എന്റെ പ്രണയത്തിന്റെ ശവമഞ്ചവും പേറി ഞാന്‍ അലയുന്നു
കാലങ്ങലായതിന്‍ ഭാരം പേറിയതിന്‍
ചുമല്‍ തടിച്ചു വീര്‍ത്തിരിക്കുന്നു
കയ്കള്‍ തളര്‍ന്നിരിക്കുന്നു
കാലുകള്‍ക്ക് വായു നഷ്ടമായിരിക്കുന്നു
ഇതൊന്നിരക്കി വെക്കാന്‍ ഒരത്താണി ,
ഒരു കയ്താങ്ങ്..........
വിഷാധതിന്റെ ചുളിവുകള്‍ വീണ
നെറ്റിതടത്തില്‍ നിന്നും ,
വിരഹത്തിന്റെ നിഴല്‍ പടര്‍ന്ന
ഹൃദയത്തില്‍ നിന്നും -
രക്ഷക്കായ്........
പ്രതീക്ഷയുടെ കരിതിരി നാളവും
കാത്തു , ഞാനിവിടെ ഇന്നും......




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ