കടൽ കാണുന്നതിനോ,
ആകാശത്തിലേക്കു
നോക്കുന്നതിനോ ആകുന്നില്ല.
തടവറകളും
ഇതുപോലെയാകുമോ..?
നക്ഷത്രമില്ലാതെ...
ആകാശമില്ലാതെ...
മതിലുകളാൽ
ബന്ധനങ്ങളാൽ
ചുറ്റപ്പെട്ട്...
ഈ രാത്രി
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം.............
...............ഈ മിന്നാമിനുങ്ങ് ഇനി രോഗങ്ങളും വൈകല്യങ്ങളും ഇല്ലാത്ത ലോകത്തില്‍
ഇനി നീ പാറി പറക്കുക......
കണ്ണീരോടെ ആദരാഞ്ജലികള്‍... .....
രമ്യയുടെ ശലഭായനം എന്ന ബ്ലോഗ് -
shalabhaayanam.blogspot.com
രമ്യക്കുട്ടീ ഇനിയും നിന്നെ ഞങ്ങള്‍ ജീവിപ്പിക്കും നിന്റെ ശലഭായനത്തിന്റെ ഒര്‍മകളിലൂടെയും അതിന്റെ മനോഹര സ്രിഷ്ട്ടികളിലൂടെയും-ശിയാസ്




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ