശ്വാസികള്‍ക്ക് പാഠം നല്‍കുന്നുണ്ട്.
ചിലരെങ്കിലും കടുത്ത നിയന്ത്രണം ആവശ്യമാണോ എന്ന് ചിന്തിക്കുന്നവരാണ്. വനാന്തര്‍ഭാഗങ്ങളില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കുപോലും അവരുടേതായ നിയന്ത്രിതമേഖലകളുണ്ട്. ഇഴജന്തുക്കള്‍ക്കും പറവകള്‍ക്കും സ്വയം തീര്‍ത്ത മേഖലകള്‍. കടല്‍ജീവികള്‍ക്കും നിയന്ത്രണരേഖകളുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ജീവികളുടെ ആവാസവ്യവസ്ഥ ഉറപ്പുവരുത്തുന്നതിനും, വംശനാശം ഇല്ലാതാക്കുന്നതിനുമുള്ള ദൈവനിശ്ചയങ്ങളാണ്. പ്രതിഭാസങ്ങളൊക്കെ നിയന്ത്രിതമാവണമെന്നതാണ് പ്രപഞ്ച വ്യവസ്ഥ തന്നെ. സൂര്യനും ചന്ദ്രനും നിശ്ചിത സഞ്ചാരപഥത്തിലൂടെ മാത്രം ചലിക്കുന്നതില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. പ്രാപഞ്ചിക വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ സമ്പൂര്‍ണ്ണ നാശമാണ് സംഭവിക്കുക. ഈ അടിസ്ഥാനതത്ത്വമാണ് ലോകത്തിന്റെ നിലനില്‍പ്പിന്റെ സിദ്ധാന്തം.
നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയവയിലൂടെ അനിയന്ത്രിത സമൂഹത്തെ ഇല്ലാതാക്കുകയാണ് ഇസ്‌ലാം. അനിയന്ത്രിതസമൂഹത്തിന്റെ അവസാനം ഭമാസ് ഹിസ്റ്റീരിയ' (കൂട്ടഭ്രാന്ത്)യിലായിരിക്കുമെന്ന് സമൂഹശാസ്ത്രപഠനത്തിലേര്‍പ്പെട്ടവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
വ്രതം വിശുദ്ധിയാണെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. റംസാന്‍ ഒരു ആഘോഷകാലമല്ല. അതൊരു പരീക്ഷണനിരീക്ഷണനിയന്ത്രണപരിശീലന കാലമാണ്. വിശ്വാസികളുടെ ഈ ത്യാഗം വഴി പൊതുസമൂഹത്തിന് ലഭിക്കുന്നത് നന്മയുടെ സന്ദേശങ്ങളാണ്. ഓരോ റംസാനിലും ലോക മുസ്‌ലിംകള്‍ നല്‍കുന്ന ദാനംതന്നെ ഇതിനുള്ള സാക്ഷ്യമാണ്. എല്ലാ മനസ്സുകളിലും കരുണയും സഹാനുഭൂതിയും തളിര്‍ക്കുന്ന കാലമാണ് റംസാന്‍. നാവും മസ്തിഷ്‌കവും മനസ്സും നിയന്ത്രിച്ച് അല്ലാഹുവിന് കീഴ്‌പ്പെട്ട് കൂടുതല്‍ കരുത്തുനേടാന്‍ വിശ്വാസികള്‍ കഠിനശ്രമങ്ങള്‍ നടത്തുന്ന കാലം തീര്‍ച്ചയായും മാനവസമൂഹത്തിന് നന്മകള്‍ നല്‍കുന്ന സന്തോഷത്തിന്റെ നാളുകള്‍
മനസ് ഏകാഗ്രമാക്കാനുള്ള അവസരമാണ് പരിശുദ്ധ നോമ്പ്കാലം. ദൈവപ്രീതി മാത്രം ലക്ഷ്യം വച്ച് ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനാ നിരതമായ മനസോടെ മുസ്ലീങ്ങള്‍ 30 ദിവസത്തെ നോമ്പ് ആചരിക്കുന്നു. ആന്തരികമായ അച്ചടക്കമാണ് നോമ്പിന്റെ ലക്ഷ്യം.
പരമകാരുണികനായ അല്ലാഹുമായുള്ള ആത്മസംസര്‍ഗമാണ് വ്രതം. മറ്റ് ആരാധനാക്രമങ്ങളെപ്പോലെ അതിന് പ്രത്യക്ഷമായ ചടങ്ങുകളില്ല.
റംസന്‍ വ്രതം വിശുദ്ധ ഖുറാന്‍ അവതരിച്ചതിന്റെ വാര്‍ഷികാഘോഷം കൂടെയാണ്. മാനവകുലത്തിന് മാര്‍ഗദര്‍ശകമായി വന്ന ഖുറാന്റെ അനുപമവും അതുല്യവുമായ മഹത്വം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന് ഉടയവനോട് അടിമയ്ക്കുള്ള കൃതജ്ഞതാ പ്രകാശനം കൂടെയാണ് നോമ്പിലൂടെ സാധ്യമാകുന്നത്.
തികച്ചും അത്മീയമായ ഒരനുഷ്ഠാനമാണ് നോമ്പെങ്കിലും റംസാന്‍ വ്രതം മുസ്ലീങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പരമകാരുണികനുമായി എപ്പോഴും സംസര്‍ഗത്തിലാകുന്ന വിശുദ്ധ ദിനങ്ങള്‍ .

ല ഇലാഹ് ഇല്ലലാഹ്...മുഹമ്മദുര്‍ റസൂലില്ലാഹ്

അറബ് ലോകത്തെ, ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവി ആരാകുന്നു എന്ന്‍ 2008 ആഗസ്ത് ഒമ്പതു വരെ നമുക്ക് പറയാനുണ്ടായിരുന്നത് മഹ്മൂദ് ദര്‍വീഷ് എന്നായിരുന്നു. സാമ്രജ്യത്വത്തിന്നെതിരെയും അധിനിവേശത്തിനെതിരേയും നിരന്തരമായി പോരാടിയ ഈ പാലസ്തീന്‍ കവി തന്റെ അരുപത്തിയെഴാം വയസ്സില്‍ ഹൃദയ ശസ്ത്ര ക്രിയയെ തുടര്‍ന്ന്‍ അന്തരിച്ചു. ഫലസ്തീന്റെ ദേശീയ കവിയായി പരിഗണിക്കപ്പെടുന്ന ദാർ‌വീഷ് തന്റെ സാഹിത്യ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏഥൻ നഷ്ടം, ജനനം, ഉയിർത്തെഴുന്നേല്പ്,വിപ്രവാസം,ജന്മഗേഹം നഷ്ടപ്പെട്ടവരുടെ മനോവ്യഥ തുടങ്ങിയവയുടെ രൂപകമായിട്ടാണ്‌ ദാർ‌വീഷിന്റെ സൃഷ്ടികളിൽ ഫലസ്തീൻ കടന്നുവരുന്നത്. കുടിയിറക്കപെട്ട കണ്ണുനീരാണു ദാര്‍വീഷിന്റെ കവിതകളിലെ തീയായി കത്തിപടരുന്നത്. കണ്ണുനീര്‍ത്തുള്ളികളെ മുഴുവന്‍ തീത്തുള്ളികളാക്കിത്തീര്‍ക്കുന്ന വിമോചനത്തിന്റെ കരുത്താണതില്‍ നിന്നുകുതറുന്നത്.അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും തടവറകളിലെക്കും സമാനതകളില്ലാത്ത പീഡനങ്ങളിലേക്കും വെട്ടിചുരുക്കപ്പെട്ട ഒരു രാജ്യതിന്റെ ഇപ്പോഴും സ്പന്ദിക്കുന്ന ഹ്രിധയ സത്യമാണ് ആവിഷ്കരിക്കുന്നത്. സാമ്രജ്യത്വത്തിനും സയണിസത്തിനും മുന്‍ബില്‍ സ്രഷ്ടാന്ഗ്ഗം പ്രണമിക്കാന്‍ സന്നദ്ധമല്ലാത്ത പലസ്തീന്‍ വിമോചനസമരത്തിന്റെ പതാകയാണതില്‍ നിന്നും ഉയര്‍ന്നുവരുന്നത്. 'സ്വന്തം മുറിവ് തേടുന്ന ഒരു ചോരത്തുള്ളിയുടെ' അസ്വസ്ത്ഥകളില്‍ വച്ചാണ് സ്നേഹസാന്ദ്രമായ ഒരു ലോകത്തെകുറിച് ദാര്‍വീഷ് സ്വപ്നം കാണുന്നത്. 'ഗാസ ഓറന്ചുകള്‍ വില്‍ക്കുന്നില്ല, അവ ടിന്നുകളിലാക്കിയ അവളുടെ രക്തമാകുന്നു' എന്ന ഉള്ളം പിളര്‍ക്കുന്ന പരമാര്‍ഥത്തെ പലസ്തീന്‍ വിമോചന പ്രക്ഷോഭത്തിന്റെ ഊര്‍ജ്ജമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്‍ മഹ്മൂദ് ദാര്‍വീഷ് പലസ്തീന്‍ പ്രതിരോധ സമരത്തിന്റെ അത്യുജ്ജല പ്രതീകമായി മാറിയത്

ഇന്ന് ഒക്ടോബര്‍ 9, ആ മഹാനായ കവിയെ അദ്ദേഹത്തിന്റെ പ്രതീക്ഷ എന്ന കവിതയിലൂടെ ഞാന്‍ സ്മരിക്കുന്നു......

പ്രതീക്ഷ(മഹ്‌മൂദ്‌ ദർവീശ്‌)

നിങ്ങളുടെ പാത്രത്തിൽ
തേനിന്റെ അംശം ബാക്കിയുണ്ടാവുമ്പോഴെല്ലാം
അതിൽ വന്നു വീഴാതിരിക്കാൻ
ഈച്ചകളെ നിങ്ങൾ ആട്ടിയോടിക്കുക.
നിങ്ങളുടെ മുന്തിരിവള്ളിയിൽ
കുലകൾ ഉള്ളപ്പോഴെല്ലാം
അതു പഴുത്തു പാകമായിത്തീരാൻ
തോട്ടം സൂക്ഷിപ്പുകാരാ,
കുറുക്കന്മാരെ തുരത്തിയോടിക്കുക
നിങ്ങളുടെ കുടിലിൽ
പായയും വാതിലും ഉള്ള കാലത്തൊക്കെയും
മരംകോച്ചുന്ന തണുപ്പേൽക്കാതെ
നിങ്ങളുടെ കുഞ്ഞുങ്ങൾ ഉറങ്ങാനായി
വാതിലുകൾ അടച്ചു വെക്കുക.
നിങ്ങളുടെ ഹൃദയത്തിൽ
രക്തം സ്രവിക്കുന്ന കാലത്തോളം
പിതാക്കന്മാരേ,
നിങ്ങളതു ചിന്തരുത്‌;
കാരണം നിങ്ങളുടെ ഉദരത്തിൽ
ഒരു കുഞ്ഞ്‌ വളരുന്നുണ്ട്‌
നിങ്ങളുടെ അടുപ്പിൽ വിറകും,
കഹ്‌വയും
ഒരു കെട്ട്‌ വിറകും
ഉള്ള കാലത്തൊക്കെയും.............

-ശിയാസ് ഇബ്രാഹീം

ലീ ഫിദല്‍ കാസ്ട്രൊക്കൊപ്പം -1965
കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജീവിതം പകര്‍ത്തിയ വിഖ്യാത ഫോട്ടോഗ്രാഫര്‍ ലീ ലോക്ക്‌വുഡ് (78) അന്തരിച്ചു. ഫോട്ടോഗ്രാഫിയെ സാമൂഹികമാറ്റത്തിനുള്ള ഉപാധിയായിക്കണ്ട ലീ 1965 ല്‍ ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്‌ട്രോയുമായി നടത്തിയ ദീര്‍ഘ അഭിമുഖത്തിലൂടെയാണ് പ്രശസ്തനായത്. കാസ്‌ട്രോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ താല്‍പര്യത്തോടെയാണ് ലോകം വായിച്ചത്. വിയറ്റ്‌നാമിലെ യുദ്ധത്തടവുകാരുടെ അവസ്ഥ പകര്‍ത്തിയ ചിത്രങ്ങളും ഏറെ പ്രസിദ്ധമാണ്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായിരുന്ന ലീയുടെ ചിത്രങ്ങള്‍ ബ്ലാക്ക് സ്റ്റാര്‍ ഏജന്‍സി വഴിയാണ് ലോകത്തിലെ വിവിധ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. 'കാസ്‌ട്രോസ് ക്യൂബ, ക്യൂബാസ് ഫിഡല്‍' തുടങ്ങി നിരവധി പുസ്തകങ്ങളെഴുതിയിട്ടുണ്ട്.


വിയറ്റ്‌നാം യുദ്ധം ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ലീ അവിടെയെത്തുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ഒരു വിദേശപൗരന് വിയറ്റ്‌നാമില്‍ പടങ്ങളെടുക്കാന്‍ അവസരം ലഭിച്ചത്.കനത്ത നിയന്ത്രണങ്ങളോടെയാണ് ലീക്ക്‌ന് വിയറ്റ്‌നാമില്‍ സഞ്ചരിക്കാനായത്. സര്‍ക്കാര്‍ പ്രതിനിധി എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എങ്കിലും വിലക്കുകളെ മറികടന്ന് അദ്ദേഹം മികച്ച പടങ്ങളെടുത്തു. ഇതിനായി വിയറ്റ്‌നാമില്‍ പതിനായിരത്തോളം മൈല്‍ യാത്ര ചെയ്തു. അമേരിക്കന്‍ ബോംബിങ്ങില്‍ തകര്‍ന്നടിഞ്ഞ മനോഹര രാജ്യത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ഇതു വഴി പുറംലോകം കണ്ടത്. 1932ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ലീ കുട്ടിക്കാലത്തേ ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം കാണിച്ചിരുന്നു.കുറച്ചു കാലം പട്ടാളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലോക യുദ്ധാനന്തര ജര്‍മന്‍ ഭരണകൂടത്തിനെതിരെ വിചിത്ര രീതികളിലൂടെ പ്രതിഷേധമുയര്‍ത്തി 60കളിലെ യുവത്വത്തെ സ്വാധീനിച്ച തീവ്ര ഇടതു ബുദ്ധിജീവി ഫ്രിറ്റ്‌സ് ട്യൂഫല്‍ (67) നിര്യാതനായി. പാര്‍കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന് വര്‍ഷങ്ങളായി ഒതുങ്ങിക്കഴിയുകയായിരുന്നു ട്യൂഫല്‍.

ഹിംസയുടെ മാര്‍ഗം വെടിഞ്ഞ് തമാശകളിലൂടെ വ്യവസ്ഥിതിയെ ആക്രമിക്കുക എന്ന നിലപാടുമായാണ് എഴുത്തും നാടകവും തെരുവു പ്രക്ഷോഭവുമായി 60കള്‍ കീഴടക്കിയ ട്യൂഫലിന്റെ അരങ്ങേറ്റം. കേക്കും പുഡിങ്ങും നിറച്ച ബോംബുകള്‍ പ്രമുഖര്‍ക്ക് വലിച്ചെറിയുന്നതായിരുന്നു ട്യൂഫല്‍ തുടക്കമിട്ട കമ്യൂണ്‍ വണ്‍ എന്ന സംഘടനയുടെ രീതി. എന്നാല്‍, പിന്നീട് അക്രമ രാഷ്ട്രീയത്തിലൂന്നുന്ന സംഘടനകളിലേക്ക് അദ്ദേഹം ചുവടുമാറി.
പില്‍ക്കാലത്ത്, തീവ്ര നിലപാടുകള്‍ കൈയൊഴിഞ്ഞ് ജീവിതത്തെ തമാശയോടെ കാണുന്ന ലാഘവത്വത്തിലേക്ക് അദ്ദേഹം മടങ്ങി. നര്‍മം ആയുധമാണെന്ന് പ്രഖ്യാപിച്ച ട്യൂഫല്‍ 'ഫണ്‍ ബോംബര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി തവണ ജയില്‍വാസം അനുഷ്ഠിച്ച ട്യൂഫല്‍ പശ്ചിമ ജര്‍മനി നാസിസത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായി കൈയൊഴിഞ്ഞില്ലെന്ന പക്ഷക്കാരനായിരുന്നു. ഇറാന്‍ ഭരണാധികാരി റിസാഷാ പഹ്‌ലവിയുടെ ജര്‍മന്‍ സന്ദര്‍ശനം വെറും തമാശയാണെന്ന് പ്രഖ്യാപിച്ച് പുഡിങ് ബോംബുകളെറിഞ്ഞതിനാണ് ട്യൂഫല്‍ ആദ്യം ജയിലിലായത്. പിന്നീട്, ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അദ്ദേഹം മാറി.
1967ല്‍ ജര്‍മനി സന്ദര്‍ശിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഹ്യൂബര്‍ട്ട് ഹംഫ്രിയെ വധിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതോടെയാണ് ചെമ്പന്‍ താടിയും നീളന്‍ മുടിയുമുള്ള ഈ വട്ടക്കണ്ണടക്കാരന്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്.

ഹംഫ്രിക്കെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 11 പേരില്‍ പ്രമുഖന്‍ ഫ്രിറ്റ്‌സ് ആയിരുന്നു.

ബൂര്‍ഷ്വാ കുടുംബ സങ്കല്‍പങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി 67ല്‍ രൂപവത്കൃതമായ കമ്യൂണ്‍ വണ്‍ എന്ന സംഘടനയിലെ അംഗമെന്ന നിലയില്‍ നടത്തിയ ഇടപെടലുകളാണ് അക്കാലത്ത് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
സ്വകാര്യത അനാവശ്യമാണെന്ന് വാദിച്ച് വാതിലില്ലാത്ത കക്കൂസുകളും കുളിമുറികളും ഈ സംഘം ഉപയോഗിച്ചു.

അതിന്റെ വക്താവ് ഫ്രിറ്റ്‌സ് ആയിരുന്നു. ആര്‍ക്കും എന്തും ചെയ്യാമെന്നതായിരുന്നു ഇവരുടെ വാദം. ആക്ഷേപവും പ്രകോപനവുമടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അക്കാലത്ത് കമ്യൂണ്‍ വണ്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഭരണകൂടത്തെയും സമൂഹത്തെയും വെല്ലുവിളിക്കുന്ന തന്റെ വ്യവസ്ഥാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി തവണ ഫ്രിറ്റ്‌സ് തടവിലാക്കപ്പെട്ടു. മനോവിജ്ഞാനീയവും മാവോയിസവും ഒരേപോലെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്‍േറത്.

1975ല്‍ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂനിയന്റെ നേതാവ് പീറ്റര്‍ ലോറന്‍സിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചതിന് ഫ്രിറ്റ്‌സ് അറസ്റ്റ് ചെയ്യപ്പെട്ടു. അഞ്ചുവര്‍ഷം വിചാരണ കാത്ത് ജയിലില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വിട്ടയച്ചത്. കൊള്ള, ആയുധ നിയമങ്ങള്‍, കുറ്റവാളി സംഘങ്ങളുമായുള്ള ബന്ധം മുതലായവയും ഫ്രിറ്റ്‌സിന് മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്.

1982ല്‍ ടെലിവിഷന്‍ ചര്‍ച്ചക്കിടെ അന്നത്തെ പശ്ചിമ ജര്‍മന്‍ ധനമന്ത്രിയെ അദ്ദേഹം ചായം തളിച്ചത് വാര്‍ത്തയായിരുന്നു. 84ല്‍ ലണ്ടനിലെത്തിയ ട്യൂഫല്‍ സഹകരണ ബേക്കറി സ്ഥാപിച്ചു. വീണ്ടും ജര്‍മനിയിലെത്തിയ ട്യൂഫല്‍ ബദല്‍ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.


എനിക്കിപ്പോൾ
കടൽ കാണുന്നതിനോ,
ആകാശത്തിലേക്കു
നോക്കുന്നതിനോ ആകുന്നില്ല.
തടവറകളും
ഇതുപോലെയാകുമോ..?
നക്ഷത്രമില്ലാതെ...
ആകാശമില്ലാതെ...
മതിലുകളാൽ
ബന്ധനങ്ങളാൽ
ചുറ്റപ്പെട്ട്‌...
ഈ രാത്രി
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം.............


...............ഈ മിന്നാമിനുങ്ങ് ഇനി രോഗങ്ങളും വൈകല്യങ്ങളും ഇല്ലാത്ത ലോകത്തില്‍
ഇനി നീ പാറി പറക്കുക......
കണ്ണീരോടെ ആദരാഞ്ജലികള്‍... .....


രമ്യയുടെ ശലഭായനം എന്ന ബ്ലോഗ്  -
shalabhaayanam.blogspot.com


രമ്യക്കുട്ടീ ഇനിയും നിന്നെ ഞങ്ങള്‍ ജീവിപ്പിക്കും നിന്റെ ശലഭായനത്തിന്റെ ഒര്‍മകളിലൂടെയും അതിന്റെ മനോഹര സ്രിഷ്ട്ടികളിലൂടെയും-ശിയാസ്

അസത്യത്തെ വ്യാജപ്രജാരണങ്ങളിലൂടെ സത്യമായി എഴുന്നള്ളിക്കാനാവുമെന്ന തത്ത്വം വികസിപ്പിച്ചതില്‍ പ്രമുഖന്‍ ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായ ജോസഫ് ഗീബല്‍സാണ്, തന്റെ വകുപ്പിന്റെ പേരില്‍ 'പ്രചാരണം' എന്ന വാക്ക് ചെര്‍ക്കുന്നതിനോട് ഗീബല്‍സിന്‍ യോജിപ്പുണ്ടായിരുന്നില്ല. വാര്‍ത്തയുടെ കൂടെ അഭിപ്രായങ്ങള്‍ കൊടുക്കുന്നത് ശരിയല്ലെന്നും വാര്‍ത്തയില്‍ തന്നെ അഭിപ്രായം അലിഞ്ഞു ചേര്‍ന്നിരിക്കണമെന്നുമായിരുന്നു ഗീബല്‍സിന്റെ വാദം. ഒരു കളവ്, സത്യമെന്ന പോലെ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായി മാറും എന്നും ഗീബല്‍സ് പറയുകയുണ്ടായി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു മുമ്പിലെ വിലങ്ങുതടികളെ തട്ടിമാറ്റാന്‍ ഗീബല്‍സ് ഏതറ്റംവരെ പോകാനും തയ്യാറായിരുന്നു. ബ്രെഹ്റ്റ്, തോമസ് മന്‍ തുടങ്ങിയവരുടെ ക്രിതികള്‍ ചുട്ടുകരിക്കാന്‍്‌ ഗീബല്‍സ് വിദ്യാര്‍ഥികളെ പ്രേരിപ്പിചത് അതിനാലാണ്.
പ്രചാരണത്തെക്കുറിച്ചുള്ള ഗീബല്‍സിന്റെ പ്രസിദ്ധമായ ഒരു വാചകം ഇങ്ങനെയാണ്: "വിപ്ലവം നടത്താന്‍ രണ്ട് വഴികളുണ്ട്, പ്രതിപക്ഷത്തെ തോക്കുകാരുടെ മേന്മ അവരെ കൊണ്ട് അംഗീകരിപ്പിക്കുംവരെ യന്ത്രതോക്കുകള്‍കൊണ്ട് വെടിവച്ചുകൊണ്ടിരിക്കാം എന്നതാണ്‍ ലളിതമായ ഒന്നാമത്തെ മാര്‍ഗ്ഗം, മറിച്ച് രാഷ്ട്രത്തെ ഒരു മാനസിക വിപ്ലവത്താല്‍ മാറ്റിമറിക്കുകയും അങ്ങനെ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുന്നതിന്‍ പകരം സ്വപക്ഷമായി മാറ്റുകയും ചെയ്യാം. ഞങ്ങള്‍ നാഷണല്‍ സോഷ്യലിസ്റ്റുകള്‍ രണ്ടാമത്തെ വഴിയാണ്‍ സ്വീകരിച്ചിരിക്കുന്നത്. അത് പിന്തുടരാനുദ്ദേഷിക്കുകയും ചെയ്യുന്നു". എന്നാല്‍ നാസികള്‍ ഒടുവില്‍ ഉന്മൂലനത്തിന്റെ പാത പിന്തുടരുകയും പ്രചാരണമെന്ന രണ്ടാമത്തെ മാര്‍ഗത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നത് ചരിത്രം. പ്രചാരണത്തെ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാനാവാത്ത വിധം ഗോപ്യമാക്കുന്ന നാസി രീതി പില്‍ക്കാല മുതലാളിത്ത, സാമ്രാജ്യത്വശക്തികള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. സത്യസന്ധതയെയും ജനാധിപത്യത്തെയും സുതാര്യതയെയും ഭയക്കുന്ന സാമ്രജ്യത്വ ശക്തികള്‍ക്ക് ഗീബല്‍സിയന്‍ പാടം തികച്ചും അനുയോജ്യമത്രെ. അദ്രിശ്യമായ സാന്നിധ്യം എന്നത് മാധ്യമങ്ങളുടെ മാത്രമല്ല, അധികാര ഘടനയുടെ കൂടി രീതിയായികാണണമെന്ന് പറഞ്ഞ സാമ്രാജ്യത്വാനുകൂല ചിന്തകന്മാരുണ്ട്. സാമുവല്‍ ഹണ്ടിംഗ്ടണ്‍ അമേരിക്കന്‍ അധികാരത്തെകുറിച്ച് സ്വപ്നം കാണുന്നത് ഇങ്ങനെയാണ്: "അമേരിക്കന്‍ അധികാരത്തിന്റെ ശില്‍പ്പികള്‍ അനുഭവവേദ്യവും എന്നാല്‍ അദ്രിശ്യവുമായ ഒരു ശക്തിയെ സ്രിഷ്ട്ടിക്കേണ്ടതുണ്ട്. അധികാരം ഇരുട്ടില്‍ ശക്തിയാര്‍ജ്ജിക്കുകയും സൂര്യ പ്രകാശത്തില്‍ ബാഷ്പീകരിക്കപ്പെടുകയും ചെയ്യും". ഇപ്പറഞ്ഞത് ഭരണകൂടാധികാരത്തിന്റെ നേര്‍രൂപങ്ങള്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ബാധകമാണ്.
ചരിത്രത്തെയും ചരിത്രാവബോധത്തെയും അട്ടിമറിക്കുകയും വ്യാജവും കപടവുമായ പൊതുബോധ നിര്‍മിതിനടത്തുകയും ചെയ്യുന്ന സാമ്രാജ്യത്വ കോളനിവത്കരണ അധിനിവേശങ്ങളെ തട്ടും തടവുമില്ലാതെ സ്വീകരിപ്പിക്കുന്നതില്‍ ദ്രിശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെകുറിച്ച് നിരവധി പടനങ്ങള്‍ നടന്നിട്ടുണ്ട്. യുദ്ധവേളകളിലാണ്‍ പ്രചാരണത്തെ ഒരായുധമാക്കി, അല്ലെങ്കില്‍ സമാന്തരയുദ്ധമാക്കി വന്‍ശക്തികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറുള്ളത്. ഒന്നും രണ്ടും യുദ്ധങ്ങള്‍ മുതല്‍ അമേരിക്കയുടെ ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങളില്‍ വരെ വന്‍ശക്തികള്‍ നടത്തിയ പ്രചാരണ തന്ത്രങ്ങള്‍ ഇത്തരത്തില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്.
രണ്ടാം ലോക യുദ്ധകാലത്തെ പ്രചാരണ തന്ത്രങ്ങളെ സമര്‍ഥമായി അപഗ്രഥിക്കുന്ന മൈക്കല്‍ ബാല്‍ഫര്‍, പ്രചാരണ രീതികളെ തരംതിരിക്കുന്നത് ഇങ്ങനെയാണ്:

- സത്യമാണെന്ന ആത്മാര്‍ഥമായ ധാരണയോടെ നടത്തുന്ന വ്യാജപ്രസ്താവനകള്‍

- കല്‍പ്പിചുകൂട്ടി പറയുന്ന നുണകള്‍

- സൂചനകളിലൂടെ പരത്തുന്ന തെറ്റുധാരണകള്‍

- സത്യത്തിന്റെ തമസ്കരണം

- വാര്‍ത്തകളിലെ പക്ഷപാതം

ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണ്‍ ഈ തരംതിരിവ്. രണ്ടാംലോക മഹായുദ്ധാനന്തരം നടന്ന ചെറുതും വലുതമായ യുദ്ധങ്ങളിലെല്ലാം ഈ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയതായി കാണാം.

ഗള്‍ഫ് യുദ്ധകാലത്ത് 'ഹില്‍ ആന്റ് ഹോള്‍ട്ടന്‍' പോലുള്ള വന്‍കിട പബ്ലിക്ക് റിലേഷന്‍ കമ്പനികളെ ഉപയോഗിച് അമേരിക്ക ഇറാഖിനെതിരെ ഉന്നയിച്ച് നുണപ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ വ്യാജവാര്‍ത്താ ചരിത്രത്തിലെ സമീപകാല അധ്യായമാണ്. സദ്ദാം ഹുസൈനെ അതുക്രൂരനും നീചനുമായി ചിത്രീകരിക്കാന്‍ സ്രിഷ്ട്ടിച്ച നിരവധി കള്ളക്കഥകള്‍ പിന്നീട് പൊളിയുകയുണ്ടായി. ഉദാഹരണമായി ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്ക പ്രചരിപ്പിച്ച ഒരു വ്യാജവാര്‍ത്ത, കുവൈത്ത് ഹോസ്പിറ്റലിലെ ഇന്‍ക്യുബേറ്ററുകളില്‍നിന്ന് കുഞ്ഞുങ്ങളെ എടുത്ത് ഐസില്‍ കിടത്തി സദ്ദാമിന്റെ പട്ടാളക്കാര്‍ കൊലപ്പെടുത്തി എന്നയിരുന്നു. 40,000 കുഞ്ഞുങ്ങളെ ഇങ്ങനെ കൊന്നുവെന്നും ഇപ്പോഴും അതു തുടരുകയാണെന്നുമായിരുന്നു, ദ്രിക്സാക്ഷികള്‍ വിവരണം എന്ന രൂപേണ വന്ന വാര്‍ത്ത. സൈറ എന്ന നഴ്സും ബഹ്നഹാനി എന്ന ഡോക്ടറുമായിരുന്നു ഈ ദ്രിക്സാക്ഷികള്‍. 1992 ജനുവരിയില്‍ ന്യൂയൊര്‍ക്ക് ടൈസില്‍ പ്രസിദ്ധീകരിച്ച ലേഘനത്തിലൂടെ മക് ആര്‍തര്‍ എന്ന പത്രപ്രവര്‍ത്തകന്‍ ഈ വ്യാജവാര്‍ത്തയിലൂടെ യാഥാര്‍ത്യം തുറന്നുകാട്ടുകയുണ്ടായി. സൈറ ഒരു നഴ്സേ അല്ലെന്നും കുവൈത്ത് അംബാസഡറുടെ മകളാണെന്നും ബഹ്സഹാനി ഒരു ദന്തിസ്റ്റ് മാത്രമാണെന്നും മക് ആര്‍തര്‍ തെളിവ് സഹിതം സമര്‍ഥിച്ചു. അതോടെ 'ഹില്‍ ആന്റ് ഹോള്‍ട്ടനു' പുതിയ വിശദീകരണവുമായി രംഗത്തുവരേണ്ടി വന്നു. ഇതൊരു വാര്‍ത്താ പരീക്ഷണം മാത്രമായിരുന്നെന്നും ഇറാഖി സൈനികര്‍ ചെയ്ത വിവിധ തരം ക്രൂരതകളെ കുറിച്ച് പറഞ്ഞാല്‍ അമേരിക്കന്‍ ജനതയെ ഏറ്റവും നന്നായി ഇളക്കിയെടുക്കാന്‍ കഴിയുക ഏതു കഥകള്‍ക്കായിരിക്കുമെന്ന വാര്‍ത്താ പരീക്ഷണം മാത്രമാണിതെന്നും പറഞ്ഞ് ഹില്‍ ആന്റ് ഹോള്‍ട്ടന്‍ തടി തപ്പി. സദ്ദാം ഹുസൈനെ കുറിച്ചും അദ്ദേഹം 'ശേഖരിച്ചു വച്ച' രാസായുധങ്ങളെക്കുറിച്ചുമുള്ള വ്യാജവാര്‍ത്തകള്‍ ഇതോടു ചേര്‍ത്തു വായിക്കെണ്ടതാണ്. എല്ലാം കഴിഞ്ഞ് ഇറാഖിനെ തരിപ്പണമാക്കിയ ശേഷം പഴയ വാര്‍ത്തകള്‍ ശരിയായിരുന്നില്ല എന്ന ബുഷിന്റെ തന്നെ കുമ്ബസാരം ലോകജനത ഞെട്ടലോടെയാണ്‍ കേട്ടത്.


തങ്ങള്‍ക്ക് ഇഷ്ട്ടമില്ലാത്ത രാജ്യങ്ങളെയും ജനസമൂഹങ്ങളെയും മോശമായി ചിത്രീകരിക്കാനും വേട്ടയാടാനും കള്ളവാര്‍ത്തകള്‍ മെനയുന്ന രീതി സാമ്രാജ്യത്വശക്തികള്‍ മുമ്പേ ആരംഭിച്ചിട്ടുള്ളതാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ട വേളയില്‍ ഫലസ്തീനിലെ സ്ത്രീകള്‍ ആഹ്ലാദപ്രകടനം നടത്തുന്നതായി സി.എന്‍.എന്‍ തുടര്‍ച്ചയായി കാണിച്ച ദ്രിശ്യം, വളരെ പഴയ ചിത്രമായിരുന്നുവെന്നും ഫലസ്തീനികളുടെ ആഘോഷവേളയില്‍ ആഹ്ലാദം പങ്കിടുന്ന ചിത്രമായിരുന്നു അതെന്നും പിന്നീട് തെളിയുകയുണ്ടായി. എന്നാല്‍ ഈ വ്യാജവാര്‍ത്താ നിര്‍മ്മിതിയിലൂടെ സ്രിഷ്ട്ടിക്കപ്പെട്ട സന്ദേശം അമേരിക്കയിലെ സാധാരണക്കാരായ ജനതയുടെ ദുരിതത്തിലും ദുരന്തത്തിലും സന്തോഷിക്കുന്നവരാണ്‍ ഫലസ്തീനികളും അറബ് ലോകവുമെന്നും അവര്‍ കരുണയറ്റവരാണെന്നുമാണ് ഒരു ജനതയെ തെറ്റിദ്ധരിപ്പിചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനു പിന്നിലെ ശക്തികള്‍ ആരെന്ന് കണ്ടെത്തുന്നതിനു മുമ്പേ, അറബ്-മുസ്ലിം സമൂഹത്തിന്‍ നേരെ വിരല്‍ചൂണ്ടാന്‍ അഹ്ലാദ പ്രകടന ദ്രിശ്യങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.


സാമ്രാജ്യത്വ ശക്തികളുടെ മാധ്യമാക്രമണത്തിന്‍ ഏറ്റവും കൂടുതല്‍ വിധേയരായ രണ്ടു വിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റൂകളുമാണ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം ഇസ്ലാം കൂടുതല്‍ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ടു എന്നത് വര്‍ത്തമാനകാല യാഥാര്‍ത്യം. ഒപ്പം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ സകലവിധ നുണപ്രചാരണങ്ങളും അഭംഗുരം തുടരുന്നുണ്ട്. വെനിസ്വലയിലെ സാമ്രാജ്യത്വാനുകൂല പത്രമായ 'എല്‍ നാഷനലി'ന്റെ പത്രാധിപര്‍ മിഗുവേല്‍ ഹെന്റിക് ഒട്ടേറോയുടെ ഒരു ലേഘനത്തിലെ ഭാഗം ഇങ്ങനെ:
"പ്രസിഡന്റിനെ വധിക്കുകയെന്ന കുറ്റക്രിത്യം നിര്‍വഹിക്കാന്‍ ആയിരക്കണക്കിന്‍ വെനിസ്വലക്കാര്‍ ബാധ്യസ്ഥമായിരിക്കുന്നു. ഈ രാജ്യത്തിന്റെ നേതാവ് വധിക്കപ്പെടാന്‍ അര്‍ഹനാണ്; തലമണ്ട തകര്‍ക്കുന്ന ഒരു ബുള്ളറ്റ് അയാള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും".
 'എല്‍ ന്യൂ പയസ്' എന്ന പത്രത്തിന്റെ എഡിറ്റര്‍ റേഫേല്‍ പോളിയോ ഗ്ലോബോ വിഷന്‍ എന്ന ടി.വി. ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത് ഇങ്ങനെ: "ഹ്യൂഗോ, ജാഗ്രത! ബെനിറ്റോ മുസോളിനിയെ പോലെ കൊന്ന് തലകീഴായി കെട്ടിത്തൂക്കപ്പെടാനുള്ള വിധിയാണ്‍ നിങ്ങളെ കത്തിരിക്കുന്നത്".

കടപ്പാട്:ഡോ: അസീസിന്
-ശിയാസ് ഇബ്രാഹിം


ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്മാരില്‍ ഒരാളായ വിന്‍സെന്റ് വാന്‍ ഗോഗ് വിട വാങ്ങിയിട്ട് ജുലൈ29ന് 120 വര്‍ഷം തികഞ്ഞു. ആധുനിക ചിത്രകലാ സമ്പ്രദായത്തിന്റെ സ്ഥാപകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വാന്‍ ഗോഗിന്റെ ചിത്രങ്ങളുടെ വര്‍ണ്ണ വൈവിധ്യവും മിഴിവും ആസ്വാദകനില്‍ ജനിപ്പിക്കുന്ന വൈകാരിക തലങ്ങള്‍ അനിര്‍വചനീയമാണ്. വിന്‍സന്റ് വാന്‍‌ഗോഗ് ജീവിതത്തില്‍ എന്നും ഒറ്റപ്പെട്ടവനായിരുന്നു. കടുത്ത പട്ടിണിയുടെയും ഏകാന്തതയുടെയും ഇടയിലാണ് അദേഹം ചിത്രകലയ്‌ക്കായി സ്വയം അര്‍പ്പിച്ചത്. വാന്‍ഗോഗ് തന്റെ വര്‍ണ്ണനകളില്‍ മറ്റേതിനെക്കാളും മഞ്ഞ നിറത്തെയാണു സാക്ഷാത്ക്കരിച്ചിട്ടുമുള്ളത്. സൂര്യകാന്തിപ്പാടങ്ങള്‍ക്ക് ഇത്രയേറെ വിസ്ത്രിതിയുണ്ടാവുമെന്ന് നാം ധരിച്ചത് വാന്‍ഗോഗിന്റെ ചിത്രങ്ങളിലൂടെയായിരിക്കണം. മഞ്ഞ പൊതുവെ അനാസക്ത്തിയുടെ നിറമാണ്. വാന്‍ഗോഗില്‍, അവസാനം വരെ സ്പന്ദിച്ചുകൊണ്ടിരുന്ന ജീവകാമനക്ക് ഈ മഞ്ഞവര്‍ണ്ണത്തിലൂടെ വ്യഖ്യാനങ്ങള്‍ തേടുമ്ബോള്‍, നാം സ്വാഭാവികമായും ഈ അനാസക്തിയെ സ്പര്‍ശിച്ചെന്നിരിക്കും. Lust for life'ല്‍ വിഷയാസക്തിയാണ് പ്രധാനമെങ്കിലും കാമത്തിനതീതമായ ഒരു ത്വരകൂടി അടങ്ങിക്കിടപ്പുണ്ട്. ഒന്നിലേറെ സ്ത്രീകളുമായി വെഴ്ചയുണ്ടായിരുന്നു വാന്‍ഗോഗിന്‍ എന്ന് വാസ്തവം മറക്കുകയല്ല . ആ വേഴ്ചകളുടെ തീവ്രതയില്‍ ഒതുങ്ങുന്നില്ല ജീവിതമെന്ന വര്‍ണാതീതമായ പ്രതിഭാസം; മറ്റാരേക്കാളുമേറെ വാന്‍ഗോഗ് ഇത് മനസ്സിലാക്കിയിരുന്നു. ഇല്ലെങ്കിലും ഇത്രക്ക് പ്രകാശമിയന്ന ചിത്രങ്ങള്‍ വരച്ച ഒരു ചിത്രകാരന്‍ വിഷാദിയാവാന്‍ വയ്യ, പൊതുവെ വ്യവഹരിക്കുന്ന രീതിയില്‍. ഒട്ടേറെ പാരതന്ത്ര്യങ്ങള്‍ വാന്‍ഗോഗിന്റെ പ്രസാദം ഹനിച്ചിരിക്കമെങ്കിലും ഇത്രയേറെ സെല്‍ഫ്-പോര്‍ട്രേറ്റുകള്‍ ചെയ്ത മറ്റൊരു ചിത്രകാരന്‍ ആ കാലഗട്ടത്തിലെന്നല്ല മറ്റേതൊരു കാലഗട്ടത്തിലും ഇല്ലെന്നു തന്നെ സംഗ്രഹിക്കാം. സാല്‍വദോര്‍ ദാലിയുടെ അത്തരത്തിലുള്ള ചിത്രങ്ങള്‍ പലപ്പോഴും യുക്തിരഹിതങ്ങളായിരുന്നല്ലോ. ഗാഡമായൊരു സത്യാന്വേഷണത്തിന്റെ ഭാഗാമായാണ്‍ വാന്‍ഗോഗ് ഈ ആത്മസ്വരൂപങ്ങള്‍ വരച്ചിട്ടത്. പ്രസാദം ചോര്‍ന്നുപോകാത്ത ഒരു ചേതനക്ക് മാത്രം സാധ്യമാകും വിധം..........

-ശിയാസ്

ദീപ്തമായ ഓര്‍മകളുടെ നിറവില്‍ ജീവിക്കുന്ന ഇതിഹാസനായ ചിത്രകാരനാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍(ജൂലൈ 2,1930-മാര്‍ച്ച് 30 2005) എന്ന ഒ.വി. വിജയന്‍ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവര്‍ത്തകനുമായിരുന്നു.ജനനം 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛന്‍ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ.

.........."ചോക്ക്കൊണ്ട് ഞാന്‍ തിണ്ണ നിറയെ ചിത്രം വരചുവെച്ചിരുന്നു. ആനകളുടെ ചിത്രങ്ങളാണെന്ന് ഓര്‍ക്കുന്നു. നാല് കൊമ്പുള്ള ഐരാവതങ്ങള്‍. അവയിലെക്ക് ചൂണ്ഡികൊണ്ട് മുത്തശ്ശി കമ്മുക്കാക്കയൊട് പറഞ്ഞു, 'നീ നൊയ്ക്കൊ കമ്മ്വൊ, ഇവന്‍ ചിത്രം വരച്ച് വയറുപെഴച്ചൊളും".

അക്ഷരമറിയാത്ത മുത്തശ്ശിയുടെ വാക്കുകള്‍ക്ക് പ്രവജനശക്തിയുണ്ടായിരുന്നൊ? വിജയന് അറിഞ്ഞുകൂട. പക്ഷെ, ഊട്ടുപുലാക്കല്‍ വേലുക്കുട്ടിയുടെ മകന്‍ മുത്തശ്ശിയുടെ പ്രവചനവും കടന്ന് വളര്‍ന്നു എഴുത്തുകാരനായി, കാര്‍ട്ടൂണിസ്റ്റായി, ഖസാക്കിന്റെ ഇതിഹാസകാരനായി, ലൊകം അറിയുന്ന ഒ.വി.വിജയനായി. പക്ഷെ, വിജയന്റെ ചിത്രങ്ങളും എഴുത്തുമൊക്കെ പത്രപാളികളില്‍ അടിച്ചുവരുന്നതു കാണാന്‍മുത്തശ്ശി ജീവിച്ചില്ല.

ഇന്ന് ഒ.വി.വിജയന്‍ എന്ന വ്യക്തി ജീവിചിരിപ്പില്ല, കാലയവനികക്കുള്ളില്‍ മറഞ്ഞ ആ കലകാരന്‍ ഇന്ന് കലാസ്രിഷ്ട്ടികളിലൂടെയും മധുരമായ ഓര്‍മകളിലൂടെയും ജീവിച്ചു കൊണ്ടെയിരിക്കുന്നു.ഇന്ന് ഓര്‍മകളുടെ പടിവതില്‍ക്കലിരുന്ന് അദ്ദെഹത്തിന്റെ ഇടറിത്തടഞ്ഞ കുട്ടിക്കാലവും, അമ്മയും മുത്തശ്ശിയും, തുംബിയും ചിലന്തിയും, തസറാക്കും പൊലിസ് ഗ്രമങ്ങളും, അപ്പുക്കിളിയും വെലാണ്ടിയുമൊക്കെ കഥാപാത്രങ്ങളെ മുളപ്പിച്ച കുട്ടിക്കാലവുമൊക്കെ ഇതിഹാസകാരന്റെ ദീപ്തമായ ഓര്‍മകള്‍ മാത്രമാണ്.

ഉഷ[വിജയന്റെ കൊച്ചനുജത്തി]യുടെ ഓര്‍മ്മകളിലൂടെ.....

കൊച്ചുപെങ്ങള്‍ ഉണ്ടാകുമ്പോള്‍ വിജയന്‍ കലാശാല വിദ്യാര്‍ഥിയാണ്, അത്രക്കുണ്ട് വയസ്സിന്റെ അന്തരം. എം.എസ്.പി.യില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ റിട്ടയര്‍ ചെയ്ത ശെഷമാണു ഉഷയുടെ അവതാരം. അത് കൊണ്ട് കൊചുപെങ്ങള്‍ക്കും വല്യെട്ടനും ഒന്നിച്ചൊരു കുട്ടികാലമുണ്ടായിരുന്നില്ല. തഞ്ജാവൂരില്‍ പടിപ്പിക്കുമ്പോള്‍ കൊചുപെങ്ങള്‍ക്കുവെണ്ടി പട്ടിക്കുട്ടിയും പാവകളും ബാഗില്‍ കരുതി വന്നിരുന്ന ഏട്ടനെ മാത്രമെ ഉഷക്കറിയാവൂ. സാഹിത്യകാരനായ ഏട്ടന്റെ വലിപ്പമൊക്കെ വളര്‍ന്നുകഴിഞ്ഞ ശെഷമാണ് അറിയാന്‍ കഴിഞ്ഞത്. വീട്ടിലാകട്ടെ, പ്രൊല്‍സാഹിപ്പിക്കുമെന്നതില്‍ കവിഞ്ഞ് ഇന്നത്തെ രക്ഷിതാക്കളുടെ മല്‍സരബുദ്ധിയൊന്നും അച്ഛനും അമ്മക്കും ഉണ്ടായിരുന്നില്ല. സാഹിത്യകമ്പക്കാരുംവീട്ടില്‍ ഇല്ല. ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലെക്ക് പൊലിസ് ഉധ്ദ്യോഗസ്ഥനായ അച്ഛന്റെ താവളംമാറലുകള്‍ക്കൊപ്പിച്ച് എല്ലാവരുടെയും ജീവിതാന്തരീക്ഷം മാറിമറിഞ്ഞു. ക്രിഷിയും കാലിയുമൊക്കെ ഉണ്ടായിരുന്ന തനി പാലക്കാട്ടുകാരായിരുന്നു അച്ഛന്റെ കുടുംബം. പൊലിസ് ഉദ്യൊഗത്തൊടെ അതെല്ലാം ഓര്‍മയായി. ക്ലാരി, അരീക്കൊട്, മണലില്‍, കൊപ്പം, ധര്‍മ്മടം, കൊടുമ്പ്‌, തസറാക്ക് എന്നിങ്ങനെ പല സ്ഥലങ്ങള്‍ കുട്ടിക്കാല്ജീവിതത്തില്‍ കടന്നു വന്നു. അതിനിടയിലെക്ക് ദാരിദ്ര്യവും. റിട്ടയര്‍മെന്റിന് ശേഷമുള്ള അച്ഛന്റെ കൊണ്‍ട്രക്റ്റ് ഇടപാടുകള്‍ പൊളിഞ്ഞപ്പൊഴായിരുന്നു ദാരിദ്ര്യത്തിന്റെ കുടിയേറ്റം. അത് വിജയന്റെ ദല്‍ഹിയിലെക്കുള്ള കുടിയേറ്റത്തിന്‍ കാരണമായി. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെയും തഞ്ജാവൂരിലെയും കോളേജ് അധ്യാപകജോലി നഷ്ടപെട്ടത് മറ്റ് കാരണങ്ങള്‍.

വിജയന്റെ ഓര്‍മ്മകളിലൂടെ മമ്മുഹാജി മസ്റ്റ്റും ഫാന്റ്സിയും....

സ്നേഹസമ്പന്നനായിരുന്നു ഹജിയാരാണ് ഫാന്റസിയുടെ ആദ്യാക്ഷരങ്ങള്‍ പടിപ്പിച്ചത്. കൂടുതല്‍ വിദ്യാഭ്യാസമൊന്നുമില്ലാത്ത ലോവര്‍ എലിമെന്ററി വാധ്യാര്‍. 'പ്രേമകഥയില്‍ വിജയന്‍ അദ്ദേഹത്തെ വരച്ചിട്ടുണ്ട്. മാപ്പിള സ്കൂളായിരുന്നതിനാല്‍ ആദ്യം മതപാടവും അതുകഴിഞ്ഞാല്‍ ചരിത്രവും കണക്കുമൊക്കെ പടിപ്പിക്കും മാസ്റ്റര്‍.
ഷര്‍ട്ടിന്റെ മുക്കാല്‍ കൈകളെ തെറുത്തുവെച്ച് മേശമേല്‍ ചാഞ്ഞ്, ഉണ്ണാനിരിക്കുന്ന മനംകുളിര്‍മയോടെ ഹാജിയാര്‍ ചരിത്രകഥകള്‍ പറഞ്ഞുതുടങ്ങും: 'ഷിവാജി, ഓനൊരു കൊള്ളക്കാരനെര്‍ന്ന്'. ചരിത്ത്രതിന്‍ ആസ്പദം ഓര്‍മ്മയും ധാരണയുമായിരുന്നു. എന്നാല്‍ തികഞ്ഞ ഗവേഷണബുദ്ധിയൊടെയായിരുന്നു ഹാജിയാരുടെ ശാസ്ത്രം പടിപ്പിക്കല്‍.

....'ബായൂ, ബായൂന്ന് പറേണത് എന്തര്ത്താ?' ഒരു ദിവസം ഹാജിയാര്‍ ചോദിച്ചു, 'ജ്ജ് പറേടാ ഉസ്മാനെ'.

'കാറ്റ്'

'ബായൂനെ, കാങ്ങാങ്കജ്ജേ, ഹമ്ക്കേ?'

'കജ്ജൂലാ'

'ആ! ന്നാ കേട്ടോ, ബെലാലെ. ബായൂനെ കാങ്ങാങജ്ജൂലാന്ന് പറേണത് ഷെര്യല്ലാ. ബായൂനെ കാങ്ങാങ്കജ്ജും. ഉച്ചക്ക് മാട്ട്മ്മെ ചെന്നാട്ട് പാള്യോക്ക്യാല്‍ ബായൂ പൂ പൂ പോലെ പൊന്തണ്‍ കാങ്ങാം'.
ഈ ശാസ്ത്രം പടിച്ച ദിവസം ഉച്ചക്ക് കുട്ടികളെല്ലാവരും പുഴവക്കത്തെ മണല്‍ത്തിട്ടില്‍ ചെന്നു. ഗുരുവിന്റെ ദര്‍ശനം അനുസരിച്ച് എല്ലാവരും പാളിനോക്കി. ഉച്ചചൂടില്‍ അതാ പൂ പൂ പോലെ അലയലയായി വായു മേലോട്ടുയരുന്നു.
അരീക്കോട്ടെക്ക് സ്ഥലം മാറുന്നതിനുമുമ്പ് ക്ലാരിയിലുള്ള ക്യാമ്പിലായിരുന്നു താമസം. ക്ലാരിയും കുന്നിന്‍പുറവും തന്നെ. യക്ഷികഥകള്‍ വായിച്ച് തലനിറയെ ഭ്രമാത്മക സങ്കല്‍പ്പങ്ങളുമായി കഴിഞ്ഞ കുട്ടിക്കാലത്ത് അരീക്കോട്ടെ പുല്‍പറമ്പ് നിറയെ തുമ്പികളായിരുന്നു. ആയിരക്കണക്കിന്‍ തുമ്പികള്‍. ആകാശത്തില്‍നിന്നിറങ്ങാതെ പാറിനടക്കുന്നവ്വ. ചെടികളിലേക്കിറങ്ങിവന്ന പച്ചത്തുമ്പികളെ പിടിക്കാന്‍ വിഷമമില്ല. പച്ചത്തുമ്പികളുടെ പളുങ്ക് കണ്ണുകളിലേക്ക് വിജയന്‍ നോക്കിയിരിക്കും. പച്ചത്തുമ്പി കൂട്ടുകാരന്‍ വിരലുകാണിച്ചുകൊടുത്താല്‍ കടിക്കും, നോവിക്കും. എന്നാല്‍ തവിട്ടുനിറത്തിലുള്ള തുമ്പി ആകാശത്തിലെ അപ്രാപ്യനായ കിന്നരനാണ്. അരീക്കോട്ടെ ഈ തവിട്ടുതുമ്പികളെയാണ്‍ വിജയന്‍ ഖസാക്കിലെ വെളിമ്പൂറങളില്‍ പാറാന്‍ വിട്ടത്.

മരീചിക തേടിയ ആ കലാകാരന്റെ വാക്കുകള്‍.........
ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ നിന്ന് : ഞാന്‍ യാത്ര തിരിക്കവെ എന്റെ പൂതങ്ങള്‍ തുരുകണ്ണുകൊണ്ട് കണ്ണീര്‍ച്ചോല ചൊരിഞ്ഞ് എന്നോട് ചോദിച്ചു, 'മകനേ, നിനക്ക് ഈ പൊന്നും മണിയും വേണ്ടേ?'

........'ഞാന്‍ മരീചികയെ തേടി പോകുന്നു'. ഞാന്‍ അവരോട് പറഞ്ഞു.

...........'നീ എന്നെങ്കിലും തിരിച്ചുവരികയാണെങ്കില്‍ ഇതൊക്കെ നിനക്കായി കാത്തിരിക്കും'.

ദു:ഖത്തോടെ പൂതങ്ങള്‍ എന്നെ അനുഗ്രഹിച്ചു. എന്നിട്ട് പാറകള്‍ എടുത്ത് രത്നഖനികള്‍ അടച്ചു. സ്നേഹത്തിന്റെ സ്വരങ്ങള്‍ താങ്ങാനാവാതെ ഞാന്‍ തിരിച്ചുനടന്നു. 25 കൊല്ലം നഗരത്തിന്റെ ഊഷരഭൂമിയില്‍ ചുറ്റിത്തിരിഞ്ഞ് ഞാന്‍ എന്റെ മരീചികയെ തേടി. ക്രൂഷ്ചേവിന്റെയും ഐസന്‍ ഹോവറുടെയും മാവോ സേതൂങ്ങിന്റെയും നെഹ്രുവിന്റെയും ഇന്ദിരയുടെയുമൊക്കെ ചിത്രങള്‍ വരച്ചു. ചിത്രങ്ങള്‍ ദേശീയപത്രങ്ങളിലും അന്തര്‍ദേശീയ പത്രങ്ങളിലും അച്ചടിച്ചു വന്നു. തെരച്ചിലിന്‍ സാഫല്യമില്ല. അതാണ്‍ മരീചികയുടെ സ്വഭാവം



"മരുഭൂമിയിലെ ഈ പാതക്ക് ചൂടേറുന്നു. കൈകാലുകള്‍ തളരുന്നു. എന്റെ പ്രിയപ്പെട്ട പ്രക്രിതിസത്വങ്ങളെ, ഞാന്‍ എന്താണ് എന്നോട് തന്നെ കാണിച്ചത്?"
 
കടപ്പാട്:സ്രീ:എ.എസ്.സുരേഷ്കുമാരിന്
-ശിയാസ് ഇബ്രാഹീം

മറ്റൊരു സൂപ്പര്‍ഹിറ്റിന്റെ കഥ. 'നീലകുയിലിലെ' 'കായലരികത്ത് വലയെറിഞ്ഞപ്പൊ' എന്ന ഗാനം. രാഘവന്‍ മാസ്റ്ററുടെ 'ഫോക്ക്' സ്പര്‍ശമുള്ള ശബ്ദത്തിലല്ല മറ്റാരുടെയെങ്കിലും ശബ്ദത്തിലാണ് പുറത്തുവന്നിരുന്നതെങ്കില്‍ ഇത്രത്തോളം ജനപ്രീതിയാര്‍ജിക്കുമായിരുന്നൊ? സംശയമാണ്. കൊച്ചിയിലെ പ്രമുഖ ഗായകനായ ഹാജി അബ്ദുല്‍ ഖാദറിനു വെണ്ടി നീക്കി വച്ച ഗാനമായിരുന്നു അത്. ഭാസ്ക്കരന്‍ മാസ്റ്ററുടെ ആഗ്രഹമായിരുന്നു ആ പാട്ട് ഹാജിയെകൊണ്ട് പാടിക്കണമെന്നത്.
അങ്ങനെയിരിക്കെ ആലുവയിലെ ക്യാംമ്പില്‍ വെച് ചിത്രത്തിന്റെ നിര്‍മാതാവ് ടി.കെ.പരീക്കുട്ടിക്ക് ഒരു മോഹം- പാട്ടൊന്ന് പാടിക്കേള്‍ക്കണമെന്ന്. ഹാര്‍മോണിയത്തില്‍ ശ്രുതിമീട്ടി രാഘവന്‍ അതു പാടി കേള്‍പ്പിച്ചപ്പൊള്‍ പരീക്കുട്ടി സ്വയംമറന്നു. 'നല്ല പഷ്ട്ട് പാട്ട്' ഇതായിരിക്കും നമ്മുടെ സിനിമയിലെ ഏറ്റവും ഹിറ്റാകുന്ന പാട്ട്, നമുക്ക് ഇത് ഹാജിയെക്കൊണ്ട് അസ്സലായിട്ട് പാടിക്കണം'. പരീക്കുട്ടിസാഹിബിന്റെ വാക്കുകള്‍ രാഘവന്‍ ഓര്‍ക്കുന്നു.
പക്ഷെ, ഹാജി അത് പാടിക്കേട്ടപ്പൊള്‍ പരീക്കുട്ടിക്ക് എന്തൊ ഒരു ത്രിപ്തിയില്ലായ്മ. ചുരുക്കത്തില്‍ രാഘവന്‍ മാസ്റ്ററുടെ തന്നെ വാഹിനി സ്റ്റുഡിയൊവില്‍വെച്ച് ആ പാട്ട് റെക്കൊര്‍ഡ് ചെയ്യപ്പെട്ടു.
യാദ്രിശ്ചികമായി പാടേണ്ടിവന്ന വെറെയും പാട്ടുകളുണ്ട് രാഘവന്‍ മാസ്റ്ററുടെ ക്രെഡിറ്റില്‍, 'അസുരവിത്തിലെ പകലവനിന്ന് മറഞ്ഞപ്പൊള്‍' - ഉദാഃയെശുദാസിന്‍ പാടാന്‍ വെച്ചിരുന്ന ഗാനമാണിത്.
-ശിയാസ് ഇബ്രാഹീം

അന്ത്യ നിമിഷത്തോടടുക്കുമ്പോള്‍, ആശുപത്രിക്കിടക്കക്ക് അരികിലിരുന്ന് സുഹ്രിത്തിനോട് 'താമരക്കുമ്പിളിലല്ലോ മമഹ്രിദയം' എന്ന ഗാനം പാടിക്കേള്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച ബാബുരാജിനെ ഓര്‍ക്കുക. താന്‍ തന്നെ ഈണം പകര്‍ന്ന് അനശ്വരമാക്കിയ ആ വരികള്‍ ഏറ്റുപാടിക്കൊണ്ടാണ് ബാബുരാജ് ഈ ലൊകത്തോട് വിടപറഞ്ഞത്.

അര്‍ബുദ രോഗബാധിതയായിരുന്ന പ്രശസ്ത നടി രാഗിണിയെ കാണാന്‍ ആശുപത്രിയില്‍ ചെന്ന സന്ദര്‍ഭം പി.ഭാസ്ക്കരന്‍ വിവരിക്കുന്നുണ്ട്. 'ഇടക്കിടക്ക് മിഴി തുറന്ന് ചെറിയ പുഞ്ജിരിയോടെ രാഗിണി മൂളുന്നു. 'ദു:ഖങള്‍ക്കിന്ന് ഞാന്‍ അവധി കൊടുത്തു സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു.'

'അല്‍പ്പായുസെന്നും 'അപ്രസക്തമെന്നും വിമര്‍ശകര്‍ വിധിയെഴുതുന്ന ഗാനത്തിന്‍ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാലൊ? 'അയിഷ'യില്‍ പി.ബി.ശ്രീനിവാസ് പാടിയ 'യാത്രക്കാരാ പൊകുക പൊകുക' എന്ന ഗാനം ഒരു ചെറുപ്പക്കാരനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച സംഭവത്തെ പ്രശസ്ത്ത ഗായകന്‍ പി.ബി.ശ്രീനിവാസ് പറയുന്നതു ഞാന്‍ ഒര്‍ക്കുന്നു.ഗാനത്തിന്റെ ചരണത്തിലെ ഒരു വഴിയടയുമ്പോള്‍ 9വഴി തുറക്കും-കാലം 9വഴി തുറക്കും' എന്ന ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണ് തന്നെ ആത്മഹത്യയില്‍ നിന്നും രക്ഷിച്ചതെന്ന് അയാള്‍ പി.ബി.സ-നു എഴുതിയത്രെ. ജീവിതത്തിലെ ഏറ്റവും സാര്‍ഥികമായ അനുഭവം അതായിരുന്നു എന്നാണു പി.ബി പറയുന്നത്
..............ഇനി പറയുമൊ നിങ്ങള്‍, ഗാനങ്ങള്‍ എല്ലാം ക്ഷണികായ്യുസ്സുകളാണെന്ന്? ഒരിക്കലുമല്ല. അവയില്‍ ചിലതെങ്കിലും കാലഗട്ടത്തെ അതിജീവിക്കുന്നു. ജീവിതത്തിന്റെ ശാദ്വലതടങ്ങളെ ആര്‍ദ്രമാക്കുന്നു. .........അത്തരം ഗാനങ്ങള്‍ ഇന്ന് അപൂര്‍വമാണെന്നത് മറ്റൊരു സത്യം കൂടിയാണു‍ എന്നുള്ളതും ഈ വിനീതന്‍ ഇവിടെ വ്യക്തമാക്കുന്നു
-ശിയാസ് ഇബ്രാഹീം



ജ്യോതിശ്ശാസ്ത്രം പൊലുള്ള ശാസ്ത്രങളെ കുറിച് ചിന്ദിക്കുക പൊലും ചെയ്യപെടാത്ത കാലഘട്ടത്തില്‍ , അതായത് 14ആം നൂറ്റാണ്ടകള്‍ക്ക് മുന്‍പ് ഖുര്‍ആന്‍ പറയുന്നു

"ആകശത്തെ നാം നമ്മുടെ ശക്തിയാല്‍ സ്രിഷ്ടിചു, നിശ്ചയം നാം അതിനെ വികസിപ്പിചു കൊണ്ടെയിരിക്കുന്നു"

سورة الذاريات - 47

ഈ സൂക്തതിലെ ആകാശം എന്ന വാക്ക് വിവിധ സന്ധര്‍ഭങളില്‍ ശൂന്യാകാശം, പ്രപഞ്ചം എന്നിവയെ സൂചിപ്പിക്കുവാന്‍ ഉപയൊഗിചിട്ടുണ്ട്, ഇവിടെയും അതെ അര്‍ത്ഥത്തില്‍ തന്നെയാണ് ഉപയൊഗിചിട്ടുള്ളത്. പ്രപഞ്ചം വികസിക്കുന്നുവെന്ന് ഖുര്‍ആന്‍ അസന്ധിക്ത്മായി പ്രക്യാപിക്കുന്നു. ശാസ്ത്രം ഇത് കണ്ടെത്തിയത് വളരെ സമീപകാലത്ത് മാത്രമാണ്. 20ആം നൂറ്റാണ്ടിന്റെ ആരംഭഗട്ടം വരെ ശാസ്ത്രലൊകം ധരിച്ചിരുന്നത് പ്രപഞ്ചത്തിന് ഒരു സുനിശ്ചിത സ്വഭാവമുണ്ടെന്നും ആരംബ സ്തിഥിയില്‍ നിന്ന് യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നുമയിരുന്നു . ആധുനിക സാങ്കെതിക വിധ്യ ഉപയൊഗിചുള്ള നിരീക്ഷണങളുടെ ബലമായി പ്രപഞ്ചത്തിനു ഒരു തുടക്കമുണ്ടായിരുന്നുവെന്നും അത് വികസിച്ചുകൊണ്ടെയിരിക്കുകയാണെന്നും ശാസ്ത്രലൊകം മനസ്സിലാക്കി. 20ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യന്‍ ഊര്‍ജ്ജതത്രജ്ഞനായ അലെക്സാണ്ടെര്‍ ഫ്രീഡ്മാനും ബെല്ജിയം പ്രക്രിതി ശാസ്ത്രജ്ഞനായ ജൊര്‍ജ്ജ് ലമിറ്ററും പ്രപഞ്ചം  ഒരു നിഷ്ചിത തൊതില്‍ ചലിക്കുന്നുവെന്നും വികാസം പ്രാപിചുകൊണ്ടെയിരിക്കുന്നുവെന്നും സൈധന്ധികമായി തെളിയിക്കുകയുണ്ടായി. 1929ല്‍ ഈ വസ്തുത നിരീക്ഷണ പരീക്ഷണങ്ളിലൂടെ സ്തിരീകരിക്കപെട്ടൂ. അമെരിക്കന്‍ ശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബിള്‍ ടെലെസ്കൊപ്ന്റെ സഹായത്തൊടെ വാനനിരീക്ഷണംനടത്തി നക്ഷത്രങളും താര സമൂഹങളും നിരന്തരം തമ്മില്‍ അകന്നുകൊണ്ടെയിരിക്കുകയാണെന്നും കണ്ടെത്തുകയുണ്ടായി ഈ ബ്രഹ്മാണ്ടത്തിലെ ഒരൊന്നും പരസ്പരം അകന്നുകൊണ്ടെയിരിക്കുന്നുവെന്നത് പ്രപന്ചം വികസിക്കുന്നു എന്നതിനു തെളിവാണ്, പിന്നീടുള്ള വര്‍ഷങളില്‍ ഈ നിഗമനങള്‍ സ്തിരീകരിക്കപ്പെട്ടു. ഈ വസ്തുതകള്‍ ശാസ്ത്രീയമായി കണ്ടുപിടിക്കുന്നതിനു മുന്‍പ് തന്നെ ഖുര്‍ആന്‍ വെളിപ്പെടുത്തുകയുണ്ടായി. വിശുദ്ധ ഖുര്‍ആന്‍ ദൈവത്തിന്റെ വചനങളാണ്‍ എന്നതുകൊണ്ടാണ്‍ ഇത് സാധ്യമായത്. പ്രപഞ്ച സ്രിഷ്ട്ടാവും പരിപാലകനുമായ ദൈവം സര്‍വജ്ഞനാണല്ലൊ. ചിന്തിക്കുന്നവര്‍ക്ക് ധ്രിഷ്ട്ടാന്തമുന്ഡത്രെ........

''

Followers

-NationalAnthem-