![]() |
| ലീ ഫിദല്‍ കാസ്ട്രൊക്കൊപ്പം -1965 |
വിയറ്റ്‌നാം യുദ്ധം ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ലീ അവിടെയെത്തുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ഒരു വിദേശപൗരന് വിയറ്റ്‌നാമില്‍ പടങ്ങളെടുക്കാന്‍ അവസരം ലഭിച്ചത്.കനത്ത നിയന്ത്രണങ്ങളോടെയാണ് ലീക്ക്‌ന് വിയറ്റ്‌നാമില്‍ സഞ്ചരിക്കാനായത്. സര്‍ക്കാര്‍ പ്രതിനിധി എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എങ്കിലും വിലക്കുകളെ മറികടന്ന് അദ്ദേഹം മികച്ച പടങ്ങളെടുത്തു. ഇതിനായി വിയറ്റ്‌നാമില്‍ പതിനായിരത്തോളം മൈല്‍ യാത്ര ചെയ്തു. അമേരിക്കന്‍ ബോംബിങ്ങില്‍ തകര്‍ന്നടിഞ്ഞ മനോഹര രാജ്യത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ഇതു വഴി പുറംലോകം കണ്ടത്. 1932ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ലീ കുട്ടിക്കാലത്തേ ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം കാണിച്ചിരുന്നു.കുറച്ചു കാലം പട്ടാളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ