അന്ത്യ നിമിഷത്തോടടുക്കുമ്പോള്‍, ആശുപത്രിക്കിടക്കക്ക് അരികിലിരുന്ന് സുഹ്രിത്തിനോട് 'താമരക്കുമ്പിളിലല്ലോ മമഹ്രിദയം' എന്ന ഗാനം പാടിക്കേള്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച ബാബുരാജിനെ ഓര്‍ക്കുക. താന്‍ തന്നെ ഈണം പകര്‍ന്ന് അനശ്വരമാക്കിയ ആ വരികള്‍ ഏറ്റുപാടിക്കൊണ്ടാണ് ബാബുരാജ് ഈ ലൊകത്തോട് വിടപറഞ്ഞത്.
അര്‍ബുദ രോഗബാധിതയായിരുന്ന പ്രശസ്ത നടി രാഗിണിയെ കാണാന്‍ ആശുപത്രിയില്‍ ചെന്ന സന്ദര്‍ഭം പി.ഭാസ്ക്കരന്‍ വിവരിക്കുന്നുണ്ട്. 'ഇടക്കിടക്ക് മിഴി തുറന്ന് ചെറിയ പുഞ്ജിരിയോടെ രാഗിണി മൂളുന്നു. 'ദു:ഖങള്‍ക്കിന്ന് ഞാന്‍ അവധി കൊടുത്തു സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു.'
'അല്‍പ്പായുസെന്നും 'അപ്രസക്തമെന്നും വിമര്‍ശകര്‍ വിധിയെഴുതുന്ന ഗാനത്തിന്‍ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാലൊ? 'അയിഷ'യില്‍ പി.ബി.ശ്രീനിവാസ് പാടിയ 'യാത്രക്കാരാ പൊകുക പൊകുക' എന്ന ഗാനം ഒരു ചെറുപ്പക്കാരനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച സംഭവത്തെ പ്രശസ്ത്ത ഗായകന്‍ പി.ബി.ശ്രീനിവാസ് പറയുന്നതു ഞാന്‍ ഒര്‍ക്കുന്നു.ഗാനത്തിന്റെ ചരണത്തിലെ ഒരു വഴിയടയുമ്പോള്‍ 9വഴി തുറക്കും-കാലം 9വഴി തുറക്കും' എന്ന ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണ് തന്നെ ആത്മഹത്യയില്‍ നിന്നും രക്ഷിച്ചതെന്ന് അയാള്‍ പി.ബി.സ-നു എഴുതിയത്രെ. ജീവിതത്തിലെ ഏറ്റവും സാര്‍ഥികമായ അനുഭവം അതായിരുന്നു എന്നാണു പി.ബി പറയുന്നത്
..............ഇനി പറയുമൊ നിങ്ങള്‍, ഗാനങ്ങള്‍ എല്ലാം ക്ഷണികായ്യുസ്സുകളാണെന്ന്? ഒരിക്കലുമല്ല. അവയില്‍ ചിലതെങ്കിലും കാലഗട്ടത്തെ അതിജീവിക്കുന്നു. ജീവിതത്തിന്റെ ശാദ്വലതടങ്ങളെ ആര്‍ദ്രമാക്കുന്നു. .........അത്തരം ഗാനങ്ങള്‍ ഇന്ന് അപൂര്‍വമാണെന്നത് മറ്റൊരു സത്യം കൂടിയാണു എന്നുള്ളതും ഈ വിനീതന്‍ ഇവിടെ വ്യക്തമാക്കുന്നു
-ശിയാസ് ഇബ്രാഹീം
ഉള്ളറകള്‍-
എന്നെക്കുറിച്ച്
- ഷിയാസ്
- ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)



0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ