മറ്റൊരു സൂപ്പര്‍ഹിറ്റിന്റെ കഥ. 'നീലകുയിലിലെ' 'കായലരികത്ത് വലയെറിഞ്ഞപ്പൊ' എന്ന ഗാനം. രാഘവന്‍ മാസ്റ്ററുടെ 'ഫോക്ക്' സ്പര്‍ശമുള്ള ശബ്ദത്തിലല്ല മറ്റാരുടെയെങ്കിലും ശബ്ദത്തിലാണ് പുറത്തുവന്നിരുന്നതെങ്കില്‍ ഇത്രത്തോളം ജനപ്രീതിയാര്‍ജിക്കുമായിരുന്നൊ? സംശയമാണ്. കൊച്ചിയിലെ പ്രമുഖ ഗായകനായ ഹാജി അബ്ദുല്‍ ഖാദറിനു വെണ്ടി നീക്കി വച്ച ഗാനമായിരുന്നു അത്. ഭാസ്ക്കരന്‍ മാസ്റ്ററുടെ ആഗ്രഹമായിരുന്നു ആ പാട്ട് ഹാജിയെകൊണ്ട് പാടിക്കണമെന്നത്.
അങ്ങനെയിരിക്കെ ആലുവയിലെ ക്യാംമ്പില്‍ വെച് ചിത്രത്തിന്റെ നിര്‍മാതാവ് ടി.കെ.പരീക്കുട്ടിക്ക് ഒരു മോഹം- പാട്ടൊന്ന് പാടിക്കേള്‍ക്കണമെന്ന്. ഹാര്‍മോണിയത്തില്‍ ശ്രുതിമീട്ടി രാഘവന്‍ അതു പാടി കേള്‍പ്പിച്ചപ്പൊള്‍ പരീക്കുട്ടി സ്വയംമറന്നു. 'നല്ല പഷ്ട്ട് പാട്ട്' ഇതായിരിക്കും നമ്മുടെ സിനിമയിലെ ഏറ്റവും ഹിറ്റാകുന്ന പാട്ട്, നമുക്ക് ഇത് ഹാജിയെക്കൊണ്ട് അസ്സലായിട്ട് പാടിക്കണം'. പരീക്കുട്ടിസാഹിബിന്റെ വാക്കുകള്‍ രാഘവന്‍ ഓര്‍ക്കുന്നു.
പക്ഷെ, ഹാജി അത് പാടിക്കേട്ടപ്പൊള്‍ പരീക്കുട്ടിക്ക് എന്തൊ ഒരു ത്രിപ്തിയില്ലായ്മ. ചുരുക്കത്തില്‍ രാഘവന്‍ മാസ്റ്ററുടെ തന്നെ വാഹിനി സ്റ്റുഡിയൊവില്‍വെച്ച് ആ പാട്ട് റെക്കൊര്‍ഡ് ചെയ്യപ്പെട്ടു.
യാദ്രിശ്ചികമായി പാടേണ്ടിവന്ന വെറെയും പാട്ടുകളുണ്ട് രാഘവന്‍ മാസ്റ്ററുടെ ക്രെഡിറ്റില്‍, 'അസുരവിത്തിലെ പകലവനിന്ന് മറഞ്ഞപ്പൊള്‍' - ഉദാഃയെശുദാസിന്‍ പാടാന്‍ വെച്ചിരുന്ന ഗാനമാണിത്.
-ശിയാസ് ഇബ്രാഹീം




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ