Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....

ലെബനണിലെ സെഡാര്‍മരങ്ങളുടെ തണലില്‍ നിന്നും വിശ്വസാഹിത്യത്തിന്റെ പ്രകാശ ഭൂമിയിലേക്ക് കടന്നെത്തിയ ഖലീല്‍ ജിബ്രാന്‍ പ്രവാജകസഹജമായ വചനതീവ്രതകൊണ്ടും ,മിസ്ടിസിസതിന്റെ ദര്‍ശന സാന്ത്രതകൊണ്ടും ഇപ്പോഴും ഒരപൂര്‍വതയാണ് . 'പ്രവാജകന്‍' (The Prophet) എന്നാ കൃതിക്ക് കയ്‌  വന്ന അത്യപൂര്‍വമായ പ്രചാരം ,ജിബ്രാന്റെ മറ്റു കൃതികളെ കുറിച്ചും , കലാജീവിതത്തിന്റെ സമഗ്രതയെ കുറിച്ചുള്ള അന്വേഷണതിനുമേല്‍ ചിലപ്പോഴെങ്കിലും നിഴല്‍ വീഴ്ത്തിയിടുണ്ട് . ഖലീല്‍ ജിബ്രാന്‍ ഒരു സമന്വയമാണ് . ഇന്ഗ്ലീഷിലും അറബികിലും എഴുതിയ അധെഹത്തിന്റെ പൌരസ്ത്യ-പാശ്ചാത്യ സംവേധനശീലങ്ങള്‍ മിളനം ചെയ്തു .ചിത്രകലയെയും സാഹിത്യത്തെയും പരസ്പരപൂരകങ്ങളാക്കി. പൌരാണിക ദര്‍ശനവും ആതുനിക വിക്ഞാനവും ആ കാവ്യ സംസ്കാരത്തില്‍ ലയിച്ചു ചേര്‍ന്നു. ലെബനണില് ജനിച് അമേരികയില്‍ ജീവിച്ച കവിയില്‍ നാകരികതയുടെ സാധ്യതകളും പരിമിതികളും ഗ്രാമലാവണ്യവുമായി സമ്മേളിച്ചു. വാഴ്വിന്റെ സമസ്യകള്‍ക്ക് സാര്‍വ്വലൌകികവും , സാര്‍വ്വകാലികവുമായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞ ജിബ്രാന്‍ കന്നീരിനെയും പുഞ്ചിരിയേയും സമ്ന്വയിപ്പിക്കുകയായിരുന്നു.
ഒന്നാം ലോകമഹായുദ്ധം വ്രണിതമാക്കിയ ലോകമനസ്സിനോടാണ് ജിബ്രാന്‍ സംസാരിച്ചത് . സാങ്കേതികവിദ്യയുടെയും സാമ്പത്തിക പുരോകതിയുടെയും വ്യാവസായിക വളര്‍ച്ചയുടെയും പരിമിതികളെ കുറിച് ബോധ്യം വന്ന മാനവരാശി , സ്വപ്‌നങ്ങള്‍ പുനര്‍നിര്‍വചിക്കുകയായിരുന്നു. ജീവിതത്തിന്റെ നശ്വരതയെകുറിച്ച് ഊറിക്കൂടിയ ഒരു പുതിയ അവബോധം അനശ്വരതയെകുറിച്ചുള്ള സങ്കല്പങ്ങളിലെക്ക് മനുഷ്യരെ ഉണര്‍ത്തി. ആകുലതയുടെയും അന്വേഷണത്തിന്റെയും , ആത്മീയമായ സന്തിക്തതകളുടെയും ഈ ഋതുസന്തിയായിരുന്നു ചരിത്രം ഖലീല്‍ ജിബ്രാനുവേണ്ടി ഒരുക്കിവച്ച കാവ്യപീഠം. അത്തരമൊരു ലോകത്തിനുമേല്‍ തന്റെ അമൃത വചനങ്ങള്‍ പതിഞ്ഞപ്പോഴാണ് സംവേതനത്തിലെ 
അന്യധ്രിഷമായ ഇന്ദ്രജാലം സംഭവിച്ചത്. 

[ഈ  വിവര്‍ത്തനത്തിന്റെ കാവ്യത്മ്കമാതയെ മനോഹരമായി സൃഷ്‌ടിച്ച  കൃതിയാണ് ഖലില്‍ ജിബ്രാന്‍ കൃതികള്‍ .ജിബ്രാന്റെ അമൃത കലയെ നെഞ്ചിലേറ്റുന്ന മഹാ പ്രതിബകളാണ് ഈ കൃതിയുടെ പിന്നില്‍ . ശ്രീ:അയ്യപ്പ പണിക്കരാണ് ഇതിന്റെ ഉപദേശക എഡിറ്റര്‍ ആയിരുന്നത് , 12 വിവര്‍ത്തകര്‍ ഇതില്‍ പങ്കാളികളായിരുന്നു : കെ.ജയകുമാര്‍ ,കെ.വി.തമ്പി ,ഡി.വിനയചന്ദ്രന്‍ ,ലളിത ലെനിന്‍ ,എം.എം.ബഷീര്‍ ,റോസേ മേരി ,വി.സി.ഹാരിസ് ,ബി.മുരളി ,ടി.പ്രേമാനധ്ഹകുമാര്‍ ,എന്‍.പി.ഹാഫിസ് മുഹമ്മദ്‌ ,ജി.ജയന്‍ ,ഉമ്മര്‍ തറമേല്‍
ഇവര്‍ക്കെല്ലാവര്‍ക്കും ജിബ്രനിസത്തെ നെഞ്ചിലേറ്റുന്ന  ഈ വിനീതന്റെ ഹൃതയങ്ങമായ നന്ദി - ഷിയാസ്]

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

''

Followers

-NationalAnthem-